---
title: "മലബാര്‍ ഗോള്‍ഡ് ആന്റ് ഡയമണ്ട്സില്‍ ബാംഗിള്‍ ഫെസ്റ്റിന് തുടക്കമായി"
english_title: "Bangle Fest begins at Malabar Gold and Diamonds at perambra"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/355218/bangle-fest-begins-at-malabar-gold-and-diamonds-at-perambra"
published_at: "2026-04-24T15:36:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69eb49baaf2e6_gtrh.JPG"
keywords: []
---

# മലബാര്‍ ഗോള്‍ഡ് ആന്റ് ഡയമണ്ട്സില്‍ ബാംഗിള്‍ ഫെസ്റ്റിന് തുടക്കമായി

> **Lead Summary:** പേരാമ്പ്ര : ലോകത്തിലെ അഞ്ചാമത്തെ ഏറ്റവും വലിയ ജ്വല്ലറി ഗ്രൂപ്പായ മലബാര്‍ ഗോള്‍ഡ് & ഡയമണ്ട്സിന്റെ പേരാമ്പ്ര ഷോറൂമില്‍ ബാംഗിള്‍ ഫെസ്റ്റിന് ഇന്ന് തുടക്കമായി. ഉപഭോക്താക്കളുടെ താല്പര്യം മുന്‍നിര്‍ത്തി ട്രെന്‍ഡിങ് ഡിസൈനുകളിലും ലൈറ്റ് വെയിറ്റ് ഡിസൈനുകളിലും അതിമനോഹരമായി രൂപകല്‍പ്പന ചെയ്ത വളകളുടെ ഏറ്റവും പുതിയ കളക്ഷന്‍സാണ് ഇവിടെ ഒരുക്കിയിരിക്കുന്നത്.

## Article Content

പേരാമ്പ്ര : ലോകത്തിലെ അഞ്ചാമത്തെ ഏറ്റവും വലിയ ജ്വല്ലറി ഗ്രൂപ്പായ മലബാര്‍ ഗോള്‍ഡ് & ഡയമണ്ട്സിന്റെ പേരാമ്പ്ര ഷോറൂമില്‍ ബാംഗിള്‍ ഫെസ്റ്റിന് ഇന്ന് തുടക്കമായി. ഉപഭോക്താക്കളുടെ താല്പര്യം മുന്‍നിര്‍ത്തി ട്രെന്‍ഡിങ് ഡിസൈനുകളിലും ലൈറ്റ് വെയിറ്റ് ഡിസൈനുകളിലും അതിമനോഹരമായി രൂപകല്‍പ്പന ചെയ്ത വളകളുടെ ഏറ്റവും പുതിയ കളക്ഷന്‍സാണ് ഇവിടെ ഒരുക്കിയിരിക്കുന്നത്.

ഗോള്‍ഡ്, ഡയമണ്ട്. ജെംസ്റ്റോണ്‍ എന്നിവയില്‍ തയ്യാറാക്കിയ പാര്‍ട്ടി വെയര്‍, ബ്രൈഡല്‍ വെയര്‍ കൂടാതെ ഡെയിലി വെയര്‍ ആയും ഉപയോഗിക്കാവുന്ന ആയിരക്കണക്കിന് ഡിസൈനുകള്‍ ഒരുക്കിയിരിക്കുന്നു. ബാംഗിള്‍ ഫെസ്റ്റിന്റെ ഉദ്ഘാടനം പ്രശസ്ത പിന്നണി ഗായികയും കേരള സ്റ്റേറ്റ് ഫിലിം അവാര്‍ഡ് ജേതാവുമായ മൃദുല വാര്യര്‍ നിര്‍വ്വഹിച്ചു. സോണല്‍ ഹെഡ് ജാസിര്‍ തണ്ടോറ അധ്യക്ഷത വഹിച്ചു. പേരാമ്പ്ര ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ലതിക വിനോദ് ആദ്യവില്പന നടത്തി.

പേരാമ്പ്ര ഗ്രാമ പഞ്ചായത്ത് അംഗം വി.കെ സജിന, പൊതു പ്രവര്‍ത്തകരായ മൂസ കോത്തമ്പ്ര, രാഗേഷ് തറമ്മല്‍, എന്നിവര്‍ വിവിധ കളക്ഷന്‍സിന്റെ ആദ്യ വില്‍പ്പന നടത്തി.പേരാമ്പ്ര മലബാര്‍ ഗോള്‍ഡ് ഷോറൂം ഹെഡ് കെ.കെ റനീഷ് സ്വാഗതം പറഞ്ഞ ചടങ്ങില്‍ പേരാമ്പ്ര മലബാര്‍ ഗോള്‍ഡ് മാനേജര്‍ എം.കെ ഷമീര്‍ നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/355218/bangle-fest-begins-at-malabar-gold-and-diamonds-at-perambra)