---
title: " മണ്ണില്‍ പൊന്ന് വിളയിച്ച് ഒരു കര്‍ഷകന്‍"
english_title: "A farmer grows gold in the soil"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/354879/a-farmer-grows-gold-in-the-soil"
published_at: "2026-04-23T00:14:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69e9177eb6ea9_pol.JPG"
keywords: []
---

#  മണ്ണില്‍ പൊന്ന് വിളയിച്ച് ഒരു കര്‍ഷകന്‍

> **Lead Summary:** പേരാമ്പ്ര: മണ്ണില്‍ പൊന്ന് വിളയിച്ച് ഒരു കര്‍ഷകന്‍. ഏതുകാലാവസ്ഥയിലും എല്ലാം വിളയിക്കാം എന്ന് തെളിയിച്ചിരിക്കുകയാണ് പേരാമ്പ്രയിലെ ആവള സ്വദേശിയായ പൂളക്കണ്ടി പത്മനാഭന്‍. ഇപ്പോള്‍ ചെറിയ ഉള്ളിയുടെ വിളവെടുപ്പ് നടത്തിയിരിക്കുകയാണ്. ചെറുവണ്ണൂര്‍ കൃഷി ഓഫീസര്‍ ഹിബ വിളവെടുപ്പ് ഉദ്ഘാടനം നിര്‍വ്വഹിച്ചു. ചോളം വിളവെടുപ്പും പത്മനാഭന്‍ നടത്തിക്കഴിഞ്ഞു. 6 വര്‍ഷത്തോളമായി പത്മനാഭന്‍ ചെറിയ ഉള്ളി, വലിയ ഉള്ളി കൃഷി ചെയ്തുവരുന്നു. കൂടാതെ മറ്റ് അനേകം പച്ചക്കറികളും ഇദ്ദേഹം കൃഷി ചെയ്യുന്നുണ്ട്.

## Article Content

പേരാമ്പ്ര: മണ്ണില്‍ പൊന്ന് വിളയിച്ച് ഒരു കര്‍ഷകന്‍. ഏതുകാലാവസ്ഥയിലും എല്ലാം വിളയിക്കാം എന്ന് തെളിയിച്ചിരിക്കുകയാണ് പേരാമ്പ്രയിലെ ആവള സ്വദേശിയായ പൂളക്കണ്ടി പത്മനാഭന്‍. ഇപ്പോള്‍ ചെറിയ ഉള്ളിയുടെ വിളവെടുപ്പ് നടത്തിയിരിക്കുകയാണ്. ചെറുവണ്ണൂര്‍ കൃഷി ഓഫീസര്‍ ഹിബ വിളവെടുപ്പ് ഉദ്ഘാടനം നിര്‍വ്വഹിച്ചു. ചോളം വിളവെടുപ്പും പത്മനാഭന്‍ നടത്തിക്കഴിഞ്ഞു. 6 വര്‍ഷത്തോളമായി പത്മനാഭന്‍ ചെറിയ ഉള്ളി, വലിയ ഉള്ളി കൃഷി ചെയ്തുവരുന്നു. കൂടാതെ മറ്റ് അനേകം പച്ചക്കറികളും ഇദ്ദേഹം കൃഷി ചെയ്യുന്നുണ്ട്.

ഉരുള കിഴങ്ങ്, ക്യാരറ്റ്, ബിറ്റ്‌റുട്ട്, മുള്ളങ്കി, പാവക്ക, പീച്ചി, പടവലം, ചൊരങ്ങ, കക്കിരി, വെള്ളരി, മത്തന്‍, കുമ്പളം, പയര്‍, ചീര, കോളിഫ്‌ളവര്‍, കേബേജ്, വഴുതിനങ്ങ, തക്കാളി, മുളക്, ചോളം, കടുക് ഉലുവ, നിലക്കടല, പട്ടാണി, ബീന്‍സ് എന്നിങ്ങനെ നിരവധിയിനങ്ങള്‍ അദ്ദേഹം കൃഷി ചെയ്യുന്നുണ്ട്. പച്ചക്കറി മാത്രമല്ല നെല്‍കൃഷിയും പത്മനാഭന്‍ ചെയ്യുന്നുണ്ട്. ഷുഗര്‍ ഫ്രീ നെല്ലും അദ്ദേഹം പാടത്ത് വിളയിച്ചുകഴിഞ്ഞു. നെല്ല് ഉണ്ടാക്കുക മാത്രമല്ല ആവശ്യക്കാര്‍ക്ക് നെല്ല് കുത്തി കൊടുക്കാറുമുണ്ട്. അതിനുള്ള കാര്‍ഷിക യന്ത്രങ്ങളും അദ്ദേഹത്തിന്റെ പക്കലുണ്ട്.

പാടശേഖരത്തോടനുബന്ധിച്ചുള്ള ചെറിയ വെള്ളക്കെട്ടില്‍ മത്സ്യകൃഷിയും, താറാവ് കൃഷിയും ചെയ്യുന്നുണ്ട്. കൂടാതെ കോഴി, പശു എന്നിവയും പത്മനാഭന്റെ വീട്ടിലുണ്ട്. സ്‌കൂള്‍ വിദ്യാര്‍ത്ഥികളും മറ്റും ഇദ്ദേഹത്തിന്റ കൃഷിയും അന്യംനിന്ന് പോകുന്ന വിശാലമായ പാടത്തെ നെല്‍കൃഷിയും കാണാനെത്തുക പതിവാണ്. കാര്‍ഷിക രംഗത്ത് തന്റെ പ്രവര്‍ത്തനത്തിന് നിരവധി അവാര്‍ഡുകളും ഇദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്. പത്മനാഭന് കരുത്തായി അദ്ദേഹത്തിന്റെ കുടുംബവും ഒപ്പമുണ്ട്.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/354879/a-farmer-grows-gold-in-the-soil)