---
title: "പത്താം ക്ലാസ് പരീക്ഷയില്‍ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ  ആദരിച്ച് സെന്റ് മീരാസ് പബ്ലിക്ക് സ്‌കൂള്‍"
english_title: "St. Mira's Public School honors students who achieved high results in the 10th class examination"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/356434/st-miras-public-school-honors-students-who-achieved-high-results-in-the-10th-class-examination"
published_at: "2026-04-30T16:54:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69f3423b48134_2.jpg"
keywords: []
---

# പത്താം ക്ലാസ് പരീക്ഷയില്‍ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ  ആദരിച്ച് സെന്റ് മീരാസ് പബ്ലിക്ക് സ്‌കൂള്‍

> **Lead Summary:** **പേരാമ്പ്ര: **പതിറ്റാണ്ടുകളായി പേരാമ്പ്രയില്‍ വിദ്യാഭ്യാസ രംഗത്ത് നിറസാന്നിദ്ധ്യമായി മാറിയ പേരാമ്പ്ര സെന്റ് മീരാസ് പബ്ലിക്ക് സ്‌കൂളിന് ഈ വര്‍ഷത്തെ സിബിഎസ് ഇ പത്താം ക്ലാസ് പരീക്ഷയിലും തിളക്കമാര്‍ന്ന വിജയം.

## Article Content

**പേരാമ്പ്ര: **പതിറ്റാണ്ടുകളായി പേരാമ്പ്രയില്‍ വിദ്യാഭ്യാസ രംഗത്ത് നിറസാന്നിദ്ധ്യമായി മാറിയ പേരാമ്പ്ര സെന്റ് മീരാസ് പബ്ലിക്ക് സ്‌കൂളിന് ഈ വര്‍ഷത്തെ സിബിഎസ് ഇ പത്താം ക്ലാസ് പരീക്ഷയിലും തിളക്കമാര്‍ന്ന വിജയം.

പരീക്ഷ എഴുതിയ മുഴുവന്‍ പേരും ഫസ്റ്റ് ക്ലാസോടെ മികച്ച വിജയം നേടി. പരീക്ഷ എഴുതിയതില്‍ പകുതിയിലധികം പേരും 90 ശതമാനം മാര്‍ക്കോടെ വിജയിച്ച് വിദ്യാലയത്തിനും നാടിനും അഭിമാനമായി മാറി.

500ല്‍ 499 മാര്‍ക്ക് നേടി ദേശീയ തലത്തില്‍ രണ്ടാം സ്ഥാനം നേടിയ ബി.എസ് അനാമിത്രയും, 496 മാര്‍ക്ക് നേടിയ നന്ദിത സുനിലും അഭിമാന താരങ്ങളായി. മികച്ച വിജയം കാഴ്ചവച്ച വിദ്യാര്‍ഥികള്‍ക്ക് സ്‌കൂള്‍ അധികൃതര്‍ ആദരവ് ഒരുക്കി.

വിദ്യാര്‍ത്ഥികളെ വാദ്യമേളങ്ങളുടെ അകമ്പടിയോടെ ആനയിച്ചു. വിദ്യാര്‍ത്ഥികള്‍ അവതരിപ്പിച്ച സ്വാഗത നൃത്തത്തോടെ ആരംഭിച്ചവര്‍ണാഭമായ ചടങ്ങ് സ്‌കൂള്‍ മാനേജര്‍ പി നരേന്ദ്രന്‍ ഭദ്രദീപം കൊളുത്തി ഉദ്ഘാടനം ചെയ്തു.

സ്‌കൂള്‍ പ്രിന്‍സിപ്പല്‍ മോളിക്കുട്ടി അബ്രഹാം അധ്യക്ഷത വഹിച്ചു. ഈ വര്‍ഷം സെന്റ് മീരാസ് പബ്ലിക്സ്‌കൂളില്‍ നിന്നും രാജ്യ പുരസ്‌കാര്‍ നേടിയ വിദ്യാര്‍ഥികളെയും ചടങ്ങില്‍ അനുമോദിച്ചു. മാനേജ്‌മെന്റ് അംഗങ്ങളായ കെ.കെ. മനോഹര്‍, യു.വി. ബാബുരാജ്, അധ്യാപകരായ ജോഷി മാത്യു, ഒ.പി വിനീത തുടങ്ങിയവര്‍ സംസാരിച്ചു.

ഉന്നതവിജയം നേടിയ അനാമിത്ര, നന്ദിത എന്നീ വിദ്യാര്‍ഥിനികള്‍ സ്വന്തം അനുഭവങ്ങള്‍ പങ്കുവച്ചു. അധ്യാപിക കെ. ഷീജ സ്വാഗതം പറഞ്ഞ ചടങ്ങില്‍ വിധു കമലാസന്‍ നന്ദിയും പറഞ്ഞു. തുടര്‍ന്ന് സ്‌കൂള്‍വിദ്യാര്‍ഥികളും അധ്യാപകരുടെയും കലാപരിപാടികള്‍ അരങ്ങേറി.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/356434/st-miras-public-school-honors-students-who-achieved-high-results-in-the-10th-class-examination)