---
title: "അഡ്വ. ഫാത്തിമ തഹിലിയക്ക് പേരാമ്പ്രയില്‍ ഉജ്ജ്വല സ്വീകരണം "
english_title: "Adv. Fathima Tahilia receives a warm welcome in Perambra"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/357410/adv-fathima-tahilia-receives-a-warm-welcome-in-perambra"
published_at: "2026-05-05T11:26:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69f9871fa511b_frrrr.JPG"
keywords: []
---

# അഡ്വ. ഫാത്തിമ തഹിലിയക്ക് പേരാമ്പ്രയില്‍ ഉജ്ജ്വല സ്വീകരണം 

> **Lead Summary:** **പേരാമ്പ്ര :** പേരാമ്പ്ര നിയോജക മണ്ഡലത്തില്‍ നിന്നും വിജയിച്ച യുഡിഎഫ് സ്ഥാനാര്‍ത്ഥി അഡ്വ. ഫാത്തിമ തഹിലിയക്ക് പേരാമ്പ്രയില്‍ ഉജ്ജ്വല സ്വീകരണം നല്‍കി. ഫലപ്രഖ്യാപനത്തിനു ശേഷം ഫാത്തിമ തഹിലിയ 8.30 തോടെ പേരാമ്പ്രയില്‍ എത്തിയപ്പോള്‍ പേരാമ്പ്ര ജനസാഗരമായി മാറിയിരുന്നു. വടകര എം.പി ഷാഫി പറമ്പിലിനോടൊപ്പം തുറന്ന വാഹനത്തില്‍ എത്തിയ ഫാത്തിമ തഹലിയയെ ആയിരിക്കണക്കിന് യുഡിഎഫ് പ്രവര്‍ത്തകര്‍ ആനയിച്ച് പേരാമ്പ്ര നഗരത്തില്‍ വിജയാഹ്ലാദ പ്രകടനം നടത്തി.

## Article Content

**പേരാമ്പ്ര :** പേരാമ്പ്ര നിയോജക മണ്ഡലത്തില്‍ നിന്നും വിജയിച്ച യുഡിഎഫ് സ്ഥാനാര്‍ത്ഥി അഡ്വ. ഫാത്തിമ തഹിലിയക്ക് പേരാമ്പ്രയില്‍ ഉജ്ജ്വല സ്വീകരണം നല്‍കി. ഫലപ്രഖ്യാപനത്തിനു ശേഷം ഫാത്തിമ തഹിലിയ 8.30 തോടെ പേരാമ്പ്രയില്‍ എത്തിയപ്പോള്‍ പേരാമ്പ്ര ജനസാഗരമായി മാറിയിരുന്നു. വടകര എം.പി ഷാഫി പറമ്പിലിനോടൊപ്പം തുറന്ന വാഹനത്തില്‍ എത്തിയ ഫാത്തിമ തഹലിയയെ ആയിരിക്കണക്കിന് യുഡിഎഫ് പ്രവര്‍ത്തകര്‍ ആനയിച്ച് പേരാമ്പ്ര നഗരത്തില്‍ വിജയാഹ്ലാദ പ്രകടനം നടത്തി.

സംസ്ഥാനവും രാജ്യവും ഉറ്റുനോക്കിയ മത്സരത്തില്‍ ഇടതുമുന്നണിയിലെ കൊല കൊമ്പനെയാണ് 5087 വോട്ടുകള്‍ക്ക് തഹിലിയ പേരാമ്പ്രയില്‍ മുട്ടുകുത്തിച്ചത്. ഫാത്തിമ തഹിലിയയെ കാണാന്‍ റോഡിന് ഇരുവശങ്ങളിലും പ്രായം ചെന്നവരും സ്ത്രീകളും കുട്ടികളും അടക്കം വന്‍ ജനാവലി അഭിവാദ്യമര്‍പ്പിക്കാന്‍ തടിച്ച് കുടിയിരുന്നു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/357410/adv-fathima-tahilia-receives-a-warm-welcome-in-perambra)