---
title: "ശക്തമായ കാറ്റിലും മഴയിലും വന്‍ കൃഷിനാശം"
english_title: "Heavy crop damage due to strong winds and rain"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/355130/heavy-crop-damage-due-to-strong-winds-and-rain"
published_at: "2026-04-24T10:17:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69eaf7a648ed9_vaa.JPG"
keywords: []
---

# ശക്തമായ കാറ്റിലും മഴയിലും വന്‍ കൃഷിനാശം

> **Lead Summary:** **പൂഴിത്തോട് :** പൂഴിത്തോട് ഭാഗങ്ങളില്‍ ഇന്നലെയുണ്ടായ ശക്തമായ കാറ്റിലും മഴയിലും വന്‍ കൃഷിനാശം. മവെട്ടം, സെന്റ് മേരീസ് പ്രദേശങ്ങളിലാണ് കൂടുതല്‍ കൃഷിനാശമുണ്ടായത്. മാവെട്ടത്ത് വേലൂര്‍ അബ്രഹാം, കുന്നത്ത് സന്തോഷ്, കാളാംപറമ്പില്‍ ജോര്‍ജ്ജ് എന്നിവരുടെ കൃഷിയിടത്തിലെ ഭൂരിഭാഗം വാഴകളും കാറ്റത്ത് ഒടിഞ്ഞു വീണത് വലിയ നഷ്ടത്തിനിടയാക്കി.

## Article Content

**പൂഴിത്തോട് :** പൂഴിത്തോട് ഭാഗങ്ങളില്‍ ഇന്നലെയുണ്ടായ ശക്തമായ കാറ്റിലും മഴയിലും വന്‍ കൃഷിനാശം. മവെട്ടം, സെന്റ് മേരീസ് പ്രദേശങ്ങളിലാണ് കൂടുതല്‍ കൃഷിനാശമുണ്ടായത്. മാവെട്ടത്ത് വേലൂര്‍ അബ്രഹാം, കുന്നത്ത് സന്തോഷ്, കാളാംപറമ്പില്‍ ജോര്‍ജ്ജ് എന്നിവരുടെ കൃഷിയിടത്തിലെ ഭൂരിഭാഗം വാഴകളും കാറ്റത്ത് ഒടിഞ്ഞു വീണത് വലിയ നഷ്ടത്തിനിടയാക്കി.

സമീപ പ്രദേശത്തെ ചിറയ്ക്കല്‍ സാബുവിന്റെ വീടിന് മുകളിലേക്ക് മാവ് കടപുഴകി വീണ് വീടിന്റെ മേല്‍ക്കൂരയ്ക്ക് കേട്പാട് സംഭവിച്ചു. റബ്ബര്‍ മരം വീണ് തൈക്കടുപ്പില്‍ തോമസിന്റെ വീടിനും കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്.

മാവെട്ടം പ്രാദേശത്തെ തന്നെ റെജി ചിറയില്‍, മോനിച്ചന്‍ ചിറയില്‍, തോമസ് പാലാത്തറ, ലിസ്സി കൊല്ലക്കൊമ്പില്‍, അനൂപ് പൊന്‍തൊട്ടിയില്‍ എന്നിവരുടെ കൃഷിയിടങ്ങളിലും സാരമായ നാശനഷ്ട്ടങ്ങള്‍ സംഭവിച്ചിട്ടുണ്ട്.

നാശ നഷ്ട്ടങ്ങള്‍ സംഭവിച്ചവരുടെ വീടുകളും കൃഷിയിടങ്ങളും ചക്കിട്ടപാറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മോളി തോമസ് ആയിത്തമറ്റത്തില്‍ സന്ദര്‍ശിക്കുകയും ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് അടിയന്തിര നടപടികള്‍ക്ക് നിര്‍ദ്ദേശം നല്‍കുകയും ചെയ്തതിന്റെ അടിസ്ഥാനത്തില്‍ കൃഷി വകുപ്പ് ഉദ്യോഗസ്ഥര്‍ കണക്കെടുപ്പ് ഇന്ന് തന്നെ പൂര്‍ത്തിയാക്കി റവന്യു വകുപ്പിനായി വില്ലേജ് അധികൃതര്‍ ഈ ദിവസങ്ങളില്‍ തന്നെ നടപടികള്‍ കൈക്കൊള്ളുമെന്ന് ഉറപ്പ് നല്‍കിയിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/355130/heavy-crop-damage-due-to-strong-winds-and-rain)