---
title: "വേളം മലനടുവില്‍ കോളനി റോഡ് ഫണ്ട് ഉണ്ടായിട്ടും ടാര്‍ ചെയ്യുന്നില്ലെന്ന് പരാതി: നാട്ടുകാര്‍ പ്രക്ഷോഭത്തിലേക്ക്"
english_title: "Locals complain that despite the colony road fund in Velam Malanadu, it is not being tarred"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/35615/locals-complain-that-despite-the-colony-road-fund-in-velam-malanadu-it-is-not-being-tarred"
published_at: "2022-04-03T20:11:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6249b36d86e8a_WATER MERK  NEW.JPG"
keywords: []
---

# വേളം മലനടുവില്‍ കോളനി റോഡ് ഫണ്ട് ഉണ്ടായിട്ടും ടാര്‍ ചെയ്യുന്നില്ലെന്ന് പരാതി: നാട്ടുകാര്‍ പ്രക്ഷോഭത്തിലേക്ക്

> **Lead Summary:** ** വേളം: **റോഡ് പണി പാതിവഴിയില്‍ നിലച്ചത് ദുരിതത്തിലാക്കിയത് യാത്രക്കാരെയും സമീപവാസികളെയും. വേളം ഗ്രാമപഞ്ചായത്തിലെ 11,13 വാര്‍ഡുകളെ ബന്ധിപ്പിക്കുന്ന മലനടുവില്‍ രാജീവ് ഗാന്ധി ദശലക്ഷം കോളനി റോഡാണ് പാതിവഴിയില്‍ ടാറിങ്ങ് നിന്നത്.

## Article Content

** വേളം: **റോഡ് പണി പാതിവഴിയില്‍ നിലച്ചത് ദുരിതത്തിലാക്കിയത് യാത്രക്കാരെയും സമീപവാസികളെയും. വേളം ഗ്രാമപഞ്ചായത്തിലെ 11,13 വാര്‍ഡുകളെ ബന്ധിപ്പിക്കുന്ന മലനടുവില്‍ രാജീവ് ഗാന്ധി ദശലക്ഷം കോളനി റോഡാണ് പാതിവഴിയില്‍ ടാറിങ്ങ് നിന്നത്.

ജില്ല പഞ്ചായത്ത് ഫണ്ട് പാസ്സാക്കുകകയും ടാറിങ്ങിന് വേണ്ടിയുള്ള വര്‍ക്കുകള്‍ നടന്ന് കൊണ്ടിരിക്കുകയും ചെയ്തിരുന്നു. എന്നാല്‍ റോഡ് വര്‍ക്ക് വേളം പഞ്ചായത്ത് എല്‍എസ്ജിഡി എഇ വര്‍ക്ക് എസ്റ്റിമേറ്റിന് വിരുദ്ദമാണെന്ന നിലപാടിനെ തുടര്‍ന്നാണ് പാതി വഴിയില്‍ മുടങ്ങിയത്.

ജില്ല പഞ്ചായത്ത് സെക്രട്ടറിയും കോണ്‍ട്രാക്റ്ററും എഇയും തമ്മിലുള്ള കൈക്കൂലി സംബദ്ധമായ വിഷയങ്ങളാണ് റോഡ് തടസ്സപ്പെടാന്‍ കാരണമെന്ന് നാട്ടുകാര്‍ ആരോപിക്കുന്നു. വിദ്യാര്‍ത്ഥികളും രോഗികളും ഭിന്നശേഷിക്കാരും ഉള്‍പ്പെടെ ഉള്ളവര്‍ മണിമല ഭാഗത്ത് നിന്നും പള്ളിയത്തേക്ക് എളുപ്പത്തില്‍ എത്തുന്ന റോഡാണ് ഇത്.

വേളം പഞ്ചായത്ത് എല്‍എസ്ജിഡി എഇയുടെ പിടിവാശി മൂലം റോഡില്‍ ഇട്ടിരിക്കുന്ന മണ്ണും കോറിവെയ്സ്റ്റും ശക്ത്തമായ മഴ കാരണം ഒലിച്ചു പോയി. മഴ സമയത്ത് മണ്ണും കോറിവെയ്സ്റ്റും ഇട്ട് നടന്ന് പോകാന്‍ പ്രയാസപ്പെടുന്നു.

അല്ലാത്ത സമയങ്ങളില്‍ വാഹനങ്ങള്‍ പോകുമ്പോള്‍ പൊടിപാറിയിട്ട് പരിസരത്ത് താമസിക്കാന്‍ ബുദ്ദിമുട്ടുയാണ് പ്രദേശവാസികള്‍. റോഡിന്റെ പ്രവര്‍ത്തി ടെന്‍ഡര്‍ പൂര്‍ത്തിയാക്കണമെന്നും ഫണ്ട് ഉപയോഗിക്കുന്നതില്‍ ലംഘനം കാണിക്കുന്ന ജില്ല പഞ്ചായത്ത് സെക്കട്ടറിക്കും എഇക്കെതിരെയും നടപടി സ്വീകരിക്കണമെന്നും ഗുണപോക്താക്കള്‍ ആവശ്യപെടുന്നു.

വര്‍ഷങ്ങളായി ഉപയോഗിക്കുന്ന റോഡിനോട് ചേര്‍ന്ന് തായേ കല്ലുംപുറം ഭാഗത്തേക്കുള്ള പൊതു നടയും ജില്ല പഞ്ചായത്ത് സെക്കട്ടറി എഇയും ഇടപെട്ട് പൊളിച്ചുമാറ്റി ഉപയോഗ ശൂന്യമായി കിടക്കുകയാണ്.

തായെകല്ലുംപുറം ഭാഗത്തുള്ള ആളുകള്‍ ഉപയോഗിച്ചിരുന്ന പൊതു നടയും പൂര്‍വ്വ സ്ഥിതിയില്‍ ആക്കണമെന്നാണ് ഗുണഭോക്താക്കള്‍ ആവശ്യപെടുന്നത്.

കൂടാതെ ഇതിനോട് ചേര്‍ന്ന മലനടുവില്‍ കോളനി റോഡ് 2021 ഡിസംബറില്‍ ടാറിങ് ചെയ്തിരുന്നെങ്കിലും 2022 മാര്‍ച്ചില്‍ വിജിലന്‍സ് പരാതിയെ തുടര്‍ന്ന് പൊളിച്ചു നീക്കിയിരുന്നു.

കോണ്‍ഗ്രീറ്റ് ചെയ്തു ജില്ല പഞ്ചായത്ത് സെക്രട്ടറിയും എഇയും കടത്തനാട് കോണ്‍ട്രാക്റ്ററും ഒത്തു കളിച്ചു അഴിമതി നടത്തിയതിനെ തുടര്‍ന്നാണ് വിജിലന്‍സ് പൊളിച്ചു മാറ്റാന്‍ ഉത്തരവ് ഇട്ടത് എന്നും നാട്ടുകര്‍ ആരോപിക്കുന്നു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/35615/locals-complain-that-despite-the-colony-road-fund-in-velam-malanadu-it-is-not-being-tarred)