---
title: "റോഡ് തടസപ്പെടുത്തിയുള്ള വിവാഹ ആഘോഷം; നടപടിയെടുത്ത് മോട്ടോര്‍ വാഹന വകുപ്പ്"
english_title: "Road blocked due to wedding celebration; Motor Vehicle Department takes action"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/356044/road-blocked-due-to-wedding-celebration-motor-vehicle-department-takes-action"
published_at: "2026-04-28T22:30:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69f0e9a652f21_tre.JPG"
keywords: []
---

# റോഡ് തടസപ്പെടുത്തിയുള്ള വിവാഹ ആഘോഷം; നടപടിയെടുത്ത് മോട്ടോര്‍ വാഹന വകുപ്പ്

> **Lead Summary:** **മേപ്പയ്യൂര്‍: **മേപ്പയ്യൂരിലെ റോഡ് തടസപ്പെടുത്തിയുള്ള വിവാഹ ആഘോഷത്തില്‍ നടപടിയെടുത്ത് മോട്ടോര്‍ വാഹന വകുപ്പ്. മുഴുവന്‍ വാഹനങ്ങളോടും നാളെ ഹാജരാകാന്‍ നിര്‍ദേശം നല്‍കി വകുപ്പ്. നിരവധി വാഹനങ്ങളിലായി കാറിനു മുകളില്‍ കയറിയും ഡോര്‍ തുറന്നു പിടിച്ചുമായിരുന്നു യാത്ര.

## Article Content

**മേപ്പയ്യൂര്‍: **മേപ്പയ്യൂരിലെ റോഡ് തടസപ്പെടുത്തിയുള്ള വിവാഹ ആഘോഷത്തില്‍ നടപടിയെടുത്ത് മോട്ടോര്‍ വാഹന വകുപ്പ്. മുഴുവന്‍ വാഹനങ്ങളോടും നാളെ ഹാജരാകാന്‍ നിര്‍ദേശം നല്‍കി വകുപ്പ്. നിരവധി വാഹനങ്ങളിലായി കാറിനു മുകളില്‍ കയറിയും ഡോര്‍ തുറന്നു പിടിച്ചുമായിരുന്നു യാത്ര.

കഴിഞ്ഞ ദിവസമാണ് മേപ്പയൂര്‍ മഞ്ഞക്കുളത്ത് നരക്കോട് സ്വദേശികളുടെ വിവാഹത്തോടനുബന്ധിച്ച് റോഡില്‍ ഗതാഗത തടസമുണ്ടാക്കി യാത്രചെയ്തത്. വാഹനങ്ങള്‍ റോഡില്‍ നിര്‍ത്തിയിട്ടുള്ള യാത്ര മറ്റ് യാത്രക്കാര്‍ക്ക് തടസം ഉണ്ടാക്കിയെന്ന് നാട്ടുകാര്‍ പറഞ്ഞു. വാഹനങ്ങളുടെ വിവരങ്ങള്‍ നാട്ടുകാര്‍ പൊലീസിന് കൈമാറിയിരുന്നു.

വാര്‍ത്ത പുറത്ത് വന്നതിനെ തുടര്‍ന്ന് മോട്ടോര്‍ വാഹന വകുപ്പ് അന്വേഷണം ആരംഭിച്ചു. ഇതില്‍ ഗതാഗത നിയമലംഘനമടക്കം കണ്ടെത്തിയിരുന്നു. നാളെ രാവിലെ തന്നെ മുഴുവന്‍ വാഹനങ്ങളും ആര്‍ടിഒ ഓഫീസില്‍ ഹാജരാക്കാനാണ് നിര്‍ദ്ദേശം. വാഹനങ്ങള്‍ ഹാജരാക്കിയില്ലെങ്കില്‍ കടുത്ത നടപടി എടുക്കുമെന്ന് മോട്ടോര്‍ വാഹനവകുപ്പ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/356044/road-blocked-due-to-wedding-celebration-motor-vehicle-department-takes-action)