---
title: "ഇങ്ങനെ നശിപ്പിക്കാമോ കണി വെള്ളരി"
english_title: "Can you destroy cucumbers like this?"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/354865/can-you-destroy-cucumbers-like-this"
published_at: "2026-04-22T20:37:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69e8e6285d349_moli_thomas.JPG"
keywords: []
---

# ഇങ്ങനെ നശിപ്പിക്കാമോ കണി വെള്ളരി

> **Lead Summary:** **പേരാമ്പ്ര: **കണി വെള്ളരി സീഡ് ഫാം അധികാരികള്‍ക്ക് കെണിയായി. പേരാമ്പ്രയിലെ സംസ്ഥാന വിത്തുല്‍പാദന കേന്ദ്രത്തില്‍ കൃഷി ചെയ്ത കണി വെള്ളരിയാണു അധികാരികള്‍ക്ക് കെണിയായി മാറിയത്.

## Article Content

**പേരാമ്പ്ര: **കണി വെള്ളരി സീഡ് ഫാം അധികാരികള്‍ക്ക് കെണിയായി. പേരാമ്പ്രയിലെ സംസ്ഥാന വിത്തുല്‍പാദന കേന്ദ്രത്തില്‍ കൃഷി ചെയ്ത കണി വെള്ളരിയാണു അധികാരികള്‍ക്ക് കെണിയായി മാറിയത്.

ഏപ്രില്‍ ആദ്യവാരമാണ് കണി വെള്ളരി കൃഷി വിളവെടുത്തത്. വിഷു കഴിഞ്ഞാല്‍ ആര്‍ക്കും വേണ്ടാത്ത കണി വെള്ളരി വിറ്റു തീര്‍ക്കാന്‍ കഴിയാത്തതാണു ഉപേക്ഷിക്കാന്‍ കാരണമെന്നു പറയുന്നു. നൂറില്‍ പരം വെള്ളരിയാണ് സംസ്ഥാന പാതയില്‍ എല്‍ഐസി ഓഫിസിനു സമീപം വയലിലും പുറത്തുമായി കൂട്ടിയിട്ടത്.

വിഷു കഴിഞ്ഞ് ദിവസങ്ങള്‍ കഴിഞ്ഞതിനാല്‍ പലതും അഴുകിയ അവസ്ഥയിലാണ്. വയലില്‍ ഉള്ളതില്‍ നല്ലതും കാണാം. കണി വെള്ളരി കുറച്ചൊക്കെ വിറ്റു പോയെങ്കിലും ബാക്കിയുള്ളവ വിത്തിനു പോലും ഉപയോഗിക്കാതെയാണു വലിച്ചെറിഞ്ഞത്.

വിഷു കാലത്ത് കാര്‍ഷിക വിപണിയില്‍ നല്ല ആവശ്യക്കാരുള്ള കണി വെള്ളരി മാര്‍ക്കറ്റില്‍ എത്തിക്കാതെ വയലിലും വരമ്പിലും കൂട്ടിയിട്ട അധികാരികള്‍ക്ക് എതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/354865/can-you-destroy-cucumbers-like-this)