---
title: "ഷംസുദ്ദീന്‍ പാലേരിക്ക്  ലിവ ഫൗണ്ടേഷന്റെ ആദരവ്"
english_title: "Reception for Shamsuddin Paleri"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/356811/reception-for-shamsuddin-paleri"
published_at: "2026-05-02T12:56:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69f5aa182eb18_KSSPA_1.JPG"
keywords: []
---

# ഷംസുദ്ദീന്‍ പാലേരിക്ക്  ലിവ ഫൗണ്ടേഷന്റെ ആദരവ്

> **Lead Summary:** **പേരാമ്പ്ര : **മികച്ച സാമൂഹിക സേവകനുള്ള സേവനശ്രീ പുരസ്‌കാരത്തിന് അര്‍ഹനായ ഷംസുദ്ദീന്‍ പാലേരിക്ക് സ്വീകരണം നല്‍കി. തകഴി കള്‍ച്ചറല്‍ ഫൗണ്ടേഷന്‍ ഏര്‍പ്പെടുത്തിയ മികച്ച സാമൂഹിക സേവകനുള്ള സേവനശ്രീ പുരസ്‌കാരത്തിന് അര്‍ഹനായ ഷംസുദ്ദീന്‍ പാലേരിക്ക് പേരാമ്പ്ര ലിവാ ഫൗണ്ടേഷനാണ് സ്വീകരണം ഒരുക്കിയത്.

## Article Content

**പേരാമ്പ്ര : **മികച്ച സാമൂഹിക സേവകനുള്ള സേവനശ്രീ പുരസ്‌കാരത്തിന് അര്‍ഹനായ ഷംസുദ്ദീന്‍ പാലേരിക്ക് സ്വീകരണം നല്‍കി. തകഴി കള്‍ച്ചറല്‍ ഫൗണ്ടേഷന്‍ ഏര്‍പ്പെടുത്തിയ മികച്ച സാമൂഹിക സേവകനുള്ള സേവനശ്രീ പുരസ്‌കാരത്തിന് അര്‍ഹനായ ഷംസുദ്ദീന്‍ പാലേരിക്ക് പേരാമ്പ്ര ലിവാ ഫൗണ്ടേഷനാണ് സ്വീകരണം ഒരുക്കിയത്.

കല്ലോട് ശിഹാബ് തങ്ങള്‍ സൗധത്തില്‍ നടന്ന സ്വീകരണ സമ്മേളനം അസറ്റ് ചെയര്‍മാന്‍ സി.എച്ച് ഇബ്രാഹിം കുട്ടി ഉദ്ഘാടനം ചെയ്തു. റഫീഖ് സകരിയാ ഫൈസി അധ്യക്ഷത വഹിച്ചു. റഫീഖ് സകരിയാ ഫൈസി ഉപഹാര സമര്‍പ്പണം നടത്തി.

ഡോ.കെ.എം.നസീര്‍, നിസാര്‍ ചേലേരി, വി.കെ. കുഞ്ഞബ്ദുല്ല, വി.കെ. നാസര്‍, പി.ടി അന്‍വര്‍, പി.സി.ഉബൈദ്, സി.വി. അബ്ദുന്നാസര്‍, കെ.സൂപ്പി, മുഹമ്മദ് ഷാഹിം, നസീര്‍ നൊച്ചാട്, കെ.കെ. അബൂബക്കര്‍ തുടങ്ങിയവര്‍ സംസാരിച്ചു. എം.പി കെ. അഹമ്മദ് കുട്ടി സ്വാഗതം പറഞ്ഞ ചടങ്ങിന് കെ.സിദ്ദീഖ് തങ്ങള്‍ നന്ദിയും പറഞ്ഞു

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/356811/reception-for-shamsuddin-paleri)