---
title: "മേപ്പയ്യൂര്‍ കൊഴുക്കല്ലൂരില്‍ വീട് പണിയ്ക്കിടെ കല്ല് വീണ് അപകടം: ഇരുപത്തിനാലുകാരന് ദാരുണാന്ത്യം"
english_title: "Twenty-four-year-old accidentally stoned to death while doing housework"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/35630/twenty-four-year-old-accidentally-stoned-to-death-while-doing-housework"
published_at: "2022-04-03T21:06:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6249c2c3301f5_WATER MERK  NEW.JPG"
keywords: []
---

# മേപ്പയ്യൂര്‍ കൊഴുക്കല്ലൂരില്‍ വീട് പണിയ്ക്കിടെ കല്ല് വീണ് അപകടം: ഇരുപത്തിനാലുകാരന് ദാരുണാന്ത്യം

> **Lead Summary:** ** മേപ്പയ്യൂര്‍:** വീട് പണിയ്ക്കായി കല്ല് കൊണ്ടുപോകുന്നതിനിടിയില്‍ ചരലില്‍ ചവിട്ടി വീണ് തൊഴിലാളി മരിച്ചു. നിടുമ്പൊയില്‍ അരിമ്പാലപറമ്പ് കോളനിയില്‍ താമസിക്കുന്ന കോഴിക്കോട് സ്വദേശി കല്ലുത്താന്‍ കടവ് വിഷ്ണു മാധവ് ആണ് മരിച്ചത്.

## Article Content

** മേപ്പയ്യൂര്‍:** വീട് പണിയ്ക്കായി കല്ല് കൊണ്ടുപോകുന്നതിനിടിയില്‍ ചരലില്‍ ചവിട്ടി വീണ് തൊഴിലാളി മരിച്ചു. നിടുമ്പൊയില്‍ അരിമ്പാലപറമ്പ് കോളനിയില്‍ താമസിക്കുന്ന കോഴിക്കോട് സ്വദേശി കല്ലുത്താന്‍ കടവ് വിഷ്ണു മാധവ് ആണ് മരിച്ചത്.

പരേതനായ സുരേഷിന്റെയും രാജിയുടേയും മകനാണ്. ഭാര്യ: രഹന. മകള്‍: ഹലാന ഹൃദ്യ. കൊഴുക്കല്ലൂര്‍ പുല്ലഞ്ചേരി മീത്തലില്‍ ഇന്ന് ഉച്ചയ്ക്കായിരുന്നു അപകടം നടന്നത്.

വീടിന് കുയ്യാട്ടയിടാനായി ഇറക്കിയ കല്ലുകള്‍ നീക്കം ചെയ്യാനെത്തിയതായിരുന്നു വിഷ്ണു. അവസാന കല്ലുമായി ഇറക്കം ഇറങ്ങുന്നതിനിടിയില്‍ ചരലില്‍ വഴുതി വീണു.

വീഴ്ചയില്‍ തലയ്ക്കു പരിക്കേറ്റ വിഷ്ണുവിനെ ഉടന്‍ തന്നെ കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലും പിന്നീട് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലും എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടു നല്‍കും.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/35630/twenty-four-year-old-accidentally-stoned-to-death-while-doing-housework)