---
title: "മഞ്ഞപ്പിത്തം ബാധിച്ച് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു "
english_title: "A young man who was being treated for jaundice died"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/355259/a-young-man-who-was-being-treated-for-jaundice-died"
published_at: "2026-04-24T21:55:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69eb9a39ea21e_gtree.JPG"
keywords: []
---

# മഞ്ഞപ്പിത്തം ബാധിച്ച് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു 

> **Lead Summary:** **പേരാമ്പ്ര: **മഞ്ഞപ്പിത്തം ബാധിച്ച് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. പാണ്ടിക്കോട് നാഗത്ത് സ്മിഷാദ് ആണ് മരിച്ചത്. രോഗബാധയെ തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളെജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.

## Article Content

**പേരാമ്പ്ര: **മഞ്ഞപ്പിത്തം ബാധിച്ച് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. പാണ്ടിക്കോട് നാഗത്ത് സ്മിഷാദ് ആണ് മരിച്ചത്. രോഗബാധയെ തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളെജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.

കടുത്ത പനിയെ തുടര്‍ന്ന് പേരാമ്പ്ര താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും രക്ത പരിശോധന നടത്തുകയും ചെയ്തതിലൂടെയാണ് രോഗം കണ്ടെത്തിയത്. രോഗം കൂടുതല്‍ ആയതിനെ തുടര്‍ന്ന് മെഡിക്കല്‍ കോളജില്‍ എത്തിക്കുകയായിരുന്നു. 

ഐസിയുവില്‍ പ്രവേശിപ്പിച്ച സ്മിഷാദിനെ ഡയാലിസിസിനു വിധേയനാക്കിയെങ്കിലും രക്ഷിക്കാനായില്ല. ഇന്ന് ഉച്ചയോടെ മരണത്തിന് കീഴടങ്ങി. മഞ്ഞപ്പിത്തം ബാധിച്ച് ഒരുമാസം മുന്‍പ് ഈ പ്രദേശത്ത് ഒരു യുവതിയും മരിച്ചിരുന്നു. 10 ഓളം പേരാണ് നിലവില്‍ മഞ്ഞപ്പിത്ത രോഗ ലക്ഷണങ്ങളുമായി ഇപ്പോള്‍ ചികിത്സയില്‍ കഴിയുന്നത്.

പാണ്ടിക്കോട് നാഗത്ത് പത്മനാഭന്‍ നായരുടെയും ഓമന അമ്മയുടെയും മകനാണ് സ്മിഷാദ്. സഹോദരങ്ങള്‍: സ്മിത, സ്മിതേഷ് (പാണ്ടിക്കോട് ക്ഷീരോല്‍പാദക സഹകരണ സംഘം).

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/355259/a-young-man-who-was-being-treated-for-jaundice-died)