---
title: "പേരാമ്പ്രയില്‍ ഹര്‍ത്താല്‍ സമാധാനപരം "
english_title: "Hartal in Perambra peaceful"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/355891/hartal-in-perambra-peaceful"
published_at: "2026-04-28T10:26:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69f03e3f5e0ab_gggggggtttttttttttttttt.JPG"
keywords: []
---

# പേരാമ്പ്രയില്‍ ഹര്‍ത്താല്‍ സമാധാനപരം 

> **Lead Summary:** **പേരാമ്പ്ര: **പേരാമ്പ്രയില്‍ നിതിന്‍രാജ് ആക്ഷന്‍ കൗണ്‍സില്‍ ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ സമാധാനപരം. ഹര്‍ത്താലിനെ തുടര്‍ന്ന് പേരാമ്പ്രയില്‍ ബസുകള്‍ തടയുന്നുണ്ട്. കെഎസ്ആര്‍ടിസി ബസ്സുകള്‍ മാത്രം ആണ് സര്‍വീസ് നടത്തുന്നത്. സ്വകാര്യ ബസ്സുകള്‍ സമരാനുകൂലികൾ തടഞ്ഞു എങ്കിലും പിന്നീട് വിട്ടയക്കുകയും ചെയ്തു. ഉള്ള്യേരി നടുവണ്ണൂര്‍ റൂട്ടില്‍ ഓടുന്ന ബസുകള്‍ വീണ്ടും തടയുന്നത് കാരണം ബസുകള്‍ സർവ്വീസ് റദ്ദാക്കി.

## Article Content

**പേരാമ്പ്ര: **പേരാമ്പ്രയില്‍ നിതിന്‍രാജ് ആക്ഷന്‍ കൗണ്‍സില്‍ ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ സമാധാനപരം. ഹര്‍ത്താലിനെ തുടര്‍ന്ന് പേരാമ്പ്രയില്‍ ബസുകള്‍ തടയുന്നുണ്ട്. കെഎസ്ആര്‍ടിസി ബസ്സുകള്‍ മാത്രം ആണ് സര്‍വീസ് നടത്തുന്നത്. സ്വകാര്യ ബസ്സുകള്‍ സമരാനുകൂലികൾ തടഞ്ഞു എങ്കിലും പിന്നീട് വിട്ടയക്കുകയും ചെയ്തു. ഉള്ള്യേരി നടുവണ്ണൂര്‍ റൂട്ടില്‍ ഓടുന്ന ബസുകള്‍ വീണ്ടും തടയുന്നത് കാരണം ബസുകള്‍ സർവ്വീസ് റദ്ദാക്കി.

.

 സ്വകാര്യ  വാഹനങ്ങള്‍ നിരത്തിലിറങ്ങിയെങ്കിലും ആളുകളെ കയറ്റിയ സ്വകാര്യ ബസുകള്‍ക്ക് തിരിച്ചു വരരുത് എന്ന് താക്കീത് നല്‍കിയ ശേഷമാണ് ഹര്‍ത്താല്‍ അനു കൂലികള്‍ വിട്ടയക്കുന്നത്. ദീര്‍ഘദൂര കെഎസ്ആര്‍ടിസി ബസ്സുകള്‍ ഹര്‍ത്താല്‍ അനുകൂലികള്‍ തടയാന്‍ ശ്രമിച്ചെങ്കിലും പൊലീസ് ഇടപെട്ട് വാഹനഗതാഗതം സാധ്യമാക്കിയിട്ടുണ്ട്. കടകള്‍ എല്ലാം തന്നെ അടഞ്ഞു കിടക്കുകയാണ്. തുറന്ന സ്ഥാപനങ്ങള്‍ സമര അനുകൂലികള്‍ അടപ്പിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/355891/hartal-in-perambra-peaceful)