---
title: "തെരഞ്ഞെടുപ്പ് പ്രവചന മത്സരവുമായി പേരാമ്പ്ര പ്രസ് ക്ലബ്ബ്"
english_title: "Perambra Press Club holds election prediction competition"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/356180/perambra-press-club-holds-election-prediction-competition"
published_at: "2026-04-29T14:46:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69f1cce28e15e_diya.JPG"
keywords: []
---

# തെരഞ്ഞെടുപ്പ് പ്രവചന മത്സരവുമായി പേരാമ്പ്ര പ്രസ് ക്ലബ്ബ്

> **Lead Summary:** **പേരാമ്പ്ര : **പേരാമ്പ്ര പ്രസ് ക്ലബ്ബ് പ്രമുഖ ജ്വല്ലറി ഗ്രൂപ്പായ ദിയ ഗോള്‍ഡ് ആന്റ് ഡയമണ്ടുമായി സഹകരിച്ച് തെരഞ്ഞെടുപ്പ് പ്രവചന മത്സരം സംഘടിപ്പിക്കുന്നു. ഇക്കഴിഞ്ഞ കേരള നിയസഭാ തെരഞ്ഞെടുപ്പില്‍ പേരാമ്പ്ര, കുറ്റ്യാടി മണ്ഡലങ്ങളിലെ ഫലമാണ് പ്രവചന മത്സരമായി നടത്തുന്നത്. കോഴിക്കോട് ജില്ലയില്‍ കടുത്ത മത്സരം നടന്ന രണ്ട് മണ്ഡലങ്ങളാണ് പേരാമ്പ്രയും കുറ്റ്യാടിയും. ഈ മണ്ഡലങ്ങളില്‍ ആര് വിജയിക്കും ഭൂരിപക്ഷം എത്ര എന്ന് കൃത്യമായി പ്രവചിക്കുന്നവര്‍ക്ക് 10000 രൂപയാണ് സമ്മാനമായി നല്‍കുന്നത്. ഒരു മണ്ഡലത്തില്‍ മാത്രം ഉത്തരം ശരിയായാല്‍ 5000 രൂപയാണ് ലഭിക്കുക.

## Article Content

**പേരാമ്പ്ര : **പേരാമ്പ്ര പ്രസ് ക്ലബ്ബ് പ്രമുഖ ജ്വല്ലറി ഗ്രൂപ്പായ ദിയ ഗോള്‍ഡ് ആന്റ് ഡയമണ്ടുമായി സഹകരിച്ച് തെരഞ്ഞെടുപ്പ് പ്രവചന മത്സരം സംഘടിപ്പിക്കുന്നു. ഇക്കഴിഞ്ഞ കേരള നിയസഭാ തെരഞ്ഞെടുപ്പില്‍ പേരാമ്പ്ര, കുറ്റ്യാടി മണ്ഡലങ്ങളിലെ ഫലമാണ് പ്രവചന മത്സരമായി നടത്തുന്നത്. കോഴിക്കോട് ജില്ലയില്‍ കടുത്ത മത്സരം നടന്ന രണ്ട് മണ്ഡലങ്ങളാണ് പേരാമ്പ്രയും കുറ്റ്യാടിയും. ഈ മണ്ഡലങ്ങളില്‍ ആര് വിജയിക്കും ഭൂരിപക്ഷം എത്ര എന്ന് കൃത്യമായി പ്രവചിക്കുന്നവര്‍ക്ക് 10000 രൂപയാണ് സമ്മാനമായി നല്‍കുന്നത്. ഒരു മണ്ഡലത്തില്‍ മാത്രം ഉത്തരം ശരിയായാല്‍ 5000 രൂപയാണ് ലഭിക്കുക.

ഭൂരിപക്ഷം കൃത്യമായി പ്രവചിക്കാത്ത പക്ഷം ശരിയായ ഭൂരിപക്ഷത്തിന്റെ 500 നമ്പറുകള്‍ മുന്നോട്ടും പിന്നോട്ടും വരുന്നതില്‍ ഏറ്റവും അടുത്ത് വരുന്ന ഭൂരിപക്ഷം പ്രവചിച്ച വ്യക്തിയെ വിജയിയായി കണക്കാക്കും. മത്സരത്തില്‍ പങ്കെടുക്കാനായി വിവിധ സ്ഥലങ്ങളില്‍ സ്ഥാപിച്ച പ്രത്യേക ക്യൂആര്‍ കോഡും ഗൂഗിള്‍ ലിങ്കും ഉപയോഗിക്കാവുന്നതാണ്. ഒരു മൊബൈല്‍ നമ്പറില്‍ നിന്ന് ഒരു തവണ മാത്രമേ മത്സരത്തില്‍ പങ്കെടുക്കാന്‍ സാധിക്കുകയുള്ളൂ. പ്രസ് ക്ലബ്ബ് അംഗങ്ങളും ദിയ ഗോള്‍ഡ് ജീവനക്കാരും മത്സരത്തില്‍ പങ്കെടുക്കാന്‍ പാടില്ല. തെരഞ്ഞടുപ്പ് ഫല പ്രഖ്യാപനത്തിന്റെ തലേദിവസമായ മെയ് 3 ന് രാത്രി 10 മണി വരെ പ്രവചന മത്സരത്തില്‍ പങ്കെടുക്കാം.

ഒന്നിലധികം വിജയികളുണ്ടെങ്കില്‍ നറുക്കെടുപ്പിലൂടെ വിജയികളെ തീരുമാനിക്കുന്നതാണ്. വിജയികള്‍ക്ക് ഓരോ മണ്ഡലത്തില്‍ നിന്നും പുതുതായി തെരഞ്ഞെടുക്കപ്പെടുന്ന എംഎല്‍എയില്‍ നിന്നും സമ്മാനം എറ്റു വാങ്ങാവുന്നതാണ്. തെരഞ്ഞെടുപ്പ് പ്രവചന മത്സരത്തിന്റെ ക്യൂആര്‍ കോഡ് പ്രകാശനം പേരാമ്പ്ര ദിയ ഗോള്‍ഡില്‍ നടന്ന ചടങ്ങില്‍ ദിയ ഗോള്‍ഡ് ആന്റ് ഡയമണ്ട് ഡയറക്ടര്‍ എം.സി. അബ്ദുള്‍ ജലീല്‍ പ്രസ് ക്ലബ്ബ് പ്രസിഡന്റ് എന്‍.പി. വിധുവിന് നല്‍കി നിര്‍വ്വഹിച്ചു. പ്രസ് ക്ലബ്ബ് സെക്രട്ടറി ദേവരാജ് കന്നാട്ടി സ്വാഗതം പറഞ്ഞ ചടങ്ങില്‍ ഇബ്രാഹിം കല്പത്തുര്‍, സി.കെ. ബാലകൃഷ്ണന്‍, സുരേഷ് നൊച്ചാട്, രാഹുല്‍.ബി.നായര്‍, മഹേഷ് വാളേരി തുടങ്ങിയവര്‍ സംബന്ധിച്ചു.

[https://diyagoldanddiamonds.biz.gifts/campaign/view/games/](https://diyagoldanddiamonds.biz.gifts/campaign/view/games/)     ഈ ലിങ്ക് വഴി മത്സരത്തില്‍ പങ്കെടുക്കാവുന്നതാണ്.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/356180/perambra-press-club-holds-election-prediction-competition)