---
title: "എല്‍എസ്എസ്-യുഎസ്എസ് ജേതാക്കള്‍ക്ക് ആദരവുമായി കൂത്താളി ഗ്രാമപഞ്ചായത്ത് "
english_title: "Koothali Grama Panchayat pays tribute to LSS-USS winners"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/35599/koothali-grama-panchayat-pays-tribute-to-lss-uss-winners"
published_at: "2022-04-03T17:35:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62498e7189edd_WATER MERK  NEW.JPG"
keywords: []
---

# എല്‍എസ്എസ്-യുഎസ്എസ് ജേതാക്കള്‍ക്ക് ആദരവുമായി കൂത്താളി ഗ്രാമപഞ്ചായത്ത് 

> **Lead Summary:** **പേരാമ്പ്ര**: കൂത്താളി ഗ്രാമപഞ്ചായത്ത് എല്‍എസ്എസ്-യുഎസ്എസ് സ്‌കോളര്‍ഷിപ്പ് നേടിയവരെ ആദരിച്ചു. ചടങ്ങ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എന്‍.പി ബാബു ഉദ്ഘാടനം ചെയ്തു.

## Article Content

**പേരാമ്പ്ര**: കൂത്താളി ഗ്രാമപഞ്ചായത്ത് എല്‍എസ്എസ്-യുഎസ്എസ് സ്‌കോളര്‍ഷിപ്പ് നേടിയവരെ ആദരിച്ചു. ചടങ്ങ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എന്‍.പി ബാബു ഉദ്ഘാടനം ചെയ്തു.

ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് കെ.കെ. ബിന്ദു അധ്യക്ഷയായി. എല്‍എസ്എസ്-യുഎസ്എസ് സ്‌കോളര്‍ഷിപ് പരീക്ഷയ്ക്ക് തയ്യാറെടുക്കുന്നവര്‍ക്ക് പ്രശസ്ത നാടക സംവിധായകന്‍ ശ്രീജിത്ത് പൊയില്‍ക്കാവ് മോട്ടിവേഷന്‍ ക്ലാസ് നല്‍കി.

സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍മാരായ രാജശ്രീ, നളിന, മെമ്പര്‍മാരായ സജീഷ്, ആയിഷ എന്നിവര്‍ സംസാരിച്ചു. രജീഷ് കുട്ടികള്‍ക്കുള്ള ക്ലാസ് എടുത്തു. കൂത്താളിവൈസ് പ്രസിഡന്റ് അനൂപ് കുമാര്‍ സ്വാഗതം പറഞ്ഞു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/35599/koothali-grama-panchayat-pays-tribute-to-lss-uss-winners)