---
title: "പേരാമ്പ്രയില്‍ ബസിനടിയില്‍പെട്ട് മദ്ധ്യവയസ്‌കന്‍ മരിച്ചു"
english_title: "Middle-aged man dies after being hit by bus in Perambra"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/357015/middle-aged-man-dies-after-being-hit-by-bus-in-perambra"
published_at: "2026-05-03T13:53:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69f7075d1e1e1_ai.JPG"
keywords: []
---

# പേരാമ്പ്രയില്‍ ബസിനടിയില്‍പെട്ട് മദ്ധ്യവയസ്‌കന്‍ മരിച്ചു

> **Lead Summary:** **പേരാമ്പ്ര:** പേരാമ്പ്രയില്‍ ബസിനടിയില്‍പെട്ട് മദ്ധ്യവയസ്‌കന്‍ മരിച്ചു. മരുതേരി ചീരാമ്പത്ത് ജബ്ബാര്‍ ആണ് മരിച്ചത്. ഇന്ന് കാലത്ത് 11.20 ഓടെ ചെമ്പ്ര റോഡ് ഇംഗ്ഷനിലാണ് സംഭവം.

## Article Content

**പേരാമ്പ്ര:** പേരാമ്പ്രയില്‍ ബസിനടിയില്‍പെട്ട് മദ്ധ്യവയസ്‌കന്‍ മരിച്ചു. മരുതേരി ചീരാമ്പത്ത് ജബ്ബാര്‍ ആണ് മരിച്ചത്. ഇന്ന് കാലത്ത് 11.20 ഓടെ ചെമ്പ്ര റോഡ് ഇംഗ്ഷനിലാണ് സംഭവം.

പേരാമ്പ്രയില്‍ നിന്ന് ചെമ്പ്രക്ക് പോവുകയായിരുന്ന പവിത്രം ബസിനടിയിലേക്ക് കാല്‍ നടയാത്രക്കാരനായ ജബ്ബാര്‍ വീഴുകയും ബസിന്റെ പിന്‍ചക്രം തലയിലൂടെ കയറി ഇറങ്ങുകയുമായിരുന്നു. സംഭവസ്ഥലത്ത് വെച്ച് തന്നെ മരണം സംഭവിച്ചു. മൃതദേഹം പേരാമ്പ്ര താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. ഇന്‍ക്വസ്റ്റ് നടപടികള്‍ക്ക് ശേഷം മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി.

ഭാര്യ നബീസ. മക്കള്‍ നദീര്‍, നബാഫ്, ആഫിയ. മരുമക്കള്‍ അസ്ന (അത്തോളി), സിറാജ് (ഗ്രാന്റ് ഹൗസ് പേരാമ്പ്ര). സഹോദരങ്ങള്‍ ഉമ്മര്‍, സുലൈഖ, പാത്തു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/357015/middle-aged-man-dies-after-being-hit-by-bus-in-perambra)