---
title: "ഹാജിമാര്‍ക്ക് യാത്രയയപ്പ് നല്‍കി"
english_title: "Farewell to the pilgrims"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/356380/farewell-to-the-pilgrims"
published_at: "2026-04-30T13:55:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69f31628a7cb2_lailu.JPG"
keywords: []
---

# ഹാജിമാര്‍ക്ക് യാത്രയയപ്പ് നല്‍കി

> **Lead Summary:** **പേരാമ്പ:** മുസ്ലിംലീഗ് നൊച്ചാട് പഞ്ചായത്ത് കമ്മിറ്റി ഹാജിമാര്‍ക്കുള്ള യാത്രയയപ്പ് നല്‍കി. പേരാമ്പ പഞ്ചായത്തിന്റെ വിവിധ സ്ഥലങ്ങളില്‍ നിന്നും ഈ വര്‍ഷത്തെ ഹജ്ജിനു പോകുന്നവര്‍ക്കാണ് നൊച്ചാട് പഞ്ചായത്ത് മുസ്ലിംലീഗ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ യാത്രയപ്പ് നല്കിയത്.

## Article Content

**പേരാമ്പ:** മുസ്ലിംലീഗ് നൊച്ചാട് പഞ്ചായത്ത് കമ്മിറ്റി ഹാജിമാര്‍ക്കുള്ള യാത്രയയപ്പ് നല്‍കി. പേരാമ്പ പഞ്ചായത്തിന്റെ വിവിധ സ്ഥലങ്ങളില്‍ നിന്നും ഈ വര്‍ഷത്തെ ഹജ്ജിനു പോകുന്നവര്‍ക്കാണ് നൊച്ചാട് പഞ്ചായത്ത് മുസ്ലിംലീഗ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ യാത്രയപ്പ് നല്കിയത്.

ചാലിക്കര ലീഗ് ഓഫീസില്‍ നടന്ന യാത്രയപ്പ് സംഗമം മുസ്ലിം ലീഗ് ജില്ലാ സെക്രട്ടറി സി.പി.എ അസീസ് ഉദ്ഘാടനം ചെയ്തു. എം. ടി ഹമീദ് അധ്യക്ഷത വഹിച്ചു. മുഹമ്മദലി ബാഖവി ഹജ്ജ് സന്ദേശം നല്‍കി.

വി.പി. അബ്ദുസ്സലാം, ടി .കെ ഇബ്രാഹിം, എസ്.കെ അസൈനാര്‍, ടി.പി നാസര്‍, എം.കെ റസാഖ്, പി.സിറാജ്, നസീമ പുത്തലത്ത്, എന്‍.പി ഫൗസിയ അസീസ്, എന്‍.പി അസീസ്, റസാഖ് കൈതക്കല്‍ തുടങ്ങിയവര്‍ സംസാരിച്ചു. പി.കെ.കെ നാസര്‍. സ്വാഗതം പറഞ്ഞ ചടങ്ങിന് റസ്ല സിറാജ് നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/356380/farewell-to-the-pilgrims)