---
title: "സംസ്ഥാനത്ത് പാമ്പ് ഭീതി ഒഴിയുന്നില്ല; വിദ്യാര്‍ത്ഥി രക്ഷപ്പെട്ടത് അത്ഭുതകരമായി "
english_title: "Snake scare continues in the state; student miraculously survives"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/355407/snake-scare-continues-in-the-state-student-miraculously-survives"
published_at: "2026-04-25T17:12:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69eca92ec813a_JHK.JPG"
keywords: []
---

# സംസ്ഥാനത്ത് പാമ്പ് ഭീതി ഒഴിയുന്നില്ല; വിദ്യാര്‍ത്ഥി രക്ഷപ്പെട്ടത് അത്ഭുതകരമായി 

> **Lead Summary:** **നാദാപുരം :** സംസ്ഥാനത്ത് പാമ്പ് ഭീതി ഒഴിയുന്നില്ല. നാദാപുരത്ത് പാമ്പു കടിയേല്‍ക്കാതെ വിദ്യാര്‍ത്ഥി അത്ഭുതകരമായി രക്ഷപ്പെട്ടു. കല്ലാച്ചി സ്വദേശിയായ വിദ്യാര്‍ത്ഥിയുടെ പാന്റിലാണ് പാമ്പ് കൊത്തിയത്. ഇന്നലെ വൈകിട്ടോടെയാണ് സംഭവം.

## Article Content

**നാദാപുരം :** സംസ്ഥാനത്ത് പാമ്പ് ഭീതി ഒഴിയുന്നില്ല. നാദാപുരത്ത് പാമ്പു കടിയേല്‍ക്കാതെ വിദ്യാര്‍ത്ഥി അത്ഭുതകരമായി രക്ഷപ്പെട്ടു. കല്ലാച്ചി സ്വദേശിയായ വിദ്യാര്‍ത്ഥിയുടെ പാന്റിലാണ് പാമ്പ് കൊത്തിയത്. ഇന്നലെ വൈകിട്ടോടെയാണ് സംഭവം.

വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ടിരുന്ന സ്‌കൂട്ടറില്‍ നിന്ന് മറന്നുവെച്ച സാധനങ്ങള്‍ എടുക്കാനായി എത്തിയപ്പോഴായിരുന്നു സംഭവം. അതേസമയം, സംസ്ഥാനത്ത് കൊടുംചൂട് ഉയരുന്നതിനിടെ പാമ്പ് ഭീതിയും ഉയരുകയാണ്. രണ്ടാഴ്ചയ്ക്കിടെ പാമ്പ് കടിയേറ്റ് മരിച്ചവരുടെ എണ്ണം അഞ്ചായി.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/355407/snake-scare-continues-in-the-state-student-miraculously-survives)