---
title: "വനിതാ സംഗമവും മികച്ച വനിതാ കര്‍ഷകരെ ആദരിക്കലും സംഘടിപ്പിച്ചു"
english_title: "Women's gathering and honoring of outstanding women farmers organized"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/355677/womens-gathering-and-honoring-of-outstanding-women-farmers-organized"
published_at: "2026-04-27T10:41:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69eef05db78d2_kiuu.JPG"
keywords: []
---

# വനിതാ സംഗമവും മികച്ച വനിതാ കര്‍ഷകരെ ആദരിക്കലും സംഘടിപ്പിച്ചു

> **Lead Summary:** പേരാമ്പ്ര: ഫാര്‍മേഴ്‌സ് അസോസിയേഷന്‍ ഓഫ് ഇന്ത്യ ദേശീയ കമ്മിററിയുടെ നേതൃത്വത്തില്‍ ഹരിത ചാര്‍ത്ത് 2026 വനിതാ സംഗമവും മികച്ച വനിതാ കര്‍ഷകരെ ആദരിക്കലും സംഘടിപ്പിച്ചു. ഇസ്ലാമിക്ക് സെന്റര്‍ യൂത്ത് സെന്ററില്‍ വെച്ച് നടന്ന സംഗമം കോഴിക്കോട് ജില്ലാ പഞ്ചായത്ത് വികസന സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയര്‍മാന്‍ റീമ കുന്നുമ്മല്‍ ഉദ്ഘാടനം ചെയ്തു.

## Article Content

പേരാമ്പ്ര: ഫാര്‍മേഴ്‌സ് അസോസിയേഷന്‍ ഓഫ് ഇന്ത്യ ദേശീയ കമ്മിററിയുടെ നേതൃത്വത്തില്‍ ഹരിത ചാര്‍ത്ത് 2026 വനിതാ സംഗമവും മികച്ച വനിതാ കര്‍ഷകരെ ആദരിക്കലും സംഘടിപ്പിച്ചു. ഇസ്ലാമിക്ക് സെന്റര്‍ യൂത്ത് സെന്ററില്‍ വെച്ച് നടന്ന സംഗമം കോഴിക്കോട് ജില്ലാ പഞ്ചായത്ത് വികസന സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയര്‍മാന്‍ റീമ കുന്നുമ്മല്‍ ഉദ്ഘാടനം ചെയ്തു.

എഫ്എഒഎല്‍ ദേശീയ വര്‍ക്കിംങ്ങ് പ്രസിഡണ്ട് കീഴലത്ത് കുത്തിരാമന്‍ അധ്യക്ഷത വഹിച്ചു. മികച്ച സമ്മിശ്രകര്‍ഷകരായ വി പുഷ്പ, ഷിനിജ വിനയചന്ദ്രന്‍ എന്നിവരെ ചടങ്ങില്‍ ഷാള്‍ അണിയിച്ച് ആദരിച്ചു.

കൃഷി ഡപൂട്ടി ഡയറക്ടര്‍ ബി.ജെ സീമ മുഖ്യപ്രഭാഷണം നടത്തി. എഫ് എ ഒ ഐ കലാവിഭാഗം സംസ്ഥാന ചെയര്‍മാന്‍ ഡോ: പ്രേംദാസ് ഇരുവള്ളൂര്‍, ദേശീയസമതി അംഗം കെ.കെ ദാസന്‍, സംസ്ഥാന എക്‌സികുട്ടീവ് അംഗം മുജീബ് കോമത്ത്, വനിതാ വിഭാഗം ഭാരവാഹികളായ വല്‍സല മങ്കട, ഇന്ദിരാ മാരാര്‍, നിര്‍മ്മല കെ നായര്‍, വി ഹസീന, ഷിജിന വിനയചന്ദ്രന്‍, ബിന്ദു പോള്‍ രജീഷ് കുമാര്‍, കെ.സി പ്രേമ, ടി.സി നിഷ, ടി സജിത എന്നിവര്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/355677/womens-gathering-and-honoring-of-outstanding-women-farmers-organized)