---
title: " വസന്ത ടീച്ചര്‍ക്ക് ജനകീയ യാത്രയയപ്പ് "
english_title: "Popular farewell to Vasantha teacher"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/357500/popular-farewell-to-vasantha-teacher"
published_at: "2026-05-05T17:05:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69f9d73760fbb_re.JPG"
keywords: []
---

#  വസന്ത ടീച്ചര്‍ക്ക് ജനകീയ യാത്രയയപ്പ് 

> **Lead Summary:** **പേരാമ്പ്ര:** പാലേരി മേനിക്കണ്ടി അംഗനവാടിയില്‍ കഴിഞ്ഞ 42 വര്‍ഷക്കാലമായി സേവനം അനുഷ്ഠിച്ച് തലമുറകള്‍ക്ക് സ്‌നേഹത്തോടെ ആദ്യാക്ഷരവും അവരുടെ സ്വഭാവ രൂപീകരണത്തിലും നിര്‍ണ്ണായക ഇടപെടലുകള്‍ നടത്തി സര്‍വ്വീസില്‍ നിന്നും വിരമിക്കുന്ന നാടിന്റെ പ്രിയപ്പെട്ട വസന്ത ടീച്ചര്‍ക്ക് ഉജ്ജ്വല യാത്രയയപ്പ് നല്‍കി. ചങ്ങരോത്ത് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് നസീമ വാഴയില്‍ പരിപാടി ഉദ്ഘാടനം ചെയ്തു. വാര്‍ഡ് അംഗം ശൈലജ അധ്യക്ഷത വഹിച്ചു.

## Article Content

**പേരാമ്പ്ര:** പാലേരി മേനിക്കണ്ടി അംഗനവാടിയില്‍ കഴിഞ്ഞ 42 വര്‍ഷക്കാലമായി സേവനം അനുഷ്ഠിച്ച് തലമുറകള്‍ക്ക് സ്‌നേഹത്തോടെ ആദ്യാക്ഷരവും അവരുടെ സ്വഭാവ രൂപീകരണത്തിലും നിര്‍ണ്ണായക ഇടപെടലുകള്‍ നടത്തി സര്‍വ്വീസില്‍ നിന്നും വിരമിക്കുന്ന നാടിന്റെ പ്രിയപ്പെട്ട വസന്ത ടീച്ചര്‍ക്ക് ഉജ്ജ്വല യാത്രയയപ്പ് നല്‍കി. ചങ്ങരോത്ത് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് നസീമ വാഴയില്‍ പരിപാടി ഉദ്ഘാടനം ചെയ്തു. വാര്‍ഡ് അംഗം ശൈലജ അധ്യക്ഷത വഹിച്ചു.

പ്രോഗ്രാം കമ്മിറ്റി കണ്‍വീനര്‍ സയ്യിദ് അലി തങ്ങള്‍ സ്വാഗതം പറഞ്ഞു. പ്രശസ്ത മോട്ടിവേറ്റര്‍ രംഗീഷ് കടവത്ത് മുഖ്യ പ്രഭാഷണം നടത്തി. വിവിധ കുടുംബശ്രീ യൂണിറ്റിന്റെ വക ടീച്ചര്‍ക്ക് ഉപഹാരങ്ങള്‍ നല്‍കി. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് വഹീദ പാറേമ്മല്‍, ബ്ലോക്ക് പഞ്ചായത്ത് അംഗം സുവര്‍ണ്ണ, സിഡിപിഒ പി ജമീല, ഐസിഡിഎസ് സൂപ്പര്‍വൈസര്‍ പി നിഷ, കെ സിദ്ധീഖ് തങ്ങള്‍, കെ.വി സുരേഷ്, രവി പുതുക്കോട്ട്, ടി.കെ റസാഖ്, ശ്രീനി മനത്താനത്ത്, ഒ.ടി രാജന്‍, ടി.കെ.കെ മുഹമ്മദ്, മോഹനന്‍ ഇല്ലത്ത്, മൊയ്ദു പാറേമ്മല്‍, എം.കെ അബ്ദുല്ല, വി.കെ മൊയ്ദു, അശോകന്‍, കെ.കെ അമ്മദ് ഹാജി, ഇ.കെ നവാസ് തുടങ്ങിയവര്‍ സംസാരിച്ചു. ഘോഷയാത്രയും സാംസ്‌കാരിക സമ്മേളനവും ഗാനവിരുന്നും പരിപാടിക്ക് മാറ്റേകി.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/357500/popular-farewell-to-vasantha-teacher)