---
title: " മഴക്കാലപൂര്‍വ്വ ശുചീകരണം ഊര്‍ജ്ജിതമാക്കി"
english_title: "Pre-monsoon cleaning intensified  at changaroth"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/355436/pre-monsoon-cleaning-intensified-at-changaroth"
published_at: "2026-04-25T21:15:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69ece1f9c5679_ma.JPG"
keywords: []
---

#  മഴക്കാലപൂര്‍വ്വ ശുചീകരണം ഊര്‍ജ്ജിതമാക്കി

> **Lead Summary:** **ചങ്ങരോത്ത്: **മഴക്കാലപൂര്‍വ്വ ശുചീകരണത്തിന്റെ ഭാഗമായി ചങ്ങരോത്ത് ഗ്രാമപഞ്ചായത്തിലെ മുഴുവന്‍ വാര്‍ഡുകള്‍ കേന്ദ്രീകരിച്ച് ശുചീകരണ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കി. ഇന്ന് നടന്ന പരിപാടിയില്‍ പാലേരി, പാറക്കടവ് ടൗണ്‍ പ്രദേശങ്ങളില്‍ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തി. കൂടാതെ വാര്‍ഡുകളിലെ അയല്‍സഭകള്‍ കേന്ദ്രീകരിച്ചും ശുചീകരണ പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിച്ചു.

## Article Content

**ചങ്ങരോത്ത്: **മഴക്കാലപൂര്‍വ്വ ശുചീകരണത്തിന്റെ ഭാഗമായി ചങ്ങരോത്ത് ഗ്രാമപഞ്ചായത്തിലെ മുഴുവന്‍ വാര്‍ഡുകള്‍ കേന്ദ്രീകരിച്ച് ശുചീകരണ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കി. ഇന്ന് നടന്ന പരിപാടിയില്‍ പാലേരി, പാറക്കടവ് ടൗണ്‍ പ്രദേശങ്ങളില്‍ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തി. കൂടാതെ വാര്‍ഡുകളിലെ അയല്‍സഭകള്‍ കേന്ദ്രീകരിച്ചും ശുചീകരണ പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിച്ചു.

മറ്റ് വാര്‍ഡുകളിലും ശുചീകരണ പ്രവര്‍ത്തനങ്ങള്‍ വരും ദിവസങ്ങളില്‍ നടപ്പിലാക്കുമെന്ന് ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ രാജേഷ് അറിയിച്ചു. പരിപാടിയില്‍ ബ്ലോക്ക് പഞ്ചായത്ത് അംഗം കെ സുവര്‍ണ, വാര്‍ഡ് അംഗങ്ങളായ ഫാത്തിമ, താഹിറ, കുടുംബശ്രീ പ്രവര്‍ത്തകര്‍, ആശ പ്രവര്‍ത്തകര്‍, സന്നദ്ധ പ്രവര്‍ത്തകര്‍, ഹരിത കര്‍മ്മ സേനാംഗങ്ങള്‍, ആരോഗ്യസേന വളണ്ടിയര്‍മാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. ജെ.എച്ച്.ഐ മാരായ മഹേഷ് കുട്ടമ്പത്ത്, കെ സ്വപ്ന എന്നിവര്‍ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/355436/pre-monsoon-cleaning-intensified-at-changaroth)