---
title: "നിധിന്‍ രാജിന്റെ കുടുംബത്തിന് നീതി ലഭിക്കണം; എസ് സി/എസ് ടി കോ-ഓഡിനേഷന്‍ കമ്മിറ്റി "
english_title: "SC/ST Coordination Committee demands justice for Nithin Raj's family"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/355707/scst-coordination-committee-demands-justice-for-nithin-rajs-family"
published_at: "2026-04-27T11:54:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69ef029421612_jhgf.JPG"
keywords: []
---

# നിധിന്‍ രാജിന്റെ കുടുംബത്തിന് നീതി ലഭിക്കണം; എസ് സി/എസ് ടി കോ-ഓഡിനേഷന്‍ കമ്മിറ്റി 

> **Lead Summary:** **പേരാമ്പ്ര: **കണ്ണൂര്‍ ജില്ലയിലെ അഞ്ചരകണ്ടി ദന്തല്‍കോളെജ് വിദ്യാര്‍ത്ഥി നിധിന്‍ രാജിന്റെ കുടുംബത്തിന് നീതി ലഭിക്കാന്‍ വേണ്ടി നടത്തുന്ന സമരത്തിന് മുഴുവന്‍ ആളുകളുടെയും സഹകരണവും പിന്‍തുണയും ഉണ്ടാവണമെന്ന് എസ് സി/ എസ് ടി കോ-ഓഡിനേഷന്‍ കമ്മിറ്റി ആവശ്യപ്പെട്ടു.

## Article Content

**പേരാമ്പ്ര: **കണ്ണൂര്‍ ജില്ലയിലെ അഞ്ചരകണ്ടി ദന്തല്‍കോളെജ് വിദ്യാര്‍ത്ഥി നിധിന്‍ രാജിന്റെ കുടുംബത്തിന് നീതി ലഭിക്കാന്‍ വേണ്ടി നടത്തുന്ന സമരത്തിന് മുഴുവന്‍ ആളുകളുടെയും സഹകരണവും പിന്‍തുണയും ഉണ്ടാവണമെന്ന് എസ് സി/ എസ് ടി കോ-ഓഡിനേഷന്‍ കമ്മിറ്റി ആവശ്യപ്പെട്ടു.

നാളെ കാലത്ത് 6 മണി മുതല്‍ വൈകുന്നേരം 6 മണി വരെ സംസ്ഥാന വ്യാപകമായ് നടക്കുന്ന ഹര്‍ത്താലില്‍ മുഴുവന്‍ ജനാധിപത്യ വിശ്വാസികളും വ്യാപാരി വ്യവസായികളും കര്‍ഷകരും കര്‍ഷക തൊഴിലാളികളും മോട്ടോര്‍ തൊഴിലാളികളും മറ്റ് പൊതുമേഖലാ ജീവനക്കാരും ഉള്‍പ്പെടണമെന്ന് അവര്‍ ആവശ്യപ്പെട്ടു.

പേരാമ്പ്ര വ്യാപാരി വ്യവസായി ഏകോപന സമിതി ഓഡിറ്റോറിയത്തില്‍ വെച്ച് നടന്ന വാര്‍ത്താ സമ്മേളനത്തില്‍ കോ-ഓഡിനേഷന്‍ കമ്മിറ്റി പ്രസിഡണ്ട് വാസു വേങ്ങേരി, രക്ഷാധികാരി വി.വി ബാലന്‍, കെ.എം ഗോപാലന്‍, വേലായുധന്‍ ആവള, സുരേഷ് ചേനായി, മണി കാപ്പുങ്കര, പി.കെ. ബാബുരാജ്, ദേവി ചന്ദ്രന്‍, ശശിധരന്‍ പാറാട്ടുപാറ, മോഹനന്‍ നൊച്ചാട്, കുഞ്ഞികണ്ണന്‍ പയ്യോളി തുടങ്ങിയവര്‍ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/355707/scst-coordination-committee-demands-justice-for-nithin-rajs-family)