---
title: "അനാമിത്രക്ക് മരുതേരി സൗഹൃദ കൂട്ടായ്മയുടെ ആദരവ്"
english_title: "Marutheri Friendship Association pays tribute to Anamitra"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/354872/marutheri-friendship-association-pays-tribute-to-anamitra"
published_at: "2026-04-22T21:55:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69e8f6c99d57d_oip.JPG"
keywords: []
---

# അനാമിത്രക്ക് മരുതേരി സൗഹൃദ കൂട്ടായ്മയുടെ ആദരവ്

> **Lead Summary:** **പേരാമ്പ്ര:** സിബിഎസ്ഇ പരീക്ഷയില്‍ ഉന്നത വിജയം നേടിയ അനാമിത്രയെ മരുതേരി സൗഹൃദ കൂട്ടായ്മയുടെ ആഭിമുഖ്യത്തില്‍ ആദരിച്ചു. പേരാമ്പ്രയുടെയും മരുതേരി നിവാസികളുടെയും അഭിമാനമായി മാറിയിരിക്കയാണ് പുന്നച്ചാലില്‍ ബി.എസ്. അനാമിത്ര. സിബിഎസ്ഇ പത്താം ക്ലാസ്സ് പരീക്ഷയില്‍ പേരാമ്പ്ര സെന്റ് മീരാസ് പബ്ലിക് സ്‌കൂളിലെ വിദ്യാര്‍ത്ഥിയായ അനാമിത്ര 500 ല്‍ 499 മാര്‍ക്കോടെ അഖിലേന്ത്യാ തലത്തില്‍ രണ്ടാം റാങ്കാണ് കരസ്ഥമാക്കിയത്.

## Article Content

**പേരാമ്പ്ര:** സിബിഎസ്ഇ പരീക്ഷയില്‍ ഉന്നത വിജയം നേടിയ അനാമിത്രയെ മരുതേരി സൗഹൃദ കൂട്ടായ്മയുടെ ആഭിമുഖ്യത്തില്‍ ആദരിച്ചു. പേരാമ്പ്രയുടെയും മരുതേരി നിവാസികളുടെയും അഭിമാനമായി മാറിയിരിക്കയാണ് പുന്നച്ചാലില്‍ ബി.എസ്. അനാമിത്ര. സിബിഎസ്ഇ പത്താം ക്ലാസ്സ് പരീക്ഷയില്‍ പേരാമ്പ്ര സെന്റ് മീരാസ് പബ്ലിക് സ്‌കൂളിലെ വിദ്യാര്‍ത്ഥിയായ അനാമിത്ര 500 ല്‍ 499 മാര്‍ക്കോടെ അഖിലേന്ത്യാ തലത്തില്‍ രണ്ടാം റാങ്കാണ് കരസ്ഥമാക്കിയത്.

വടകര എഞ്ചിനീയറിംഗ് കോളെജിലെ സിവില്‍ എഞ്ചിനീയറിംഗ് വിഭാഗം മേധാവി കെ.സൗമ്യന്‍, താനൂര്‍ ടൗണ്‍ ജിഎംയുപി സ്‌കൂള്‍ അധ്യാപിക പി.സി. ബീജ എന്നിവരുടെ മകളാണ്. ഒരു നാടിന്റെ അഭിമാനമായി മാറിയ അനാമിത്രക്ക് അഭിനന്ദനങ്ങളുടെയും ആദരവുകളുടെയും പ്രവാഹമാണ്. മരുതേരി സൗഹൃദ കൂട്ടായ്മയുടെ നേതൃത്വത്തില്‍ അംഗങ്ങള്‍ അനാമിത്രയുടെ വീട്ടിലെത്തി ആദരിച്ചു. ഡോ. റാഫി പുന്നച്ചാലിന്റെ അധ്യക്ഷതയില്‍ നടന്ന അനുമോദന ചടങ്ങില്‍ ഭാരവാഹികളായ ഇസ്മായില്‍ എറയമ്പത്, പി.പി ഫാറൂഖ്, മുഹമ്മദ് കക്കറമ്മല്‍, റഹീം തളിയോത് എന്നിവര്‍ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/354872/marutheri-friendship-association-pays-tribute-to-anamitra)