---
title: "പേരാമ്പ്രയിലെ പഞ്ചായത്ത് തല വോട്ട് നില"
english_title: "Panchayat level vote count in Perambra"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/357544/panchayat-level-vote-count-in-perambra"
published_at: "2026-05-05T23:56:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69fa365cd083b_5555555555.JPG"
keywords: []
---

# പേരാമ്പ്രയിലെ പഞ്ചായത്ത് തല വോട്ട് നില

> **Lead Summary:** **പേരാമ്പ്ര: **പേരാമ്പ്ര നിയോജകമണ്ഡലത്തില്‍ എല്‍ഡിഎഫിനെ ഞെട്ടിച്ച് യുഡിഎഫ് സ്ഥാനാര്‍ഥി ഫാത്തിമ തഹിലിയ. 45 വര്‍ഷത്തിനു ശേഷം ആദ്യമായാണ് പേരാമ്പ്രയില്‍ യുഡിഎഫ് വിജയം നേടുന്നത്. എല്‍ഡിഎഫ് കോട്ട എന്ന് അറിയപ്പെടുന്ന പേരാമ്പ്രയില്‍ എല്‍ഡിഎഫ് കണ്‍വീനര്‍ ടി.പി രാമകൃഷ്ണനെയാണ് കന്നി അങ്കത്തിന് ഇറങ്ങിയ ഫാത്തിമ തഹിലിയ 5082 വോട്ടിനു പരാജയപ്പെടുത്തിത്. മണ്ഡലത്തില്‍ ആദ്യമായി ന്യൂനപക്ഷ വോട്ടുകള്‍ ഏകീകരിക്കാന്‍ കഴിഞ്ഞതും ലീഗ് വോട്ടുകള്‍ പൂര്‍ണമായി നേടാന്‍ കഴിഞ്ഞതുമാണ് യുഡിഎഫിന്റെ വലിയ വിജയത്തിന്റെ കാരണം.

## Article Content

**പേരാമ്പ്ര: **പേരാമ്പ്ര നിയോജകമണ്ഡലത്തില്‍ എല്‍ഡിഎഫിനെ ഞെട്ടിച്ച് യുഡിഎഫ് സ്ഥാനാര്‍ഥി ഫാത്തിമ തഹിലിയ. 45 വര്‍ഷത്തിനു ശേഷം ആദ്യമായാണ് പേരാമ്പ്രയില്‍ യുഡിഎഫ് വിജയം നേടുന്നത്. എല്‍ഡിഎഫ് കോട്ട എന്ന് അറിയപ്പെടുന്ന പേരാമ്പ്രയില്‍ എല്‍ഡിഎഫ് കണ്‍വീനര്‍ ടി.പി രാമകൃഷ്ണനെയാണ് കന്നി അങ്കത്തിന് ഇറങ്ങിയ ഫാത്തിമ തഹിലിയ 5082 വോട്ടിനു പരാജയപ്പെടുത്തിത്. മണ്ഡലത്തില്‍ ആദ്യമായി ന്യൂനപക്ഷ വോട്ടുകള്‍ ഏകീകരിക്കാന്‍ കഴിഞ്ഞതും ലീഗ് വോട്ടുകള്‍ പൂര്‍ണമായി നേടാന്‍ കഴിഞ്ഞതുമാണ് യുഡിഎഫിന്റെ വലിയ വിജയത്തിന്റെ കാരണം.

ചങ്ങരോത്ത് പഞ്ചായത്തില്‍ തദ്ദേശ തിരഞ്ഞെടുപ്പില്‍ 1348 വോട്ട് നേടിയ യുഡിഎഫ് നിയമസഭ തിരഞ്ഞെടുപ്പില്‍ 13296 ലേക്ക് ചുരുങ്ങി എല്‍ഡിഎഫ് പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ 7181 വോട്ട് നേടിയിരുന്നത് 8530 വോട്ട് നേടുകയും ചെയ്തു. എന്‍ഡിഎ 1793 എന്നത് 1811 എന്ന നിലയില്‍ എത്തി. ചിക്കിട്ടപാറയില്‍ പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ യുഡിഎഫ് 6743 വോട്ട് നേടിയത് നിയമസഭയില്‍ 6719 ലേക്ക് ചുരുങ്ങി. 6366 വോട്ട് നേടിയ എല്‍ഡിഎഫ് 5879 ലേക്ക് ചുരുങ്ങി. എന്‍ഡിഎ പഞ്ചായത്തില്‍ 416 വോട്ട് 724 ലേക്ക് ഉയര്‍ത്തി.

കൂത്താളി പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ 6401 വോട്ട് നേടിയപ്പോള്‍ 5721 ലേക്ക് ചുരുങ്ങി. എല്‍ഡിഎഫ് 5007 എന്നത് 5250 ല്‍ എത്തി. എന്‍ഡിഎ 638 എന്നത് 1036 ലേക്ക് ഉയര്‍ത്തി. പേരാമ്പ്ര പഞ്ചായത്തില്‍ 11645 വോട്ട് നേടിയ യുഡിഎഫ് 11186 ലേക്ക് താഴ്ന്നു. എല്‍ഡിഎഫ് 10235 എന്നത് 10885 എന്ന നിലയിലേക്ക് ഉയര്‍ത്തി. എന്‍ഡിഎ 1866 എന്നത് 1950 ല്‍ എത്തിച്ചു. ചെറുവണ്ണൂരില്‍ പഞ്ചായത്തില്‍ 8667 വോട്ട് നേടിയ യുഡിഎഫ് 8174 എന്ന നിലയിലേക്ക് ചുരുങ്ങി. എല്‍ഡിഎഫ് 7383 എന്നത് 7503 ല്‍ എത്തിച്ചു. എന്‍ഡിഎ 1682 എന്നത് 1638 ലേക്ക് ചുരുങ്ങി.

തുറയൂര്‍ പഞ്ചായത്തില്‍ 5352 വോട്ട് നേടിയ യുഡിഎഫ് 20 വോട്ട് കൂട്ടി 5372 ല്‍ എത്തി. എല്‍ഡിഎഫ് 4890 എന്നത് 3846 ആയി. എന്‍ഡിഎ 951 എന്നത് 782 എന്നായി. മേപ്പയൂരില്‍ യുഡിഎഫ് 9033 എന്നത് 9139 എന്നാക്കി ഉയര്‍ത്തി. എല്‍ഡിഎഫ് 10397 എന്നത് 10411 ആക്കി. എന്‍ഡിഎ 1038 എന്നത് 1418 ആക്കി ഉയര്‍ത്തി. കീഴരിയൂര്‍ പഞ്ചായത്തില്‍ യുഡിഎഫ് 5278 വോട്ട് നേടിയപ്പോള്‍ 5131 ആയി. എല്‍ഡിഎഫ് 4890 എന്ന 5084 ആക്കി ഉയര്‍ത്തി. എന്‍ഡിഎ 890 എന്നത് 921 ആയി.

അരിക്കുളം പഞ്ചായത്തില്‍ യുഡിഎഫ് 6274 വോട്ട് നേടിയത് 6269 ആയി കുറഞ്ഞു. എല്‍ഡിഎഫ് 6758 എന്നത് 6559 എന്ന നിലയിലേക്ക് താര്‍ന്നു. എന്‍ഡിഎ 1130 എന്ന് 1102 എന്ന നിലയിലേക്ക് താഴ്ന്നു. നൊച്ചാട് യുഡിഎഫ് 9073 എന്നത് 8722 ആയി കുറഞ്ഞു. എല്‍ഡിഎഫ് 10465 എന്നത് 10332 എന്ന നിലയിലായി. എന്‍ഡിഎ 1086 എന്നാല്‍ 1364 എന്ന വലിയ നിലയിലേക്ക് ഉയര്‍ത്തി. ഇടതു കോട്ട എന്ന് അറിയപ്പെടുന്ന പേരാമ്പ്രയില്‍ എല്‍ഡിഎഫ് പഞ്ചായത്തുകളായ കീഴരിയൂര്‍, മേപ്പയൂര്‍, അരിക്കുളം, നൊച്ചാട് പഞ്ചായത്തുകളിലെ വോട്ട് ചോര്‍ച്ചയാണ് എല്‍ഡിഎഫ് കണ്‍വീനറായ ടി.പി രാമകൃഷ്ണന്റെ പരാജയത്തിന് കാരണമായത്. സിപിഎം ഭരിക്കുന്ന മേപ്പയൂര്‍ പഞ്ചായത്തില്‍ എല്‍ഡിഎഫിന് 3000 വോട്ട് ലഭിക്കേണ്ടത് 1292 വോട്ടാണ് കൂടുതലായി കിട്ടിയത്.

ടി.പിയുടെ സ്വന്തം പഞ്ചായത്തായ നൊച്ചാട് 3000 ലഭിക്കേണ്ടത് 1604 വോട്ട് മാത്രമാണ് ഭൂരിപക്ഷം. എല്‍ഡിഎഫ് ഭരിക്കുന്ന കീഴരിയൂരില്‍ 47 വോട്ട് യൂഡിഎഫിനാണ് കൂടുതല്‍. ചങ്ങരോത്ത് പഞ്ചായത്തില്‍ 6000 വോട്ട് കൂടുതല്‍ കിട്ടിയാല്‍ ജയിക്കാം എന്ന കണക്കുകൂട്ടലിലായിരുന്നു യുഡിഎഫ്. എന്നാല്‍ ഭൂരിപക്ഷം 5000 ത്തില്‍ താഴെ ആയപ്പോള്‍ ചെറുതായൊന്ന് പ്രയാസപ്പെട്ടെങ്കിലും ഇടതു കോട്ടയായ മേപ്പയൂരും അരിക്കുളത്തും നൊച്ചാടും പ്രതീക്ഷിച്ച വോട്ട് കിട്ടാതെ എന്‍ഡിഎഫ് പിറകോട്ട് പോയതാണ് യുഡിഎഫ് വിജയം ഉറപ്പിച്ചത്. ഇടതു കോട്ടയായ നൊച്ചാട് കഴിഞ്ഞ പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ വിജയം നേടിയിരുന്നു. ഒരു സീറ്റില്‍ ഒതുങ്ങിയിരുന്ന യുഡിഎഫ് 6 സീറ്റ് നേടിയിരുന്നു.

നിയമ സഭ തിരഞ്ഞെടുപ്പില്‍ പ്രതീക്ഷിച്ച വോട്ട് ലഭിക്കാത്തതും എല്‍ഡിഎഫിന്‍ പ്രയാസമായി. നൊച്ചാട് സിപിഎം അനുഭാവി ചവിട്ടേറ്റു മരിച്ചപ്പോള്‍ ഉണ്ടായ പ്രശ്‌നങ്ങളും സിപിഎം നേതൃത്വത്തിലുള്ള സഹകരണ ആശുപത്രിയിലെ ജോലിക്കാരനായ നൊച്ചാട് സ്വദേശി ന്യൂനപക്ഷ വിഭാഗക്കാരനായ യുവാവിനെ ഫേസ്ബുക്ക് പോസ്റ്റ് ഷെയര്‍ ചെയ്ത സംഭവത്തില്‍ ജോലിയില്‍ നിന്നും പടിച്ചു വിട്ടതും നൊച്ചാട് പഞ്ചായത്തില്‍ എല്‍ഡിഎഫിന് വോട്ട് കുറയാന്‍ കാരണമായെന്ന് പറയുന്നു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/357544/panchayat-level-vote-count-in-perambra)