---
title: "പേരാമ്പ്രയുടെ സൂരജ് ഇനി ബാലുശ്ശേരിയുടെ എംഎല്‍എ "
english_title: "Perambra's Sooraj is now Balussery's MLA"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/357493/perambras-sooraj-is-now-balusserys-mla"
published_at: "2026-05-05T16:23:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69f9cd333fc6c_tyr.JPG"
keywords: []
---

# പേരാമ്പ്രയുടെ സൂരജ് ഇനി ബാലുശ്ശേരിയുടെ എംഎല്‍എ 

> **Lead Summary:** **പേരാമ്പ്ര:** പേരാമ്പ്രയുടെ സൂരജ് ഇനി ബാലുശ്ശേരിയുടെ എംഎല്‍എ. വിദ്യാര്‍ത്ഥി രാഷ്ട്രീയത്തിലൂടെ വളര്‍ന്നു വന്ന നേതാവായിരുന്നു വി.ടി സൂരജ്. കൂലിപ്പണിക്കാരനായ എരവട്ടൂര്‍ വേട്ടുവര്‍ക്കണ്ടി തറമ്മല്‍ നാരായണന്റെയും കളക്ഷന്‍ ഏജന്റായ പുഷ്പയുടെയും മകനായ സൂരജിന് സാധാരണക്കാരന്റെ ജീവിത യാഥാര്‍ത്ഥ്യങ്ങള്‍ എന്താണെന്ന് മനസ്സിലാക്കാന്‍ കഴിയും.

## Article Content

**പേരാമ്പ്ര:** പേരാമ്പ്രയുടെ സൂരജ് ഇനി ബാലുശ്ശേരിയുടെ എംഎല്‍എ. വിദ്യാര്‍ത്ഥി രാഷ്ട്രീയത്തിലൂടെ വളര്‍ന്നു വന്ന നേതാവായിരുന്നു വി.ടി സൂരജ്. കൂലിപ്പണിക്കാരനായ എരവട്ടൂര്‍ വേട്ടുവര്‍ക്കണ്ടി തറമ്മല്‍ നാരായണന്റെയും കളക്ഷന്‍ ഏജന്റായ പുഷ്പയുടെയും മകനായ സൂരജിന് സാധാരണക്കാരന്റെ ജീവിത യാഥാര്‍ത്ഥ്യങ്ങള്‍ എന്താണെന്ന് മനസ്സിലാക്കാന്‍ കഴിയും.

സൗമ്യമായ പെരുമാറ്റവും ആരോടും സ്‌നേഹത്തോടെയുള്ള സംസാരവുമാണ് സൂരജിന്റേത്. ചുരുങ്ങിയ കാലം കൊണ്ട് തന്നെ സൂരജ് ബാലുശ്ശേരിക്കാരുടെ ഹൃദയം കീഴടക്കിയിട്ടുണ്ട്. കേരള നിയമസഭയിലെ ഏറ്റവും പ്രായം കുറഞ്ഞ പ്രതിനിധികളിലൊരാളായി സൂരജ് എത്തുമ്പോള്‍ ബാലുശ്ശേരിക്കാര്‍ക്ക് വലിയ പ്രതീക്ഷയാണ്. ഒന്‍പതു പഞ്ചായത്തുകളുടെ വികസന സ്വപ്നങ്ങള്‍ക്ക് നേതൃത്വം നല്‍കാന്‍ ഈ സാധാരണക്കാരനായ സൂരജ് ഇനി നിയമസഭയില്‍ ബാലുശ്ശേരിയുടെ ഹൃദയമിടിപ്പായി മാറും.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/357493/perambras-sooraj-is-now-balusserys-mla)