---
title: " പെന്‍ഷന്‍കാര്‍ക്കായി കലോത്സവം സംഘടിപ്പിച്ച് കെഎസ്എസ്പിഎ"
english_title: "KSSPA organizes art festival for pensioners"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/356794/ksspa-organizes-art-festival-for-pensioners"
published_at: "2026-05-02T12:06:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69f59fcdb2297_KSSPA_1.JPG"
keywords: []
---

#  പെന്‍ഷന്‍കാര്‍ക്കായി കലോത്സവം സംഘടിപ്പിച്ച് കെഎസ്എസ്പിഎ

> **Lead Summary:** **പേരാമ്പ്ര: **പ്രായത്തെ മറന്ന് കുട്ടികാലത്തേക്ക് തിരിച്ച് പോയി പേരാമ്പ്രയിലെ സര്‍വ്വീസില്‍ നിന്ന് വിരമിച്ച ഒരു കൂട്ടം ആളുകള്‍. പേരാമ്പ്ര ദയ ഓഡിറ്റോറിയത്തില്‍ നടന്ന സ്‌കോപ്പിന്റെ നേതൃത്വത്തില്‍ നടന്ന പെന്‍ഷനേഴ്‌സിന്റെ കലോത്സവത്തിലാണ് ഇവര്‍ വിവിധ കലാമത്സരങ്ങളില്‍ പങ്കെടുത്തത്. 

## Article Content

**പേരാമ്പ്ര: **പ്രായത്തെ മറന്ന് കുട്ടികാലത്തേക്ക് തിരിച്ച് പോയി പേരാമ്പ്രയിലെ സര്‍വ്വീസില്‍ നിന്ന് വിരമിച്ച ഒരു കൂട്ടം ആളുകള്‍. പേരാമ്പ്ര ദയ ഓഡിറ്റോറിയത്തില്‍ നടന്ന സ്‌കോപ്പിന്റെ നേതൃത്വത്തില്‍ നടന്ന പെന്‍ഷനേഴ്‌സിന്റെ കലോത്സവത്തിലാണ് ഇവര്‍ വിവിധ കലാമത്സരങ്ങളില്‍ പങ്കെടുത്തത്. 

സര്‍ക്കാര്‍ സര്‍വ്വീസില്‍ നിന്ന് വിരമിച്ച് വിശ്രമ ജീവിതം നയിക്കുന്നവര്‍ക്കായി ഒരു കലാ മത്സരം സംഘടിപ്പിച്ചിരിക്കയാണ് പെന്‍ഷന്‍കാരുടെ പ്രമുഖ സംഘടനയായ കേരള സ്‌റ്റേറ്റ് സര്‍വ്വീസ് പെന്‍ഷനേഴ്‌സ് അസോസിയേഷന്‍ പേരാമ്പ്ര നിയോജക മണ്ഡലം കമ്മിറ്റി. നിയോജക മണ്ഡലം കമ്മിറ്റിക്ക് കീഴിലെ ഒന്‍പത് മണ്ഡലങ്ങളില്‍ നിന്നായി ഇരുന്നൂറോളം പേര്‍ ആടിയും പാടിയും മറ്റുമായി വിവിധ മത്സരങ്ങളില്‍ തങ്ങളുടെ മാറ്റ് തെളിയിച്ചു. 

കെഎസ്എസ്പിഎ നിയോജക മണ്ഡലം കമ്മിറ്റിയുടെ സാംസ്‌കാരിക വേദി (സ്‌കോപ്പ്) സംഘടിപ്പിച്ച കലോത്സവം പ്രശസ്ത കവിയും ഗാന രചയിതാവുമായ രമേശ് കാവില്‍ ഉദ്ഘാടനം ചെയ്തു. ഏകദിന ആഘോഷങ്ങളായി ഇത് അവസാനിച്ച് പോകരുതെന്നും, കലാകാരന്‍മാരായ ആളുകളെ കൂട്ടിചേര്‍ത്തിട്ടുള്ള ഒരു ഇടമായി മുന്നോട്ടുകൊണ്ടുപോകണമെന്നും, കലയിലൂടെ തന്റെ കഴിവ് തെളിയിക്കാനുള്ള അവസരമാണന്നും അദ്ദേഹം പറഞ്ഞു.

സ്‌കോപ്പ് കണ്‍വീനര്‍ വി.കെ.രമേശന്‍ അധ്യക്ഷത വഹിച്ചു. കെ.സി.ഗോപാലന്‍, എം.വാസന്തി, ഒ.എം.രാജന്‍, കെ.എം.ശ്രീനിവാസന്‍ ,വേലായുധന്‍ കീഴരിയൂര്‍ , ഭാസ്‌കരന്‍ കോട്ടക്കല്‍ തുടങ്ങിയവര്‍ സംസാരിച്ചു. സ്‌കോപ്പ് ചെയര്‍മാന്‍ കെ.വി.ശശികുമാര്‍ സ്വാഗതം പറഞ്ഞ ചടങ്ങില്‍ വി.കണാരന്‍ നന്ദിയും പറഞ്ഞു. ചെറുവണ്ണൂര്‍ മണ്ഡലം ഓവര്‍ ഓള്‍ കിരീടം ചൂടി. പേരാമ്പ്ര മണ്ഡലം രണ്ടാം സ്ഥാനവും, നൊച്ചാട് മണ്ഡലം മൂന്നാം സ്ഥാനവും കരസ്ഥമാക്കി. 

സമാപന സമ്മേളനം ജില്ലാ പ്രസിഡന്റ് പി.എം.അബ്ദുറഹിമാന്‍ ഉദ്ഘാടനം ചെയ്തു. ഇ കെ.ബാലന്‍ അധ്യക്ഷത വഹിച്ചു. ഡോ. ശ്രീമാനുണ്ണി, പി.കെ.രാഘവന്‍, ഇ.എം. പത്മിനി, പി. സുഷമ, രാജന്‍ കുന്നത്ത്, എ.കെ.ബാലകൃഷ്ണന്‍, കെ.പി സുലോചന തുടങ്ങിയവര്‍ സംസാരിച്ചു. ജില്ലാ പ്രസിഡണ്ട് കെ.സി ഗോപാലന്‍, സെക്രട്ടറി.ഒ.എം.രാജന്‍ എന്നിവര്‍ വിജയികള്‍ക്ക് ട്രോഫികള്‍ വിതരണം ചെയ്തു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/356794/ksspa-organizes-art-festival-for-pensioners)