---
title: "അഡ്വ. കെ.കെ വത്സന്‍ അനുസ്മരണം നടത്തി"
english_title: "Adv. K. K. Valsan commemorated"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/356624/adv-k-k-valsan-commemorated"
published_at: "2026-05-01T14:20:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69f472aa3e0a0_BBBBBBBBBBBBB.JPG"
keywords: []
---

# അഡ്വ. കെ.കെ വത്സന്‍ അനുസ്മരണം നടത്തി

> **Lead Summary:** **പേരാമ്പ്ര : **അഡ്വ. കെ കെ വത്സന്‍ 5-ാം ചരമവാര്‍ഷിക അനുസ്മരണം സംഘടിപ്പിച്ചു. പേരാമ്പ്ര താലൂക്ക് ആശുപത്രിയില്‍ വെച്ചു നടന്ന പരിപാടി പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് മിനി വട്ടക്കണ്ടി ഉദ്ഘാടനം ചെയ്തു.

## Article Content

**പേരാമ്പ്ര : **അഡ്വ. കെ കെ വത്സന്‍ 5-ാം ചരമവാര്‍ഷിക അനുസ്മരണം സംഘടിപ്പിച്ചു. പേരാമ്പ്ര താലൂക്ക് ആശുപത്രിയില്‍ വെച്ചു നടന്ന പരിപാടി പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് മിനി വട്ടക്കണ്ടി ഉദ്ഘാടനം ചെയ്തു.

അഡ്വ. കെ.കെ വത്സന്റെ കുംടുബം ആശുപത്രിയ്ക്കാവശ്യമായ മെഡിക്കല്‍ ഉപകരണങ്ങള്‍ മെഡിക്കല്‍ ഓഫീസര്‍ വി.എസ് ദിവ്യക്ക് കൈമാറി. മുന്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് എം കുഞ്ഞമ്മദ് അനുസ്മരണ പ്രഭാഷണം നടത്തി. രോഗികള്‍ക്കും കൂട്ടിരിപ്പുകാര്‍ക്കുമുള്ള ഉച്ചഭക്ഷണത്തിനാവശ്യമായ ഫണ്ട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് മിനിവട്ടക്കണ്ടി ഏറ്റുവാങ്ങി.

ജില്ലാ പഞ്ചായത്ത് അംഗം ഡോ. കെ.കെ ഹനീഫ, ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍പേഴ്സണ്‍ യു അനിത, ബ്ലോക്ക് പഞ്ചായത്ത് അംഗം രാജന്‍ മരുതേരി, നഴ്സിംഗ് സൂപ്രണ്ട് ജിനി മോള്‍ തുടങ്ങിയവര്‍ സംസാരിച്ചു. അഡ്വ. കെ.കെ വത്സന്റെ മകള്‍ ഡോ. കെ.കെ അനോഷിമ സ്വാഗതവും സ്റ്റാഫ് കമ്മറ്റി അംഗം വി.കെ സുധീഷ് നന്ദിയും പറഞ്ഞു.

**
**

**

**

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/356624/adv-k-k-valsan-commemorated)