---
title: "കല്ലോട് തെക്കയില്‍ ശ്രീജിത്തിന്റെ മരണത്തില്‍ ദുരൂഹത ആരോപിച്ച് ആക്ഷന്‍ കമ്മിറ്റി "
english_title: "Action committee alleges Sreejith's death in Kallot South"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/35588/action-committee-alleges-sreejiths-death-in-kallot-south"
published_at: "2022-04-03T16:24:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62497ec5790ba_SREE1.jpg"
keywords: []
---

# കല്ലോട് തെക്കയില്‍ ശ്രീജിത്തിന്റെ മരണത്തില്‍ ദുരൂഹത ആരോപിച്ച് ആക്ഷന്‍ കമ്മിറ്റി 

> **Lead Summary:** **പേരാമ്പ്ര **: കല്ലോട് തെക്കയില്‍ ശ്രീജിത്ത് ബഹ്‌റൈനില്‍ ദുരൂഹസാഹചര്യത്തില്‍ മരണപ്പെട്ടതില്‍ അന്വേഷണം നടത്തി സത്യാവസ്ഥ പുറത്തുകൊണ്ടുവരണമെന്ന് പ്രദേശത്ത് രൂപീകരിച്ച ആക്ഷന്‍ കമ്മിറ്റി ആവശ്യപ്പെട്ടു.

## Article Content

**പേരാമ്പ്ര **: കല്ലോട് തെക്കയില്‍ ശ്രീജിത്ത് ബഹ്‌റൈനില്‍ ദുരൂഹസാഹചര്യത്തില്‍ മരണപ്പെട്ടതില്‍ അന്വേഷണം നടത്തി സത്യാവസ്ഥ പുറത്തുകൊണ്ടുവരണമെന്ന് പ്രദേശത്ത് രൂപീകരിച്ച ആക്ഷന്‍ കമ്മിറ്റി ആവശ്യപ്പെട്ടു.

മാര്‍ച്ച് 17 നു ബഹ്‌റൈനിലെ താമസസ്ഥലത്ത് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയെന്നാണ് നാട്ടില്‍ ബന്ധുക്കള്‍ക്ക് ലഭിച്ച് വിവരം.

കഴിഞ്ഞ പത്തുവര്‍ഷമായി വിദേശത്ത് ഹോട്ടലില്‍ ജോലി ചെയ്യുകയായിരുന്നു ശ്രീജിത്ത്.

ഭാര്യയും ഏഴു വയസ്സ് പ്രായമുള്ള കുട്ടിക്കും മാതാപിതാക്കള്‍ക്കും ഏക അത്താണിയായിരുന്ന ശ്രീജിത്ത് മൂന്നുവര്‍ഷം മുമ്പ് നാട്ടിലെത്തി തിരികെ പോയതാണ്.

ഈ വര്‍ഷം പുതിയ സ്ഥാപനം തുടങ്ങിയിരുന്നു. ഈ സാഹചര്യത്തിലാണ് മരണത്തില്‍ ദുരൂഹതയുണ്ടന്നും വിശദമായ അന്വേഷണം വേണമെന്നും ആക്ഷന്‍ കമ്മിറ്റി ആവശ്യപ്പെടുന്നത്.

യോഗത്തില്‍ ഗ്രാമപഞ്ചായത്തംഗം കെ.കെ. അമ്പിളി അധ്യക്ഷയായി. കെ. ശ്രീധരന്‍ കണ്‍വീനറായും ഗ്രാമപഞ്ചായത്തംഗം കെ.കെ. അമ്പിളി ചെയര്‍പേഴ്‌സണുമായി പതിനഞ്ചംഗ ആക്ഷന്‍ കമ്മിറ്റിക്ക് രൂപം നല്‍കി.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/35588/action-committee-alleges-sreejiths-death-in-kallot-south)