---
title: "കരുവള്ളിക്കുന്ന് മുക്രുമ്മല്‍ റോഡിലെ അപകടാവസ്ഥ ഒഴിവാക്കി"
english_title: "The dangerous situation on the Karuvallikunnu-Mukrummal road has been averted"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/355264/the-dangerous-situation-on-the-karuvallikunnu-mukrummal-road-has-been-averted"
published_at: "2026-04-24T23:35:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69ebb18e0ae89_gggggggggg.JPG"
keywords: []
---

# കരുവള്ളിക്കുന്ന് മുക്രുമ്മല്‍ റോഡിലെ അപകടാവസ്ഥ ഒഴിവാക്കി

> **Lead Summary:** **ബാലുശ്ശേരി: **കൂട്ടാലിട കൂരാച്ചുണ്ട് റോഡില്‍ അപകടങ്ങള്‍ പതിവായ കരുവള്ളിക്കുന്ന് മുക്രുമ്മല്‍ റോഡ് സൈഡ് വീതി കൂട്ടുകയും അപകടകരമായ രീതിയില്‍ റോഡിലേക്ക് വളര്‍ന്നുനില്‍ക്കുന്ന മരങ്ങള്‍ മുറിച്ചു മാറ്റുകയും ചെയ്തു. കാല്‍നടയാത്രക്കാര്‍ക്കും വാഹന യാത്രക്കാര്‍ക്കും ബുദ്ധിമുട്ട് സൃഷ്ടിക്കുന്ന രീതിയില്‍ റോഡ് സൈഡിലുള്ള മരങ്ങളും മറ്റു പാഴ് വസ്തുക്കളും മാറ്റി റോഡിന് വീതി കൂട്ടുന്ന പ്രവര്‍ത്തിയും നടന്നു.

## Article Content

**ബാലുശ്ശേരി: **കൂട്ടാലിട കൂരാച്ചുണ്ട് റോഡില്‍ അപകടങ്ങള്‍ പതിവായ കരുവള്ളിക്കുന്ന് മുക്രുമ്മല്‍ റോഡ് സൈഡ് വീതി കൂട്ടുകയും അപകടകരമായ രീതിയില്‍ റോഡിലേക്ക് വളര്‍ന്നുനില്‍ക്കുന്ന മരങ്ങള്‍ മുറിച്ചു മാറ്റുകയും ചെയ്തു. കാല്‍നടയാത്രക്കാര്‍ക്കും വാഹന യാത്രക്കാര്‍ക്കും ബുദ്ധിമുട്ട് സൃഷ്ടിക്കുന്ന രീതിയില്‍ റോഡ് സൈഡിലുള്ള മരങ്ങളും മറ്റു പാഴ് വസ്തുക്കളും മാറ്റി റോഡിന് വീതി കൂട്ടുന്ന പ്രവര്‍ത്തിയും നടന്നു.

കഴിഞ്ഞ ദിവസം മുക്രുമ്മല്‍ റോഡില്‍ വെച്ച് വാഹനം തട്ടി വയോധിക മരണപ്പെട്ടിരുന്നു. ഇതിന് മുന്‍പും ഇവിടെ അപകടമരണം സംഭവിച്ചിട്ടുണ്ട്. വയോധികയുടെ മരണത്തോടെ നാട്ടുകാര്‍ രംഗത്ത് വരുകയും വയോധികയുടെ മരണവുമായി ബന്ധപ്പെട്ട് ഇവിടുത്തെ റോഡിന്റെ അവസ്ഥയെ കുറിച്ച് ട്രൂവിഷന്‍ ന്യൂസ് വാര്‍ത്ത ചെയ്തിരുന്നു. ഇതിനെ തുടര്‍ന്നാണ് റോഡ് നന്നാക്കാനുള്ള നടപടികള്‍ അധികൃതര്‍ സ്വീകരിച്ചത്.

ഇതിന്റെ അടിസ്ഥാനത്തില്‍ കോട്ടൂര്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷാജി തച്ചയില്‍, ഗ്രാമ പഞ്ചായത്തംഗങ്ങളായ വി.പി സുചേത, യു.എം ഷീന, പ്രദേശവാസികളും പൊതു പ്രവര്‍ത്തകരുമായ കെ.പി മണി, ഗംഗാധരന്‍ അടിയോടി, വി.വി ബാലന്‍, കെ.കെ മോഹനന്‍, ഉണ്ണി തേവടത്തില്‍ എന്നിവരും പിഡബ്ല്യുഡി എ.ഇ ഷമേജ്, കെഎസ്ഇബി ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെ നടത്തിയ ചര്‍ച്ചയെ തുടര്‍ന്നാണ് അടിയന്തരമായി ഇന്ന് പ്രവര്‍ത്തി തുടങ്ങാന്‍ കാരണം.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/355264/the-dangerous-situation-on-the-karuvallikunnu-mukrummal-road-has-been-averted)