---
title: "നിര്‍മ്മാണ തൊഴിലാളിക്ക് സൂര്യാഘാതമേറ്റു"
english_title: "Construction worker suffers sunstroke at perambra"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/356849/construction-worker-suffers-sunstroke-at-perambra"
published_at: "2026-05-02T14:54:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69f5c3f3eb27a_mmmmmmnnnnnnnnnnnnnnnn.JPG"
keywords: []
---

# നിര്‍മ്മാണ തൊഴിലാളിക്ക് സൂര്യാഘാതമേറ്റു

> **Lead Summary:** **പേരാമ്പ്ര:** പേരാമ്പ്രയില്‍ നിര്‍മ്മാണ തൊഴിലാളിക്ക് സൂര്യാഘാതമേറ്റു. ആവള സ്വദേശിയായ കണ്ണങ്കോട്ട് പ്രദീപ് കുമാര്‍ ആണ് സൂര്യാഘാതമേറ്റത്. ഇന്ന് പതിനൊന്ന് മണിയോടെയാണ് സംഭവം.

## Article Content

**പേരാമ്പ്ര:** പേരാമ്പ്രയില്‍ നിര്‍മ്മാണ തൊഴിലാളിക്ക് സൂര്യാഘാതമേറ്റു. ആവള സ്വദേശിയായ കണ്ണങ്കോട്ട് പ്രദീപ് കുമാര്‍ ആണ് സൂര്യാഘാതമേറ്റത്. ഇന്ന് പതിനൊന്ന് മണിയോടെയാണ് സംഭവം.

പെരുവയലില്‍ വീടിന്റെ ചുമര് കെട്ടുന്നതിനിടെയില്‍ ശ്വാസതടസ്സവും ക്ഷീണവും അനുഭവപ്പെടുകയായിരുന്നു. ഉടന്‍ അടുത്തുള്ള ആവളയിലെ കുടുംബാരോഗ്യ കേന്ദ്രത്തില്‍ എത്തിക്കുകയും പ്രാഥമിക ചികിത്സക്ക് ശേഷം ആംമ്പുലന്‍സില്‍ പേരാമ്പ്ര താലൂക്ക് ആശുപത്രിയില്‍ എത്തിക്കുകയും ചെയ്തു. പരുക്ക് സാരമുള്ളതല്ല.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/356849/construction-worker-suffers-sunstroke-at-perambra)