---
title: "മഞ്ഞപ്പിത്തം; പേരാമ്പ്രയില്‍ ഊര്‍ജ്ജിത നടപടികള്‍"
english_title: "Jaundice; Intensive measures in Perambra"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/355432/jaundice-intensive-measures-in-perambra"
published_at: "2026-04-25T20:50:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69ecdce4e773a_moli_thomas.JPG"
keywords: []
---

# മഞ്ഞപ്പിത്തം; പേരാമ്പ്രയില്‍ ഊര്‍ജ്ജിത നടപടികള്‍

> **Lead Summary:** **പേരാമ്പ്ര : **പേരാമ്പ്ര ഗ്രാമപഞ്ചായത്ത് പരിധിയില്‍ മഞ്ഞപ്പിത്ത രോഗബാധയെ തുടര്‍ന്ന് പാണ്ടിക്കോട് 2 മരണവും രോഗവ്യാപനവും റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ പഞ്ചായത്ത് പ്രസിഡന്റ് അടിയന്തര യോഗം വിളിച്ച് ചേര്‍ത്തു.

## Article Content

**പേരാമ്പ്ര : **പേരാമ്പ്ര ഗ്രാമപഞ്ചായത്ത് പരിധിയില്‍ മഞ്ഞപ്പിത്ത രോഗബാധയെ തുടര്‍ന്ന് പാണ്ടിക്കോട് 2 മരണവും രോഗവ്യാപനവും റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ പഞ്ചായത്ത് പ്രസിഡന്റ് അടിയന്തര യോഗം വിളിച്ച് ചേര്‍ത്തു.

പഞ്ചായത്ത് അംഗങ്ങള്‍, പഞ്ചായത്ത് സെക്രട്ടറി, ഡിഎംഒ ഓഫീസ് പ്രതിനിധികള്‍, മെഡിക്കല്‍ ഓഫീസര്‍, ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥര്‍, കുടുംബശ്രീ പ്രതിനിധികള്‍, പേരാമ്പ്രയിലെ വ്യാപരി സംഘടന പ്രതിനിധികള്‍ എന്നിവുടെയും നേതൃത്വത്തിലാണ് പഞ്ചായത്ത് ഹാളില്‍ വെച്ച് അടിയന്തര യോഗം നടത്തിയത്.

പത്തോളം പേര്‍ നിലവില്‍ മഞ്ഞപിത്ത രോഗ ലക്ഷണങ്ങളുമായി ഇപ്പോള്‍ ചികിത്സയില്‍ കഴിയുന്നത്. പേരാമ്പ്ര പഞ്ചായത്തിലെ 8ാം വാര്‍ഡായ പാണ്ടിക്കോടാണ് മഞ്ഞപ്പിത്ത രോഗബാധയെ തുടര്‍ന്ന് 2 മരണം സംഭവിച്ചത്.

പേരാമ്പ്രയുടെ മറ്റു വാര്‍ഡുകളിലേക്ക് രോഗം പടരാതിരിക്കാനും വാര്‍ഡ് മെമ്പര്‍മാരുടെ നേതൃത്വത്തില്‍ എല്ലാ വാര്‍ഡുകളിലും മഞ്ഞപ്പിത്തത്തെക്കുറിച്ചുള്ള ജാഗ്രത നിര്‍ദ്ദേശങ്ങള്‍ നല്‍കുകയും രോഗവ്യാപനം തടയുന്നതിനായും വേണ്ടിയുള്ള മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങളും യോഗത്തില്‍ ചര്‍ച്ച ചെയ്തു. പരിഭ്രാന്തി വേണ്ട ജാഗ്രതയാണ് വേണടതെന്നും ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥര്‍ അറിയിച്ചു.

ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മിനി വട്ടക്കണ്ടി അധ്യക്ഷത വഹിച്ചു. .വാര്‍ഡ് മെമ്പര്‍മാരുടെ നേതൃത്വത്തില്‍ എല്ലാ വാര്‍ഡുകളിലും മഞ്ഞപ്പിത്തത്തെക്കുറിച്ചുള്ള ജാഗ്രത നിര്‍ദ്ദേശങ്ങള്‍ നല്‍കുകയും രോഗവ്യാപനം തടയുന്നതിനായി പ്രചരണ പ്രവര്‍ത്തനങ്ങള്‍, മൈക്ക് അനൗണ്‍സ്‌മെന്റുകള്‍, വീടുകളിലേക്ക് നോട്ടീസ് വിതരണം എന്നിവ നടത്തുകയും ചെയ്യുക,

പഞ്ചായത്ത് പരിധിയിലെ ട്യൂഷന്‍ സെന്ററുകള്‍ കേന്ദ്രീകരിച്ച് ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തില്‍ വിദ്യാര്‍ത്ഥികള്‍ക്ക് ബോധവല്‍ക്കരണം നടത്തുക, ജനങ്ങള്‍ തിളപ്പിച്ച വെള്ളം കുടിക്കാനും യാത്രകളില്‍ കൈവശം വെള്ളം കരുതാനും നിര്‍ദ്ദേശങ്ങള്‍ നല്‍കുക, ആളുകള്‍ കൂടുന്ന സ്ഥലങ്ങളില്‍ രോഗവ്യാപനം തടയുന്നതിനുള്ള മുന്‍കരുതല്‍ നിര്‍ദ്ദേശങ്ങള്‍ എന്നിവയും, രോഗവ്യാപനം കൂടുതലുള്ള വാര്‍ഡുകളില്‍ മെഡിക്കല്‍ ക്യാമ്പുകളും പ്രത്യേക ഗ്രാമസഭകളും സംഘടിപ്പിക്കും,

.കുടുംബശ്രീ യൂണിറ്റുകളുടെ സഹായത്തോടെ ജാഗ്രത പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കുക, വീടുകളിലും പൊതുസ്ഥലങ്ങളിലും ശൗചാലയം ഉപയോഗിച്ചതിന് ശേഷം ഹാന്‍ഡ് വാഷ് ഉപയോഗിച്ച് കൈകള്‍ കഴുകണമെന്ന് കര്‍ശന നിര്‍ദ്ദേശം നല്‍കുകയും, പഞ്ചായത്ത് പരിധിയിലെ എല്ലാ കിണറുകളും ക്ലോറിനേഷന്‍ നടത്തുക, ആരോഗ്യ വകുപ്പിന്റെ പരിശോധനകള്‍ ശക്തമാക്കി നിയമലംഘനങ്ങള്‍ക്ക് പിഴ ചുമത്തുക, കുടിവെള്ള വിതരണക്കാരുടെ വെള്ളം പരിശോധിക്കുകയും നിയമലംഘനങ്ങള്‍ തടയുകയും,

റോഡരികില്‍ ലൈസന്‍സില്ലാതെ പ്രവര്‍ത്തിക്കുന്ന ഭക്ഷണ-പാനീയ വില്‍പ്പനക്കാരെ കണ്ടെത്തി നിയമനടപടികള്‍ സ്വീകരിക്കുകയും, റസ്റ്റോറന്റ്, കൂള്‍ബാര്‍ ഉടമകള്‍ക്കും തൊഴിലാളികള്‍ക്കും ആരോഗ്യ വകുപ്പിന്റെ ബോധവല്‍ക്കരണ പരിപാടികള്‍ സംഘടിപ്പിക്കുക എന്നീ പ്രധാന തീരുമാനങ്ങള്‍ യോഗത്തിലെടുത്തു.

ഡെപ്യൂട്ടി ഡിഎംഒ ഡോ.ലതിക, ഡോ. അഖിലേഷ് ആര്‍ദ്രം മിഷന്‍ ഓഫീസര്‍, ഡോ.സബീഷ് (ടിഎച്ച് പേരാമ്പ്ര), ഹെല്‍ത്ത് സൂപ്പര്‍ വൈസര്‍ അബ്ദുള്‍ അസീസ്, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ സന്തോഷ് കാരയാട് എന്നിവര്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/355432/jaundice-intensive-measures-in-perambra)