---
title: "വൃക്ഷസമൃദ്ധി പദ്ധതിയില്‍ പങ്കാളികളായി പേരാമ്പ്ര പൊലീസ് സ്റ്റേഷനും"
english_title: "Perambra Police Station also becomes a partner in the Vriksha Samriddhi project"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/355921/perambra-police-station-also-becomes-a-partner-in-the-vriksha-samriddhi-project"
published_at: "2026-04-28T11:54:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69f0562b53c33_poli.JPG"
keywords: []
---

# വൃക്ഷസമൃദ്ധി പദ്ധതിയില്‍ പങ്കാളികളായി പേരാമ്പ്ര പൊലീസ് സ്റ്റേഷനും

> **Lead Summary:** **പേരാമ്പ്ര :** ഗ്രീന്‍ എക്കോ സ്ഫിയര്‍ എന്ന പരിസ്ഥിതി സംഘടന ട്രിബ്യൂട്ട് ബൈ സ്റ്റോറീസുമായി സഹകരിച്ച് നടപ്പിലാക്കുന്ന വൃക്ഷസമൃദ്ധി പദ്ധതിയില്‍ പേരാമ്പ്ര പൊലീസ് സ്റ്റേഷനും പങ്കാളികളായി. ഗ്രീന്‍ എക്കോ സ്പിയര്‍ സെക്രട്ടറി, ട്രിബ്യൂട്ട് ബൈ സ്റ്റോറീസ് കോര്‍ഡിനേറ്റര്‍ റസീല എന്നിവര്‍ ചേര്‍ന്ന് സബ് ഇന്‍സ്പക്ടര്‍ ശിവപ്രസാദ്, എഎസ്‌ഐ മാരായ ഷൈനി, സുമ എന്നിവര്‍ക്ക് വൃക്ഷ തൈകള്‍ കൈമാറി.

## Article Content

**പേരാമ്പ്ര :** ഗ്രീന്‍ എക്കോ സ്ഫിയര്‍ എന്ന പരിസ്ഥിതി സംഘടന ട്രിബ്യൂട്ട് ബൈ സ്റ്റോറീസുമായി സഹകരിച്ച് നടപ്പിലാക്കുന്ന വൃക്ഷസമൃദ്ധി പദ്ധതിയില്‍ പേരാമ്പ്ര പൊലീസ് സ്റ്റേഷനും പങ്കാളികളായി. ഗ്രീന്‍ എക്കോ സ്പിയര്‍ സെക്രട്ടറി, ട്രിബ്യൂട്ട് ബൈ സ്റ്റോറീസ് കോര്‍ഡിനേറ്റര്‍ റസീല എന്നിവര്‍ ചേര്‍ന്ന് സബ് ഇന്‍സ്പക്ടര്‍ ശിവപ്രസാദ്, എഎസ്‌ഐ മാരായ ഷൈനി, സുമ എന്നിവര്‍ക്ക് വൃക്ഷ തൈകള്‍ കൈമാറി.

വാര്‍ഡ് അംഗം രജീഷ് കുമാര്‍ പദ്ധതി ഉദ്ഘാടനം ചെയ്തു. വൃക്ഷതൈകള്‍ വീടുകളില്‍ ചെന്ന് നട്ട് ആദ്യതവണ വളമിട്ട് നനച്ച് ഉടമസ്ഥനെ എല്‍പ്പിക്കുന്ന പദ്ധതിയാണ് വൃക്ഷസമൃദ്ധി പദ്ധതി. ഗ്രീനിംഗ് പേരാമ്പ്രയുടെ ഭാഗമായി പേരാമ്പ്ര ഗ്രാമ പഞ്ചായത്തിലെ പതിനാലാം വാര്‍ഡില്‍ പദ്ധതി നടപ്പാക്കുന്നതിന്റെ ഭാഗമായാണ് പൊലീസ് സ്റ്റേഷനില്‍ പേര, സപ്പോട്ട, മാങ്കോസ്റ്റിന്‍ മുതലായ തൈകള്‍ നട്ടത്.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/355921/perambra-police-station-also-becomes-a-partner-in-the-vriksha-samriddhi-project)