---
title: "ചൂട് കനത്തതോടെ പാമ്പുകള്‍ ഭീഷണി ആവുന്നു"
english_title: "Snakes become a threat as the heat increases"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/355724/snakes-become-a-threat-as-the-heat-increases"
published_at: "2026-04-27T12:39:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69ef0cb3c34a9_YUUUUUUUUUUUU.JPG"
keywords: []
---

# ചൂട് കനത്തതോടെ പാമ്പുകള്‍ ഭീഷണി ആവുന്നു

> **Lead Summary:** **ചക്കിട്ടപാറ **: ചൂട് കനത്തതോടെ പാമ്പുകള്‍ ഭീഷണി ആവുന്നു. പുളിക്കല്‍ പ്രകാശിന്റെ വീട്ടില്‍ നിന്ന് മൂര്‍ഖന്‍ പാമ്പിനെ പിടികൂടി. പ്രകാശിന്റെ വീട്ടിലെ വളര്‍ത്തു പൂച്ചയുടെ കരച്ചില്‍ കേട്ട് ശ്രദ്ധിച്ചതിനാലാണ് പാമ്പിനെ കാണാന്‍ ഇടയായത്.

## Article Content

**ചക്കിട്ടപാറ **: ചൂട് കനത്തതോടെ പാമ്പുകള്‍ ഭീഷണി ആവുന്നു. പുളിക്കല്‍ പ്രകാശിന്റെ വീട്ടില്‍ നിന്ന് മൂര്‍ഖന്‍ പാമ്പിനെ പിടികൂടി. പ്രകാശിന്റെ വീട്ടിലെ വളര്‍ത്തു പൂച്ചയുടെ കരച്ചില്‍ കേട്ട് ശ്രദ്ധിച്ചതിനാലാണ് പാമ്പിനെ കാണാന്‍ ഇടയായത്.

പൂച്ചയെ പാമ്പ് കടിച്ചു. മൂര്‍ഖന്റെ കടിയേറ്റ് പൂച്ച ചത്തു. ഉടന്‍ പെരുവണ്ണമൂഴി ഫോറസ്റ്റ് ഓഫീസില്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് പെരുവണ്ണമൂഴി ഫോറസ്റ്റ് ഉദ്യോഗസ്ഥര്‍ സ്ഥലത്ത് എത്തുകയും പാമ്പിനെ പിടികൂടുകയും ചെയ്തു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/355724/snakes-become-a-threat-as-the-heat-increases)