---
title: "ചങ്ങരോത്ത് പഞ്ചായത്തില്‍ 'വാര്‍ഡില്‍ ഒരു ദിനം' പദ്ധതിക്ക് തുടക്കമായി"
english_title: "'A Day in the Ward' project launched in Changaroth Panchayath"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/355141/a-day-in-the-ward-project-launched-in-changaroth-panchayath"
published_at: "2026-04-24T11:00:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69eb00974b874_yut.JPG"
keywords: []
---

# ചങ്ങരോത്ത് പഞ്ചായത്തില്‍ 'വാര്‍ഡില്‍ ഒരു ദിനം' പദ്ധതിക്ക് തുടക്കമായി

> **Lead Summary:** **ചങ്ങരോത്ത്: **ചങ്ങരോത്ത് ഗ്രാമപഞ്ചായത്തില്‍ മഴക്കാലപൂര്‍വ്വ ശുചീകരണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി 'ഉറവിടം തേടി' പദ്ധതിയോടനുബന്ധിച്ച് 'വാര്‍ഡില്‍ ഒരു ദിനം' പരിപാടിക്ക് തുടക്കമായി. പദ്ധതിയുടെ ഭാഗമായി പന്തിരിക്കര ആറാം വാര്‍ഡില്‍ കൊതുക് ഉറവിട നശീകരണ പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിച്ചു.

## Article Content

**ചങ്ങരോത്ത്: **ചങ്ങരോത്ത് ഗ്രാമപഞ്ചായത്തില്‍ മഴക്കാലപൂര്‍വ്വ ശുചീകരണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി 'ഉറവിടം തേടി' പദ്ധതിയോടനുബന്ധിച്ച് 'വാര്‍ഡില്‍ ഒരു ദിനം' പരിപാടിക്ക് തുടക്കമായി. പദ്ധതിയുടെ ഭാഗമായി പന്തിരിക്കര ആറാം വാര്‍ഡില്‍ കൊതുക് ഉറവിട നശീകരണ പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിച്ചു.

വാര്‍ഡ് അംഗം സന്തോഷ് കോശി ഉദ്ഘാടനം നിര്‍വഹിച്ച പരിപാടിയില്‍ ആശ പ്രവര്‍ത്തകര്‍, ആരോഗ്യസേന വളണ്ടിയര്‍മാര്‍, കുടുംബശ്രീ അംഗങ്ങള്‍, ആരോഗ്യ പ്രവര്‍ത്തകര്‍ എന്നിവര്‍ പങ്കെടുത്തു. ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ കെ. രാജേഷ്, ജെഎച്ച്‌ഐമാരായ മഹേഷ് കുട്ടമ്പത്ത്, കെ. സ്വപ്ന, എം.എം ജംഷിദ എന്നിവര്‍ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/355141/a-day-in-the-ward-project-launched-in-changaroth-panchayath)