---
title: "മഴക്കാലപൂര്‍വ്വ ശുചീകരണ പ്രവര്‍ത്തനത്തിന് തുടക്കമായി"
english_title: "Pre-monsoon cleaning work begins at cheruvannur"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/355615/pre-monsoon-cleaning-work-begins-at-cheruvannur"
published_at: "2026-04-27T00:07:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69ee5bdcd5721_hhhhhhhhhhhhfffffffffffffffff.JPG"
keywords: []
---

# മഴക്കാലപൂര്‍വ്വ ശുചീകരണ പ്രവര്‍ത്തനത്തിന് തുടക്കമായി

> **Lead Summary:** **ചെറുവണ്ണൂര്‍:** ചെറുവണ്ണൂര്‍ ഗ്രാമപഞ്ചായത്ത് വാര്‍ഡ് നാലില്‍ വാര്‍ഡ് തല ആരോഗ്യ ശുചിത്വ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ മഴക്കാലപൂര്‍വ്വ ശുചീകരണ പ്രവര്‍ത്തനത്തിന് ഭാഗമായി മഠത്തില്‍ മുക്ക് ടൗണ്‍ ശുചീകരണം നടത്തി. വാര്‍ഡ് അംഗം നഫീസ കൊയിലോത്ത് പ്രവര്‍ത്തനം ഉദ്ഘാടനം ചെയ്തു.

## Article Content

**ചെറുവണ്ണൂര്‍:** ചെറുവണ്ണൂര്‍ ഗ്രാമപഞ്ചായത്ത് വാര്‍ഡ് നാലില്‍ വാര്‍ഡ് തല ആരോഗ്യ ശുചിത്വ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ മഴക്കാലപൂര്‍വ്വ ശുചീകരണ പ്രവര്‍ത്തനത്തിന് ഭാഗമായി മഠത്തില്‍ മുക്ക് ടൗണ്‍ ശുചീകരണം നടത്തി. വാര്‍ഡ് അംഗം നഫീസ കൊയിലോത്ത് പ്രവര്‍ത്തനം ഉദ്ഘാടനം ചെയ്തു.

വാര്‍ഡ് കണ്‍വീനര്‍ ഗോപാല്‍ പറമ്പത്ത്, ആവള കുടുംബാരോഗ്യ കേന്ദ്രം ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ മുസ്തഫ, കുടുംബശ്രീ എഡിഎസ്,സിഡിഎസ് അംഗങ്ങള്‍, ആശാവര്‍ക്കര്‍, ഹരിത കര്‍മ്മ സേന അംഗങ്ങള്‍, വ്യാപാരികള്‍ മറ്റു സന്നദ്ധ പ്രവര്‍ത്തകര്‍ എന്നിവ പ്രവര്‍ത്തനത്തില്‍ പങ്കാളികളായി. വരും ദിവസങ്ങളിലും കിണര്‍ ക്ലോറിനേഷന്‍, കൊതുകിന്റെ ഉറവിട നശീകരണം, ആരോഗ്യ ബോധവല്‍ക്കരണ ക്ലാസുകള്‍ ഉള്‍പ്പെടെയുള്ള പ്രവര്‍ത്തനങ്ങള്‍ വാര്‍ഡ് തലത്തില്‍ നടത്തുന്നതാണെന്ന് ജെഎച്ച്‌ഐ മുസ്തഫ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/355615/pre-monsoon-cleaning-work-begins-at-cheruvannur)