---
title: "ദേശീയതലത്തില്‍ രണ്ടാം റാങ്ക് നേടിയ അനാമിത്രയെ ടി.പി. രാമകൃഷ്ണന്‍ അനുമോദിച്ചു"
english_title: "T.P. Ramakrishnan congratulated Anamitra for securing second rank at the national level"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/354785/tp-ramakrishnan-congratulated-anamitra-for-securing-second-rank-at-the-national-level"
published_at: "2026-04-22T13:48:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69e88557d32ec_RYT.JPG"
keywords: []
---

# ദേശീയതലത്തില്‍ രണ്ടാം റാങ്ക് നേടിയ അനാമിത്രയെ ടി.പി. രാമകൃഷ്ണന്‍ അനുമോദിച്ചു

> **Lead Summary:** പേരാമ്പ്ര: സിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷയില്‍ അഖിലേന്ത്യാ തലത്തില്‍ രണ്ടാം റാങ്ക് കരസ്ഥമാക്കി ഉജ്ജ്വല വിജയം നേടിയ അനാമിത്രക്ക് അഭിനന്ദനങ്ങളുമായി എല്‍ഡിഎഫ് കണ്‍വീനര്‍ ടി.പി. രാമകൃഷ്ണന്‍. അനാമിത്രയുടെ വീട്ടിലെത്തിയ അദ്ദേഹം അനാമിത്രയെ പൊന്നാട അണിയിച്ച് ആദരിക്കുകയും നാടിന് അഭിമാനകരമായ ഈ നേട്ടത്തില്‍ സന്തോഷം പങ്കുവെക്കുകയും ചെയ്തു.

## Article Content

പേരാമ്പ്ര: സിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷയില്‍ അഖിലേന്ത്യാ തലത്തില്‍ രണ്ടാം റാങ്ക് കരസ്ഥമാക്കി ഉജ്ജ്വല വിജയം നേടിയ അനാമിത്രക്ക് അഭിനന്ദനങ്ങളുമായി എല്‍ഡിഎഫ് കണ്‍വീനര്‍ ടി.പി. രാമകൃഷ്ണന്‍. അനാമിത്രയുടെ വീട്ടിലെത്തിയ അദ്ദേഹം അനാമിത്രയെ പൊന്നാട അണിയിച്ച് ആദരിക്കുകയും നാടിന് അഭിമാനകരമായ ഈ നേട്ടത്തില്‍ സന്തോഷം പങ്കുവെക്കുകയും ചെയ്തു.

വടകര എഞ്ചിനീയറിംഗ് കോളെജ് സിവില്‍ എഞ്ചിനീയറിംഗ് വിഭാഗം മേധാവി കെ. സൗമ്യന്റെയും താനൂര്‍ ടൗണ്‍ ജിഎംയുപി സ്‌കൂള്‍ അധ്യാപിക പി.സി. ബീജയുടെയും മകളാണ് അനാമിത്ര. ടി.പിയോടൊപ്പം ടി.പി. കുഞ്ഞനന്തന്‍, സി.കെ. അശോകന്‍, പി.സി. സജിദാസ് എന്നിവരും ഉണ്ടായിരുന്നു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/354785/tp-ramakrishnan-congratulated-anamitra-for-securing-second-rank-at-the-national-level)