---
title: "തെരുവുനായ ആക്രമണം: നടുവണ്ണൂരില്‍ പശുക്കിടാവിനെ കടിച്ചു കൊന്നു "
english_title: "Stray dog ​​attack: Calf bitten to death in Naduvannur"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/357595/stray-dog-attack-calf-bitten-to-death-in-naduvannur"
published_at: "2026-05-06T10:26:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69faca7ba54a3_fill.JPG"
keywords: []
---

# തെരുവുനായ ആക്രമണം: നടുവണ്ണൂരില്‍ പശുക്കിടാവിനെ കടിച്ചു കൊന്നു 

> **Lead Summary:** നടുവണ്ണൂര്‍:** **കാവുന്തറയില്‍ തെരുവുനായകളുടെ ആക്രമണം രൂക്ഷമാകുന്നു. നടുവണ്ണൂരില്‍ പശുക്കിടാവിനെ നായകള്‍ കടിച്ചു കൊന്നു. നടുവണ്ണൂര്‍ കാവുന്തറ സ്വദേശി സിനൂബിന്റെ വീട്ടിലെ പശുക്കിടാവിനെയാണ് കഴിഞ്ഞ ദിവസം തെരുവുനായ്ക്കള്‍ കടിച്ചു കൊന്നത്. വീട്ടുപരിസരത്ത് കെട്ടിയിട്ടിരുന്ന പശുക്കിടാവിനെ പുലര്‍ച്ചെ കൂട്ടമായെത്തിയ നായ്ക്കള്‍ ആക്രമിക്കുകയായിരുന്നു.

## Article Content

നടുവണ്ണൂര്‍:** **കാവുന്തറയില്‍ തെരുവുനായകളുടെ ആക്രമണം രൂക്ഷമാകുന്നു. നടുവണ്ണൂരില്‍ പശുക്കിടാവിനെ നായകള്‍ കടിച്ചു കൊന്നു. നടുവണ്ണൂര്‍ കാവുന്തറ സ്വദേശി സിനൂബിന്റെ വീട്ടിലെ പശുക്കിടാവിനെയാണ് കഴിഞ്ഞ ദിവസം തെരുവുനായ്ക്കള്‍ കടിച്ചു കൊന്നത്. വീട്ടുപരിസരത്ത് കെട്ടിയിട്ടിരുന്ന പശുക്കിടാവിനെ പുലര്‍ച്ചെ കൂട്ടമായെത്തിയ നായ്ക്കള്‍ ആക്രമിക്കുകയായിരുന്നു.

കഴുത്തിനും മുഖത്തിനും ഗുരുതരമായി പരിക്കേറ്റ കിടാവ് സംഭവസ്ഥലത്ത് വെച്ച് തന്നെ ചത്തു. അതിദാരുണമായ രീതിയിലാണ് നായ്ക്കള്‍ പശുക്കിടാവിനെ ആക്രമിച്ചിരിക്കുന്നത്. കൂടാതെ കുട്ടികളെയും നായകള്‍ ആക്രമിക്കുന്നത് പതിവാകുന്നു. പ്രദേശത്തെ കുട്ടികളെയും നായകള്‍ ഭീതിയിലാഴ്ത്തുകയാണ്. മദ്രസയിലേക്ക് പോയ കുട്ടിയുടെ പുറകെ നായ്ക്കള്‍ ഓടിയത് വലിയ പരിഭ്രാന്തി പരത്തി. കുട്ടികള്‍ക്ക് വീടിനു പുറത്തിറങ്ങാനോ റോഡിലൂടെ നടന്നു പോകാനോ കഴിയാത്ത അവസ്ഥയാണ് നിലവിലുള്ളത്.

കര്‍ഷകനായ സിനൂബിനുണ്ടായ നഷ്ടത്തിന് പരിഹാരം കാണുന്നതിനോടൊപ്പം, കുട്ടികളുടെയും നാട്ടുകാരുടെയും സുരക്ഷ ഉറപ്പാക്കാന്‍ പഞ്ചായത്ത് അധികൃതരും ബന്ധപ്പെട്ട ഉദ്യോഗസ്ഥരും അടിയന്തരമായി ഇടപെടണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെടുന്നു. വലിയൊരു ദുരന്തം സംഭവിക്കുന്നതിന് മുന്‍പ് നടപടി വേണമെന്നാണ് ജനങ്ങളുടെ ആവശ്യം.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/357595/stray-dog-attack-calf-bitten-to-death-in-naduvannur)