---
title: "റോഡ് തടസപ്പെടുത്തിയുള്ള വിവാഹ ആഘോഷം; വാഹനങ്ങള്‍ പിടിച്ചെടുത്ത് മോട്ടോര്‍ വാഹന വകുപ്പ്"
english_title: "Road blocked during wedding celebration; Motor Vehicle Department seizes vehicles"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/356213/road-blocked-during-wedding-celebration-motor-vehicle-department-seizes-vehicles"
published_at: "2026-04-29T16:51:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69f1ea353c677_gggggggggggttttttttttttt.JPG"
keywords: []
---

# റോഡ് തടസപ്പെടുത്തിയുള്ള വിവാഹ ആഘോഷം; വാഹനങ്ങള്‍ പിടിച്ചെടുത്ത് മോട്ടോര്‍ വാഹന വകുപ്പ്

> **Lead Summary:** **പേരാമ്പ്ര: **കല്യാണവുമായി ബന്ധപ്പെട്ട് മണിക്കൂറുകളോളം റോഡില്‍ ഗതാഗതം തടസ്സം സൃഷ്ട്ടിക്കുകയും പൊതുജനങ്ങളെ വിഷമിപ്പിക്കുകയും നാട്ടില്‍ പ്രയാസം ഉണ്ടാക്കുകയും ചെയ്ത വാഹന ഉടമകള്‍ക്ക് എതിരെ നടപടി സ്വീകരിച്ച് മോട്ടര്‍ വാഹന വകുപ്പ്. കഴിഞ്ഞ ദിവസം മേപ്പയൂര്‍ മഞ്ഞക്കുളത്ത് നരക്കോട് സ്വദേശികളുടെ വിവാഹത്തോടനുബന്ധിച്ച് ആഡംബര വാഹനം വാടകയ്ക്ക് എടുത്തും അല്ലാതെയുമായിരുന്നു അഭ്യാസ പ്രകടനം നടത്തിയത്.

## Article Content

**പേരാമ്പ്ര: **കല്യാണവുമായി ബന്ധപ്പെട്ട് മണിക്കൂറുകളോളം റോഡില്‍ ഗതാഗതം തടസ്സം സൃഷ്ട്ടിക്കുകയും പൊതുജനങ്ങളെ വിഷമിപ്പിക്കുകയും നാട്ടില്‍ പ്രയാസം ഉണ്ടാക്കുകയും ചെയ്ത വാഹന ഉടമകള്‍ക്ക് എതിരെ നടപടി സ്വീകരിച്ച് മോട്ടര്‍ വാഹന വകുപ്പ്. കഴിഞ്ഞ ദിവസം മേപ്പയൂര്‍ മഞ്ഞക്കുളത്ത് നരക്കോട് സ്വദേശികളുടെ വിവാഹത്തോടനുബന്ധിച്ച് ആഡംബര വാഹനം വാടകയ്ക്ക് എടുത്തും അല്ലാതെയുമായിരുന്നു അഭ്യാസ പ്രകടനം നടത്തിയത്.

മഞ്ഞക്കുളം ടൗണില്‍ മണിക്കൂറുകളോളം മറ്റു വാഹനങ്ങളെ റോഡില്‍ ഇറങ്ങാന്‍ അനുവദിക്കാതെ വാഹനത്തിനു മുകളില്‍ കയറിയും ഡോര്‍ തുറന്നു പിടിച്ചും നൃത്തം ചെയ്തുമായിരുന്നു അഭ്യാസം. പല വാഹനങ്ങളും പോകാന്‍ ശ്രമിച്ചെങ്കിലും ആരെയും പോകാന്‍ അനുവദിച്ചിരുന്നില്ല. 7 വാഹനങ്ങളിലായി 15ഓളം ചെറുപ്പക്കാരായിരുന്നു പരിപാടിയില്‍ ഉണ്ടായിരുന്നത്. സംഭവം നാട്ടുകാര്‍ വിഡിയോ എടുത്ത് പൊലീസിനു നല്‍കുകയും നടപടി ആവശ്യപ്പെടുകയും ചെയ്തിരുന്നു. സംഭവുമായി ബന്ധപ്പെട്ട് വാഹനങ്ങള്‍ക്ക് എതിരെയാണ് നടപടി 3 വാഹനങ്ങള്‍ പേരാമ്പ്ര ജോയിന്റ് ആര്‍ടിഒ ടി.എം പ്രഗീഷിന്റെ നേതൃത്വത്തില്‍ പിടിച്ചെടുത്തു.

പേരാമ്പ്ര ആര്‍ടിഎ ഓഫീസില്‍ എത്തിച്ച വാഹനങ്ങള്‍ പൂര്‍ണമായി പരിശോധിച്ചു. പരിശോധനയില്‍ ശരിയായ നമ്പര്‍ പ്ലേറ്റ് മാറ്റി ഫാന്‍സി നമ്പര്‍ പ്ലേറ്റ് ഉപയോഗിച്ചായിരുന്നു വാഹനം ഓടിച്ചതെന്നും പ്രൈവറ്റ് വാഹനത്തില്‍ ടാക്സി നമ്പര്‍ പ്ലേറ്റും ഉപയോഗിച്ചതായും സൈലന്‍സര്‍ മാറ്റിയതായും കണ്ടെത്തി. സംഭവത്തില്‍ മേപ്പയൂര്‍ പൊലീസ് നേരത്തെ കേസെടുത്തിരുന്നു. മോട്ടര്‍ വാഹന വകുപ്പ് പിടിച്ചെടുത്ത വാഹനങ്ങള്‍ മേപ്പയൂര്‍ പൊലീസിനു കൈമാറി. ബാക്കിയുള്ള 4 വാഹനങ്ങളും പിടികൂടും വാഹനങ്ങളുടെ ആര്‍സി ക്യാന്‍സല്‍ ചെയ്യുകയും ഓടിച്ചവരുടെ ലൈസന്‍സ് വദ്ദാക്കുകയും ചെയ്തു. വാഹനം ഓടിച്ചവര്‍ക്ക് എടപ്പാളില്‍ 3 മാസം പരിശീലനവും ഒരു മാസം മെഡിക്കല്‍ കോളെജ് ആശുപ്രതിയില്‍ സേവനം ചെയ്യാനും അയയ്ക്കും എഎംവിഐമാരായ വി.പി. ശ്രീജേഷ്, പി. സജീര്‍, പി.എ. ഷിനു എന്നിവര്‍ നേതൃത്വം നല്‍കി.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/356213/road-blocked-during-wedding-celebration-motor-vehicle-department-seizes-vehicles)