---
title: "വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന ഓട്ടോ ഡ്രൈവർ മരിച്ചു"
english_title: "Auto driver who was undergoing treatment for injuries sustained in a traffic accident dies"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/357336/auto-driver-who-was-undergoing-treatment-for-injuries-sustained-in-a-traffic-accident-dies"
published_at: "2026-05-04T23:51:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69f8e57e0bd4c_ssssssssssssssss.JPG"
keywords: []
---

# വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന ഓട്ടോ ഡ്രൈവർ മരിച്ചു

> **Lead Summary:** **പേരാമ്പ്ര: **വാഹനാപകടത്തില്‍ പരിക്കേറ്റ് കോഴിക്കോട് മെഡിക്കല്‍ കോളെജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. ചക്കിട്ടപാറയിലെ ഓട്ടോറിക്ഷ ഡ്രൈവര്‍ തയ്യില്‍ സന്തോഷ് മാത്യു ആണ് മരിച്ചത്. ഏപ്രില്‍ 16 ന് കടിയങ്ങാട് വെച്ച് സന്തോഷ് ഓടിച്ചിരുന്ന ഓട്ടോറിക്ഷ ജീപ്പുമായി കൂട്ടിയിടിച്ചായിരുന്നു അപകടമുണ്ടായത്.

## Article Content

**പേരാമ്പ്ര: **വാഹനാപകടത്തില്‍ പരിക്കേറ്റ് കോഴിക്കോട് മെഡിക്കല്‍ കോളെജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. ചക്കിട്ടപാറയിലെ ഓട്ടോറിക്ഷ ഡ്രൈവര്‍ തയ്യില്‍ സന്തോഷ് മാത്യു ആണ് മരിച്ചത്. ഏപ്രില്‍ 16 ന് കടിയങ്ങാട് വെച്ച് സന്തോഷ് ഓടിച്ചിരുന്ന ഓട്ടോറിക്ഷ ജീപ്പുമായി കൂട്ടിയിടിച്ചായിരുന്നു അപകടമുണ്ടായത്.

അതീവ ഗുരുതരാവസ്ഥയില്‍ കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതിനു ശേഷം പിന്നീട് തുടര്‍ ചികിത്സക്ക് മെഡിക്കല്‍ കോളെജ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. സംസ്‌കാരം നാളെ രാവിലെ 10 മണിക്ക് ചക്കിട്ടപാറ സെന്റ് ആന്റണീസ് പള്ളിസെമിത്തേരിയില്‍. പിതാവ് മാത്യു (ജോയി). മാതാവ് മേരി. ഭാര്യ ബ്ലെസി പൂതംപാറ കളത്തൂര്‍ കുടുംബാംഗം. മക്കള്‍ അന്ന മരിയ ജോണ്‍, ആഗ്‌നസ്. സഹോദരങ്ങള്‍ ബിന്ദു, പ്രിയ, പ്രിന്‍സി, സനീഷ്, അഭിലാഷ്.

**
**

**

**

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/357336/auto-driver-who-was-undergoing-treatment-for-injuries-sustained-in-a-traffic-accident-dies)