---
title: "ഒഴുക്കില്‍ പെട്ട നവദമ്പതികളില്‍ ഭര്‍ത്താവ് മരിച്ചു"
english_title: "Her husband died in the floodwaters"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/35733/her-husband-died-in-the-floodwaters"
published_at: "2022-04-04T13:15:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/624aa2a89b77f_DEAD1.jpg"
keywords: []
---

# ഒഴുക്കില്‍ പെട്ട നവദമ്പതികളില്‍ ഭര്‍ത്താവ് മരിച്ചു

> **Lead Summary:** ** പേരാമ്പ്ര**: കുറ്റ്യാടി പുഴയില്‍ ഒഴുക്കില്‍ പെട്ട നവദമ്പതികളില്‍ ഭര്‍ത്താവ് മരിച്ചു.

## Article Content

** പേരാമ്പ്ര**: കുറ്റ്യാടി പുഴയില്‍ ഒഴുക്കില്‍ പെട്ട നവദമ്പതികളില്‍ ഭര്‍ത്താവ് മരിച്ചു.

മാര്‍ച്ച് 14 ന് വിവാഹിതരായ ദമ്പതികള്‍ ഫോട്ടോ ഷൂട്ടിനായ് ജാനകിക്കാട് ഭാഗത്ത് കുറ്റ്യാടി പുഴയുടെ ചവറം മൂഴിയില്‍ എത്തിയതായിരുന്നു.

വെള്ളത്തില്‍ അകപ്പെട്ട ഇരുവരെയും ഒപ്പമുണ്ടായിരുന്നവരും നാട്ടുകാരും ചേര്‍ന്ന് ഉടന്‍ പുറത്തെടുത്ത് പത്തിരിക്കരയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും യുവാവിന്റെ ജീവന്‍ രക്ഷിക്കാനായില്ല.

യുവതിയെ മലബാര്‍ മെഡിക്കല്‍ കോളെജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചങ്ങരോത്ത് കടിയങ്ങാട് സ്വദേശികളാണ് അപകടത്തിൽ പെട്ടത്.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/35733/her-husband-died-in-the-floodwaters)