---
title: "പൂഴിത്തോട്ടില്‍ കാട്ടുപന്നി ആക്രമണം; ടാപ്പിംഗ് തൊഴിലാളിക്ക് പരിക്ക്"
english_title: "Wild boar attacks in Poozhithot; Tapping worker injured"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/356479/wild-boar-attacks-in-poozhithot-tapping-worker-injured"
published_at: "2026-04-30T23:07:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69f39398d7b68_hhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhh.JPG"
keywords: []
---

# പൂഴിത്തോട്ടില്‍ കാട്ടുപന്നി ആക്രമണം; ടാപ്പിംഗ് തൊഴിലാളിക്ക് പരിക്ക്

> **Lead Summary:** **പൂഴിത്തോട്: **ജനവാസ മേഖലകളില്‍ കാട്ടുപന്നി ശല്യം രൂക്ഷമാകുന്നു. പൂഴിത്തോട്ടില്‍ ഇന്ന് പുലര്‍ച്ചെ കാട്ടുപന്നിയുടെ ആക്രമണത്തില്‍ ടാപ്പിംഗ് തൊഴിലാളിക്ക് പരിക്കേറ്റു. പൂഴിത്തോട് സ്വദേശി മത്തത്ത് അനൂപിനാണ് പരിക്കേറ്റത്.

## Article Content

**പൂഴിത്തോട്: **ജനവാസ മേഖലകളില്‍ കാട്ടുപന്നി ശല്യം രൂക്ഷമാകുന്നു. പൂഴിത്തോട്ടില്‍ ഇന്ന് പുലര്‍ച്ചെ കാട്ടുപന്നിയുടെ ആക്രമണത്തില്‍ ടാപ്പിംഗ് തൊഴിലാളിക്ക് പരിക്കേറ്റു. പൂഴിത്തോട് സ്വദേശി മത്തത്ത് അനൂപിനാണ് പരിക്കേറ്റത്.

ഇന്ന് പുലര്‍ച്ചെ അഞ്ചരയോടെ റബ്ബര്‍ ടാപ്പിംഗ് ജോലിക്കായി ബൈക്കില്‍ പോകുകയായിരുന്ന അനൂപിന്റെ വാഹനത്തിലേക്ക് കാട്ടുപന്നി പാഞ്ഞുകയറുകയായിരുന്നു. റോഡിലേക്ക് തെറിച്ചു വീണ അനൂപിനെ ഉടന്‍ തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വാഹനത്തിന് കാര്യമായ കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്.

പൂഴിത്തോടിന്റെ വിവിധ ഭാഗങ്ങളില്‍ കാട്ടുപന്നി ശല്യം കാരണം പുലര്‍ച്ചെ ജോലിക്കിറങ്ങാന്‍ കര്‍ഷകരും ടാപ്പിംഗ് തൊഴിലാളികളും വലിയ ബുദ്ധിമുട്ടാണ് നേരിടുന്നത്. കൃഷിനാശത്തിന് പുറമെ ഇപ്പോള്‍ മനുഷ്യജീവന് തന്നെ ഭീഷണിയാകുന്ന തരത്തില്‍ റോഡുകളിലും കാട്ടുപന്നികള്‍ ഇറങ്ങുന്നത് പതിവാകുകയാണ്. വനംവകുപ്പും ബന്ധപ്പെട്ട ഉദ്യോഗസ്ഥരും ഈ വിഷയത്തില്‍ അടിയന്തരമായി ഇടപെടണമെന്നും, ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്നുമാണ് നാട്ടുകാര്‍ ആവശ്യപ്പെടുന്നത്.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/356479/wild-boar-attacks-in-poozhithot-tapping-worker-injured)