---
title: "വൃക്ഷസമൃദ്ധി പദ്ധതി ഉദ്ഘാടനം ചെയ്തു"
english_title: "Tree plantation project inaugurated"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/355161/tree-plantation-project-inaugurated"
published_at: "2026-04-24T12:00:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69eb0e9957f3b_shy.JPG"
keywords: []
---

# വൃക്ഷസമൃദ്ധി പദ്ധതി ഉദ്ഘാടനം ചെയ്തു

> **Lead Summary:** **പേരാമ്പ്ര **: ഗ്രീന്‍ എക്കോ സ്ഫിയര്‍ ട്രിബ്യൂട്ട് ബൈസ്റ്റേറിസുമായ സഹകരിച്ചു നടപ്പാക്കുന്ന വൃക്ഷസമൃദ്ധി പദ്ധതി പേരാമ്പ്ര ഗ്രാമ പഞ്ചായത്ത് പതിനാലാംവാര്‍ഡില്‍ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മിനി വട്ടക്കണ്ടി ഉദ്ഘാടനം നിര്‍വ്വഹിച്ചു. കാലാവസ്ഥാ വൃതിയാനം, ആഗോളതാപനം എന്നിവയാല്‍ പ്രകൃതിക്കു വന്ന മാറ്റത്തില്‍ നിന്നും പരിസ്ഥിതിയേയും, ഭൂമിയേയും വീണ്ടെടുക്കാന്‍ ഇത്തരം സംഘടനാ പ്രവര്‍ത്തനങ്ങള്‍ ശ്ലാഘനീയമാണെന്ന് അവര്‍ അഭിപ്രായപ്പെട്ടു.

## Article Content

**പേരാമ്പ്ര **: ഗ്രീന്‍ എക്കോ സ്ഫിയര്‍ ട്രിബ്യൂട്ട് ബൈസ്റ്റേറിസുമായ സഹകരിച്ചു നടപ്പാക്കുന്ന വൃക്ഷസമൃദ്ധി പദ്ധതി പേരാമ്പ്ര ഗ്രാമ പഞ്ചായത്ത് പതിനാലാംവാര്‍ഡില്‍ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മിനി വട്ടക്കണ്ടി ഉദ്ഘാടനം നിര്‍വ്വഹിച്ചു. കാലാവസ്ഥാ വൃതിയാനം, ആഗോളതാപനം എന്നിവയാല്‍ പ്രകൃതിക്കു വന്ന മാറ്റത്തില്‍ നിന്നും പരിസ്ഥിതിയേയും, ഭൂമിയേയും വീണ്ടെടുക്കാന്‍ ഇത്തരം സംഘടനാ പ്രവര്‍ത്തനങ്ങള്‍ ശ്ലാഘനീയമാണെന്ന് അവര്‍ അഭിപ്രായപ്പെട്ടു.

ഗ്രീന്‍ എക്കോസ്ഫിയര്‍ സെക്രട്ടറി കെ. മിനി അധ്യക്ഷത വഹിച്ച ചടങ്ങില്‍ ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമറ്റി ചെയര്‍മാന്‍ ആര്‍.കെ രജീഷ് കുമാര്‍ മുഖ്യപ്രഭാഷണം നടത്തി. ഗ്രീനിംഗ് പേരാമ്പ്രയുടെ ഭാഗമായി പഞ്ചായത്തിലെ മുഴുവന്‍ വീടുകളിലും പദ്ധതി നടപ്പാക്കാന്‍ ആസൂത്രണം ചെയ്യുമെന്ന് അദ്ദേഹം പറഞ്ഞു. ടിബ്യൂട്ട് ബൈ സ്റ്റോറീസ് കോര്‍ഡിനേറ്റര്‍ ജെസീല പദ്ധതി വിശദീകരണം നടത്തി.

ഫലവൃക്ഷ തൈകള്‍ ജനങ്ങളുടെ പുരയിടത്തിലെത്തി നട്ട് കൊടുക്കുന്ന പദ്ധതിയാണ് വൃക്ഷസമൃദ്ധി. ഓരോ മൂന്നു മാസം കൂടുമ്പോഴും ചെടിയുടെ വളര്‍ച്ചാഘട്ടങ്ങള്‍ കൃത്യമായി നിരീക്ഷണം ചെയ്യപ്പെടുമെന്ന് അധികൃതര്‍ അറിയിച്ചു. എം ലില പരിസ്ഥിതി ഗാനാലാപനം നടത്തി. ഗ്രീന്‍ എക്കോ മെമ്പര്‍ ബിന്ദു തിരുവോത്ത്, സദാനന്ദന്‍ തരംഗം, പ്രീജ, രജീഷ് മഞ്ജു വില്ല തുടങ്ങിയവര്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/355161/tree-plantation-project-inaugurated)