---
title: "പേരാമ്പ്രയില്‍ നിര്‍മ്മാണ തൊഴിലാളി കെട്ടിടത്തില്‍ നിന്ന് വീണ് മരിച്ചു"
english_title: "A construction worker died after falling from a building in Perambra."
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/355370/a-construction-worker-died-after-falling-from-a-building-in-perambra"
published_at: "2026-04-25T14:12:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69ec83e07cd55_fg.JPG"
keywords: []
---

# പേരാമ്പ്രയില്‍ നിര്‍മ്മാണ തൊഴിലാളി കെട്ടിടത്തില്‍ നിന്ന് വീണ് മരിച്ചു

> **Lead Summary:** **പേരാമ്പ്ര: **പേരാമ്പ്രയില്‍ നിര്‍മ്മാണ തൊഴിലാളി കെട്ടിടത്തില്‍ നിന്ന് വീണ് മരിച്ചു. വാല്യക്കോട് സ്വദേശി പുതുക്കുടി മീത്തല്‍ ഭാസ്‌ക്കരന്‍ ആണ് മരിച്ചത്.

## Article Content

**പേരാമ്പ്ര: **പേരാമ്പ്രയില്‍ നിര്‍മ്മാണ തൊഴിലാളി കെട്ടിടത്തില്‍ നിന്ന് വീണ് മരിച്ചു. വാല്യക്കോട് സ്വദേശി പുതുക്കുടി മീത്തല്‍ ഭാസ്‌ക്കരന്‍ ആണ് മരിച്ചത്.

പേരാമ്പ്ര പൈതോത്ത് റോഡില്‍ മിനി ബൈപ്പാസ് ജഗ്ഷനില്‍ കെട്ടിടത്തിന്റെ രണ്ടാം നിലയില്‍ സിമന്റ് കട്ട ഉപയോഗിച്ച് മുറി കെട്ടി തിരിക്കുന്നതിനായി ചുമര്‍ കെട്ടുന്നതിനിടയില്‍ താഴെക്ക് വീഴുകയായിരുന്നു.

ഇന്ന് ഉച്ചക്ക് 12.50 ഓടെയാണ് അപകടം. ഉടന്‍ പേരാമ്പ ഇഎംഎസ് സഹകരണ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. പേരാമ്പ്ര പൊലീസ് എത്തിമേല്‍ നപടികള്‍ സ്വീകരിച്ചു. മാതാവ് കല്യാണി അമ്മ. ഭാര്യ നിഷ. മക്കള്‍ അക്ഷയ് ഭാസ്‌കര്‍, അഞ്ജലി ഭാസ്‌കര്‍.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/355370/a-construction-worker-died-after-falling-from-a-building-in-perambra)