---
title: " വികസന കുതിപ്പിന് പുതിയ മാതൃക തീര്‍ത്ത് മെമ്പേഴ്‌സ് അസംബ്ലി"
english_title: "Members' Assembly sets new model for development drive"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/356699/members-assembly-sets-new-model-for-development-drive"
published_at: "2026-05-01T21:47:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69f4d2a3282c8_aw.JPG"
keywords: []
---

#  വികസന കുതിപ്പിന് പുതിയ മാതൃക തീര്‍ത്ത് മെമ്പേഴ്‌സ് അസംബ്ലി

> **Lead Summary:** **പേരാമ്പ്ര :** നാടിന്റെ വികസനത്തിന് ആവശ്യമായ നവ വീക്ഷണങ്ങള്‍ പങ്ക് വെക്കാന്‍ കോഴിക്കോട് ജില്ലാ പഞ്ചായത്ത് മേപ്പയ്യൂര്‍ ഡിവിഷന്‍ മെമ്പര്‍ മുനീര്‍ എരവത്ത് സംഘടിപ്പിച്ച ജനപ്രതിനിധി സംഗമം മെമ്പേഴ്സ് അസംബ്ലി നവ്യാനുഭവമായി. ജില്ലാ പഞ്ചായത്ത് മേപ്പയ്യൂര്‍ ഡിവിഷനിലെ ജില്ലാ പഞ്ചായത്ത് അംഗവും ബ്ലോക്ക് പഞ്ചായത്ത് ,ഗ്രാമപഞ്ചായത്ത് അംഗങ്ങളുമാണ് പേരാമ്പ്ര വ്യാപാരഭവനില്‍ ഒന്നിച്ചിരുന്നു നാടിന്റെ വികസന സ്വപ്നങ്ങള്‍ പങ്കുവെച്ചത്. അംഗങ്ങളുടെ അഭിപ്രായങ്ങളുടെ അടിസ്ഥാനത്തില്‍ മേപ്പയ്യൂര്‍ ഡിവിഷന്‍ പരിധിയില്‍ നടപ്പിലാക്കേണ്ട വികസന രേഖ രൂപപ്പെടുത്തി.

## Article Content

**പേരാമ്പ്ര :** നാടിന്റെ വികസനത്തിന് ആവശ്യമായ നവ വീക്ഷണങ്ങള്‍ പങ്ക് വെക്കാന്‍ കോഴിക്കോട് ജില്ലാ പഞ്ചായത്ത് മേപ്പയ്യൂര്‍ ഡിവിഷന്‍ മെമ്പര്‍ മുനീര്‍ എരവത്ത് സംഘടിപ്പിച്ച ജനപ്രതിനിധി സംഗമം മെമ്പേഴ്സ് അസംബ്ലി നവ്യാനുഭവമായി. ജില്ലാ പഞ്ചായത്ത് മേപ്പയ്യൂര്‍ ഡിവിഷനിലെ ജില്ലാ പഞ്ചായത്ത് അംഗവും ബ്ലോക്ക് പഞ്ചായത്ത് ,ഗ്രാമപഞ്ചായത്ത് അംഗങ്ങളുമാണ് പേരാമ്പ്ര വ്യാപാരഭവനില്‍ ഒന്നിച്ചിരുന്നു നാടിന്റെ വികസന സ്വപ്നങ്ങള്‍ പങ്കുവെച്ചത്. അംഗങ്ങളുടെ അഭിപ്രായങ്ങളുടെ അടിസ്ഥാനത്തില്‍ മേപ്പയ്യൂര്‍ ഡിവിഷന്‍ പരിധിയില്‍ നടപ്പിലാക്കേണ്ട വികസന രേഖ രൂപപ്പെടുത്തി.

മലബാറിന്റെ നെല്ലറയായ ആവളപാണ്ടി വികസനത്തിനായി മാസ്റ്റര്‍ പ്‌ളാന്‍ തയ്യാറാക്കും. ഇതിനായി വിദഗ്ധ സംഘത്തിന്റെ സഹായം തേടും. ഡിവിഷനിലെ യുവാക്കള്‍ക്ക് തൊഴില്‍ ലഭ്യമാക്കാന്‍ മെയ് 20 ന് മേപ്പയ്യൂരില്‍ ജോബ് ഫെസ്റ്റ് സംഘടിപ്പിക്കും. ഫ്യുച്ചര്‍ മേപ്പയ്യൂര്‍ പദ്ധതിയുടെ ഭാഗമായി തിരഞ്ഞെടുത്ത നൂറ് കുട്ടികള്‍ക്ക് സമഗ്ര പരിശീലനം നല്‍കുന്ന' ബി ദ ബെസ്റ്റ് 'പ്രോഗ്രാം നടപ്പിലാക്കും. സ്ത്രീകള്‍ക്കായി ഷീ ഫെസ്റ്റ് സംഘടിപ്പിക്കും. പാലിയേറ്റിവ്, കിടപ്പു രോഗീ പ്രചാരണത്തിനായി സഹയാത്ര എന്ന പേരില്‍ കര്‍മ്മ സേന രൂപീകരിക്കും. കിടപ്പുരോഗികളുടെ സംരക്ഷണത്തിനായി ജനകീയ കൂട്ടായ്മകള്‍ ഏല്ലാ വാര്‍ഡിലും ഉണ്ടാക്കും. നിര്‍ധനരായ കുട്ടികള്‍ക്ക് വിദ്യാഭ്യാസത്തിനായി പിന്തുണ നല്‍കുന്ന ആര്‍ദ്രം പദ്ദതി നടപ്പിലാക്കും. കാര്‍ഷിക മേഖലയില്‍ പ്രാദേശിക കൂട്ടായ്മയിലൂടെ തരിശുനിലങ്ങള്‍ കൃഷിയോഗ്യമാക്കും . പച്ചക്കറി ഗ്രാമം പദ്ധതി എല്ലാവാര്‍ഡിലും ആരംഭിക്കും. ഡിവഷണനില്‍ കുടിവെള്ള പദ്ധതികള്‍ കാര്യക്ഷമാക്കാനും വയോജന സൗഹൃദ പദ്ധതികള്‍ നടപ്പിലാക്കാനും മെമ്പേഴ്സ് അസംബ്ളി തീരുമാനിച്ചു.

ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് മില്ലി മോഹന്‍ പരിപാടി ഉദ്ഘാടനം ചെയ്തു. ഡിവിഷന്‍ അംഗം മുനീര്‍ എരവത്ത് അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡണ്ടുമാരായ ഉമ്മര്‍ തണ്ടോറ, നളിനി നെല്ലൂര്‍, നസീമ വാഴയില്‍, ലതികാ വിനോദ്, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ രാജന്‍ മരുതേരി, വി.ബി രാജേഷ്, കെ.കെ സുവര്‍ണ, എടത്തുംകര ഇബ്രാഹിം, എസ്.കെ അസൈനാര്‍, സി.കെ അജീഷ്, ഇസ്മായില്‍, ടി.പി നാസര്‍, പി.കെ ശ്രീധരന്‍ തുടങ്ങിയവര്‍ സംസാരിച്ചു. ജില്ലാ പഞ്ചായത്ത് മുന്‍ സീനിയര്‍ സൂപ്രണ്ട് ഡോ: അബ്ദുല്‍ നാസര്‍ ക്ലാസെടുത്തു. കെ പ്രദീപന്‍ വികസന മാര്‍ഗ രേഖ അവതരിപ്പിച്ചു. ബൈജു ആയാടത്തില്‍, നസീര്‍ വെള്ളിയൂര്‍ എന്നിവര്‍ ചര്‍ച്ചയ്ക്ക് നേതൃത്വം നല്‍കി.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/356699/members-assembly-sets-new-model-for-development-drive)