---
title: "രോഗിയുമായി പോയ ആംബുലന്‍സിന് നേരെ കല്ലേറ്."
english_title: "Stones were thrown at the ambulance carrying the patient."
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/356600/stones-were-thrown-at-the-ambulance-carrying-the-patient"
published_at: "2026-05-01T13:21:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69f4643e4a8a9_Untitled-1_copy.JPG"
keywords: []
---

# രോഗിയുമായി പോയ ആംബുലന്‍സിന് നേരെ കല്ലേറ്.

> **Lead Summary:** **പേരാമ്പ്ര:** കരുവണ്ണൂരില്‍ രോഗിയുമായി പോയ ആംബുലന്‍സിന് നേരെ കല്ലേറ്.പേരാമ്പ്രയില്‍ നിന്നും അടിയന്തിരചികിത്സക്കായി രോഗിയുമായി മെഡിക്കല്‍ കോളേജിലേക്ക് പോകുന്ന ആംബുലന്‍സിന് നേരെയാണ് കല്ലെറിഞ്ഞത്.

## Article Content

**പേരാമ്പ്ര:** കരുവണ്ണൂരില്‍ രോഗിയുമായി പോയ ആംബുലന്‍സിന് നേരെ കല്ലേറ്.പേരാമ്പ്രയില്‍ നിന്നും അടിയന്തിരചികിത്സക്കായി രോഗിയുമായി മെഡിക്കല്‍ കോളേജിലേക്ക് പോകുന്ന ആംബുലന്‍സിന് നേരെയാണ് കല്ലെറിഞ്ഞത്.

കരുവണ്ണൂര്‍ നയാര പെട്രോള്‍ പമ്പിന് മുന്നില്‍ വെച്ച് നടന്നു പോവുകയായിരുന്ന മധ്യവയസ്‌കനാണ് കല്ലെറിഞ്ഞത്. ഇന്നലെ ഉച്ചക്ക് രണ്ടര മണിയോടുകൂടി കരുവണ്ണൂരില്‍ ആണ് സംഭവം.

ആംബുലന്‍സ് കടന്നുപോകുമ്പോള്‍ കൈകാട്ടി നിര്‍ത്താന്‍ ശ്രമിച്ച മധ്യവയസ്‌കന് വാഹനം അടുത്തെത്തിയപ്പോള്‍ കല്ലെറിയുകയായിരുന്നു. ഇടതുവശത്തെ ഗ്ലാസിന് സമീപം ആണ് കല്ല് കൊണ്ടത്. കല്ലെറിയുന്ന ദൃശ്യങ്ങള്‍ സമീപത്തെ പെട്രോള്‍ പമ്പിലെ സിസിടിവിയില്‍ പതിഞ്ഞിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/356600/stones-were-thrown-at-the-ambulance-carrying-the-patient)