---
title: "കണി വെള്ളരി കോടായതെന്ന് സംസ്ഥാന സീഡ് ഫാം അധികൃതര്‍"
english_title: "State seed farm officials say Kani cucumbers are rotten"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/354973/state-seed-farm-officials-say-kani-cucumbers-are-rotten"
published_at: "2026-04-23T12:16:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69e9c070e351c_vell.JPG"
keywords: []
---

# കണി വെള്ളരി കോടായതെന്ന് സംസ്ഥാന സീഡ് ഫാം അധികൃതര്‍

> **Lead Summary:** **പേരാമ്പ്ര:** പേരാമ്പ്രയിലെ സംസ്ഥാന വിത്തുല്‍പാദന കേന്ദ്രത്തില്‍ കൃഷി ചെയ്ത കണി വെള്ളരി എല്‍ഐസി ഓഫിസിനു സമീപം വയലിലും പുറത്തുമായി കൂട്ടിയിട്ടത് വിണ്ടുകീറി കേടായ വെള്ളരിയാണെന്ന് സംസ്ഥാന സീഡ് ഫാം അധികൃതര്‍ അറിയിച്ചു.

## Article Content

**പേരാമ്പ്ര:** പേരാമ്പ്രയിലെ സംസ്ഥാന വിത്തുല്‍പാദന കേന്ദ്രത്തില്‍ കൃഷി ചെയ്ത കണി വെള്ളരി എല്‍ഐസി ഓഫിസിനു സമീപം വയലിലും പുറത്തുമായി കൂട്ടിയിട്ടത് വിണ്ടുകീറി കേടായ വെള്ളരിയാണെന്ന് സംസ്ഥാന സീഡ് ഫാം അധികൃതര്‍ അറിയിച്ചു.

ഏപ്രില്‍ ആദ്യവാരം കണി വെള്ളരി കൃഷി വിളവെടുക്കുകയും വിപണിയില്‍ വില്‍ക്കുകയും ചെയ്തതായും വിഷു കഴിഞ്ഞ് ദിവസങ്ങള്‍ കഴിഞ്ഞിട്ടും വെള്ളരി വാങ്ങാന്‍ നിരവധി പേര്‍ എത്തിയതായും അധികൃതര്‍ പറഞ്ഞു. കേടായ വെള്ളരിയാണ് പുറത്ത് കൂട്ടിയിട്ടത് ഇത്തരം കേടായവ അടുത്ത കൃഷി സമയത്ത് വയലില്‍ ഇട്ട് ഉഴുതുമറിക്കാറാണ് പതിവ് എന്നും അവര്‍ അറിയിച്ചു

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/354973/state-seed-farm-officials-say-kani-cucumbers-are-rotten)