---
title: "പൈതോത്ത് കേളന്‍ മുക്കില്‍ ഇടിമിന്നലേറ്റ് യുവാവിനും വീടിനും പരിക്കേറ്റു "
english_title: "The young man and his house were injured when lightning struck the nose of Pythoth Kelan"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/35484/the-young-man-and-his-house-were-injured-when-lightning-struck-the-nose-of-pythoth-kelan"
published_at: "2022-04-02T22:35:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62488373bc0b5_WATER MERK  NEW.JPG"
keywords: []
---

# പൈതോത്ത് കേളന്‍ മുക്കില്‍ ഇടിമിന്നലേറ്റ് യുവാവിനും വീടിനും പരിക്കേറ്റു 

> **Lead Summary:** **പേരാമ്പ്ര:** പൈതോത്ത് കേളന്‍ മുക്കില്‍ ഇടിമിന്നലേറ്റ് യുവാവിന് പരിക്ക്. കുണ്ടോട്ട് ചാലില്‍ ജമീലയുടെ മകന്‍ നൗഫല്‍ ആണ് ഇടിയുടെ ആഘാതത്തില്‍ തെറിച്ചു വീണ് പരിക്കേറ്റത്.

## Article Content

**പേരാമ്പ്ര:** പൈതോത്ത് കേളന്‍ മുക്കില്‍ ഇടിമിന്നലേറ്റ് യുവാവിന് പരിക്ക്. കുണ്ടോട്ട് ചാലില്‍ ജമീലയുടെ മകന്‍ നൗഫല്‍ ആണ് ഇടിയുടെ ആഘാതത്തില്‍ തെറിച്ചു വീണ് പരിക്കേറ്റത്.

കൂടാതെ വീടിനും നാശനഷ്ടമുണ്ടായി. ശനിയാഴ്ച വൈകു 5.30നാണ് അപകടം.

അടുക്കള ഭാഗത്ത് തറയില്‍ വിള്ളലേറ്റിട്ടുണ്ട്. അടുക്കളയിലേക്കുള്ള സ്റ്റെപ്പ് തകര്‍ന്നു. വീടിനകത്ത് ചുമരും വിണ്ടു കീറിയ നിലയിലാണ്. വയറിംഗ് പൂര്‍ണ്ണമായും കത്തിനശിച്ചു. വീട്ടുപകരണങ്ങള്‍ക്കും നാശമുണ്ടായി.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/35484/the-young-man-and-his-house-were-injured-when-lightning-struck-the-nose-of-pythoth-kelan)