---
title: "കെ.വി ദാമോദരന്‍ നായര്‍ ചരമ വാര്‍ഷിക ദിനം സമുചിതമായി ആചരിച്ചു"
english_title: "K.V. Damodaran Nair's death anniversary observed appropriately"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/355984/kv-damodaran-nairs-death-anniversary-observed-appropriately"
published_at: "2026-04-28T15:32:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69f085f0987cc_GTREER.JPG"
keywords: []
---

# കെ.വി ദാമോദരന്‍ നായര്‍ ചരമ വാര്‍ഷിക ദിനം സമുചിതമായി ആചരിച്ചു

> **Lead Summary:** **പേരാമ്പ്ര: **പേരാമ്പ്ര മണ്ഡലം കോണ്‍ഗ്രസ് പ്രസിഡന്റും ഗ്രാമ പഞ്ചായത്ത് അംഗവുമായിരുന്ന പ്രമുഖ കോണ്‍ഗ്രസ് നേതാവ് കെ.വി ദാമോദരന്‍ നായരുടെ 7-ാം ചരമ വാര്‍ഷിക ദിനം പേരാമ്പ്ര മണ്ഡലം കോണ്‍ഗ്രസ് കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ സമുചിതമായി ആചരിച്ചു. കാലത്ത് വിട്ടുവളപ്പിലെ ശവകൂടീരത്തില്‍ പുഷ്പാര്‍ച്ചനയും തുടര്‍ന്ന് അനുസ്മരണയോഗവും സംഘടിപ്പിച്ചു.

## Article Content

**പേരാമ്പ്ര: **പേരാമ്പ്ര മണ്ഡലം കോണ്‍ഗ്രസ് പ്രസിഡന്റും ഗ്രാമ പഞ്ചായത്ത് അംഗവുമായിരുന്ന പ്രമുഖ കോണ്‍ഗ്രസ് നേതാവ് കെ.വി ദാമോദരന്‍ നായരുടെ 7-ാം ചരമ വാര്‍ഷിക ദിനം പേരാമ്പ്ര മണ്ഡലം കോണ്‍ഗ്രസ് കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ സമുചിതമായി ആചരിച്ചു. കാലത്ത് വിട്ടുവളപ്പിലെ ശവകൂടീരത്തില്‍ പുഷ്പാര്‍ച്ചനയും തുടര്‍ന്ന് അനുസ്മരണയോഗവും സംഘടിപ്പിച്ചു.

അനുസ്മരണ യോഗം ഡിസിസി ജനറല്‍ സെക്രട്ടറി രാജന്‍ മരുതേരി ഉദ്ഘാടനം ചെയ്തു. വി.കെ കുഞ്ഞബ്ദുള്ള അധ്യക്ഷത വഹിച്ചു. ഐഎന്‍ടിയുസി നിയോജക മണ്ഡലം പ്രസിഡണ്ട് ഷാജു പൊന്‍പറ, ബാബു തത്തക്കാടന്‍, വിജയ് തോട്ടത്തില്‍, കെ. കുഞ്ഞബ്ദള്ള, ഇ.എസ്. ഷാഹിം, വി.ടി നാരായണന്‍, പി.കെ സോമന്‍, എസ്.വി. ദീപക്ക്, കെ ബാലന്‍, രാജന്‍ നമ്പ്യാര്‍, വി.പി ഗംഗാധരന്‍ നായര്‍ തുടങ്ങിയവര്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/355984/kv-damodaran-nairs-death-anniversary-observed-appropriately)