---
title: "സമര പ്രഖ്യാപന കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു"
english_title: "A strike declaration convention was organized"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/356049/a-strike-declaration-convention-was-organized"
published_at: "2026-04-28T23:12:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69f0f207dcaef_00000000_CARD_NEW_OLIVE.JPG"
keywords: []
---

# സമര പ്രഖ്യാപന കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു

> **Lead Summary:** കൂത്താളി: കൂത്താളി ഹയര്‍സെക്കന്ററി സ്‌കൂള്‍ മാനേജ്‌മെന്റ് കമ്മിറ്റിയുടെ അഴിമതി ചട്ട വിരുദ്ധ നടപടി കുടുംബധിപത്യം എന്നിവക്കെതിരെ കൂത്താളിയിലെ എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും ഒത്തുചേര്‍ന്ന് സമരപ്രഖ്യാപന കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു. സ്‌കൂള്‍ ജനാധിപത്യരീതിയില്‍ പുനക്രമീകരിക്കുക, സ്‌കൂള്‍ ഗവണ്മെന്റിലേക് വിട്ടുകൊടുക്കുക, അഴിമതി സ്വതന്ത്ര ഏജന്‍സിയെകൊണ്ട് അന്വേഷിപ്പിക്കുക, രാജിവെച്ചു പോയ നിലവിലെ മാനേജര്‍ രാജിവെക്കുക തുടങ്ങി ആവശ്യങ്ങള്‍ ഉന്നയിച്ചു പ്രമേയങ്ങള്‍ പാസ്സാക്കി ചടങ്ങില്‍ ഷിജുപുല്ല്യോട് സ്വാഗതം പറഞ്ഞു.

## Article Content

കൂത്താളി: കൂത്താളി ഹയര്‍സെക്കന്ററി സ്‌കൂള്‍ മാനേജ്‌മെന്റ് കമ്മിറ്റിയുടെ അഴിമതി ചട്ട വിരുദ്ധ നടപടി കുടുംബധിപത്യം എന്നിവക്കെതിരെ കൂത്താളിയിലെ എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും ഒത്തുചേര്‍ന്ന് സമരപ്രഖ്യാപന കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു. സ്‌കൂള്‍ ജനാധിപത്യരീതിയില്‍ പുനക്രമീകരിക്കുക, സ്‌കൂള്‍ ഗവണ്മെന്റിലേക് വിട്ടുകൊടുക്കുക, അഴിമതി സ്വതന്ത്ര ഏജന്‍സിയെകൊണ്ട് അന്വേഷിപ്പിക്കുക, രാജിവെച്ചു പോയ നിലവിലെ മാനേജര്‍ രാജിവെക്കുക തുടങ്ങി ആവശ്യങ്ങള്‍ ഉന്നയിച്ചു പ്രമേയങ്ങള്‍ പാസ്സാക്കി ചടങ്ങില്‍ ഷിജുപുല്ല്യോട് സ്വാഗതം പറഞ്ഞു.

കെ.പി രാധാകൃഷ്ണന്‍ നമ്പ്യാര്‍ അധ്യക്ഷത വഹിച്ചു. ജനറല്‍ കണ്‍വീനര്‍ കെ.എന്‍ ബിനോയ്കുമാര്‍ വിഷയാവതരണം നടത്തി. സി.കെ രൂപേഷ്, പി.എം രാഘവന്‍, രാജന്‍ കെ പുതിയേടത്, മഹിമ രാഘവന്‍ നായര്‍, പി.ടി അഷ്റഫ്, ഇ.കെ ജയദേവന്‍, എ ബാലചന്ദ്രന്‍, ഒ രാജന്‍, ശശികിഴക്കാന്‍ പേരാമ്പ്ര, പി.സി രാധാകൃഷ്ണന്‍, പി.പി ബാലന്‍ തുടങ്ങിയവര്‍ സംസാരിച്ചു. സമര സമിതിയിലേക്കു വളപ്പില്‍ ബാലകൃഷ്ണന്‍ സംഭാവന നല്‍കി.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/356049/a-strike-declaration-convention-was-organized)