---
title: "പേരാമ്പ്രയില്‍ ആഹ്ലാദ പ്രകടനങ്ങള്‍ക്ക് നിയന്ത്രണം "
english_title: "Restrictions on joyous celebrations in Perambra"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/356478/restrictions-on-joyous-celebrations-in-perambra"
published_at: "2026-04-30T22:52:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69f390b5180eb_ytt.JPG"
keywords: []
---

# പേരാമ്പ്രയില്‍ ആഹ്ലാദ പ്രകടനങ്ങള്‍ക്ക് നിയന്ത്രണം 

> **Lead Summary:** **പേരാമ്പ്ര :** സംസ്ഥാന നിയമസഭ തെരഞ്ഞെടുപ്പിന്റെ ഫലപ്രഖ്യാപനം നടക്കുന്ന മെയ് നാലിന് പേരാമ്പ്ര പട്ടണത്തില്‍ ആഹ്ലാദ പ്രകടനങ്ങള്‍ സമയക്രമം പാലിക്കാന്‍ പേരാമ്പ്ര ഡിവൈഎസ്പി വിളിച്ചു ചേര്‍ത്ത യോഗത്തില്‍ ധാരണയായി. ഇന്ന് പേരാമ്പ്ര പൊലീസ് സ്റ്റേഷനില്‍ വിളിച്ചു ചേര്‍ത്ത വിവിധ രാഷ്ട്രിയ കക്ഷി പ്രതിനിധികളുടെയും പൊലീസ് ഉദ്യോഗസ്ഥരുടെയും യോഗത്തിലാണ് ആഹ്ലാദ പ്രകടനങ്ങള്‍ക്ക് സമയക്രമം പാലിക്കാന്‍ തീരുമാനമായത്. പ്രദേശത്ത് ആഹ്ലാദ പ്രകടനവുമായി ബന്ധപ്പെട്ട് അനിഷ്ട സംഭവങള്‍ ഉണ്ടാവാതിരിക്കാന്‍ മുന്‍കരുതല്‍ എന്ന നിലക്കാണ് യോഗം ചേര്‍ന്നത്.

## Article Content

**പേരാമ്പ്ര :** സംസ്ഥാന നിയമസഭ തെരഞ്ഞെടുപ്പിന്റെ ഫലപ്രഖ്യാപനം നടക്കുന്ന മെയ് നാലിന് പേരാമ്പ്ര പട്ടണത്തില്‍ ആഹ്ലാദ പ്രകടനങ്ങള്‍ സമയക്രമം പാലിക്കാന്‍ പേരാമ്പ്ര ഡിവൈഎസ്പി വിളിച്ചു ചേര്‍ത്ത യോഗത്തില്‍ ധാരണയായി. ഇന്ന് പേരാമ്പ്ര പൊലീസ് സ്റ്റേഷനില്‍ വിളിച്ചു ചേര്‍ത്ത വിവിധ രാഷ്ട്രിയ കക്ഷി പ്രതിനിധികളുടെയും പൊലീസ് ഉദ്യോഗസ്ഥരുടെയും യോഗത്തിലാണ് ആഹ്ലാദ പ്രകടനങ്ങള്‍ക്ക് സമയക്രമം പാലിക്കാന്‍ തീരുമാനമായത്. പ്രദേശത്ത് ആഹ്ലാദ പ്രകടനവുമായി ബന്ധപ്പെട്ട് അനിഷ്ട സംഭവങള്‍ ഉണ്ടാവാതിരിക്കാന്‍ മുന്‍കരുതല്‍ എന്ന നിലക്കാണ് യോഗം ചേര്‍ന്നത്.

**യോഗത്തില്‍ അംഗീകരിച്ച തീരുമാനങ്ങള്‍ :**

വിജയാഘോഷ ജാഥകള്‍ എല്ലാം പേരാമ്പ്ര ടൗണില്‍ കയറി തിരിച്ചു ടൗണില്‍ പോകാതെ ബൈപ്പാസ് വഴി തിരിച്ചു പോകേണ്ടതാണ്. ഉള്‍ പ്രദേശങ്ങളില്‍ നടത്തുന്ന ആഘോഷങ്ങളില്‍ നേതാക്കന്മാര്‍ നിര്‍ബന്ധമായും ഉണ്ടാവേണ്ടതാണ്. മൂന്നു മുതല്‍ നാല് മണി വരെ നിയോജകമണ്ഡലം കിട്ടുന്ന ആളുകള്‍ പ്രകടനം പേരാമ്പ്ര ടൗണില്‍ നടത്തണം മറ്റു പാര്‍ട്ടിക്കാര്‍ നടത്താന്‍ പാടില്ല. സംസ്ഥാനം കിട്ടുന്ന പാര്‍ട്ടിക്കാര്‍ 4 മണിക്കു ശേഷം പ്രകടനം നടത്തി 5 നുള്ളില്‍ തീര്‍ക്കണം. 5 മണിക്ക് ശേഷം ബിജെപിയുടെ വിജയാഹ്ലാദം അമ്പലനടയില്‍ നിന്നും ആരംഭിക്കും. എല്ലാ പ്രകടനങ്ങളും ആറുമണിക്ക് നിര്‍ത്തണം. പടക്കങ്ങള്‍ പൊട്ടിക്കുന്നത് കര്‍ശനമായി നിയന്ത്രിക്കേണ്ടതാണ്. രണ്ടാം തീയതിക്കുള്ളില്‍ എല്ലാ പ്രചരണ ബോര്‍ഡുകളും മാറ്റേണ്ടതാണ്.

യോഗത്തില്‍ പേരാമ്പ്ര ഡിവൈഎസ് പി അഗസ്റ്റിന്‍, സബ്ബ് ഇന്‍സ്പക്ടര്‍ സനദ്.എന്‍.പ്രദീപ് , വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളായ സത്യന്‍ കടിയങ്ങാട്, കെ.എം ബാലകൃഷ്ണന്‍, സി.കെ. അശോകന്‍, ആര്‍.കെ മുനീര്‍, പി.എസ് സുനില്‍കുമാര്‍, സി ബാലന്‍, പി.എം പ്രകാശന്‍, ഗോപാലകൃഷ്ണന്‍ തണ്ടോറപ്പാറ, എം.പി. ഹമീദ്, ശ്യാംജിത്ത് തുടങ്ങിയവര്‍ സംബന്ധിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/356478/restrictions-on-joyous-celebrations-in-perambra)