---
title: "പാചകവാതക വില വര്‍ധനവ്; സംസ്ഥാനത്തെ ഹോട്ടലുകള്‍ ഇന്ന് പണിമുടക്കില്‍"
english_title: "Cooking gas price hike; Hotels in the state on strike today"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/357637/cooking-gas-price-hike-hotels-in-the-state-on-strike-today"
published_at: "2026-05-06T12:04:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69fae15d1ba7c_hhhhhhhhhhhh.JPG"
keywords: []
---

# പാചകവാതക വില വര്‍ധനവ്; സംസ്ഥാനത്തെ ഹോട്ടലുകള്‍ ഇന്ന് പണിമുടക്കില്‍

> **Lead Summary:** **തിരുവനന്തപുരം: **കേന്ദ്ര സര്‍ക്കാരിന്റെ വാണിജ്യ പാചക വാതക വില വര്‍ധനവിനെതിരെ പ്രതിഷേധിക്കാന്‍ ഹോട്ടലുടമകള്‍. ഇന്ന് 24 മണിക്കൂര്‍ ഹോട്ടലുകള്‍ അടച്ചിട്ട് പ്രതിഷേധിക്കും.

## Article Content

**തിരുവനന്തപുരം: **കേന്ദ്ര സര്‍ക്കാരിന്റെ വാണിജ്യ പാചക വാതക വില വര്‍ധനവിനെതിരെ പ്രതിഷേധിക്കാന്‍ ഹോട്ടലുടമകള്‍. ഇന്ന് 24 മണിക്കൂര്‍ ഹോട്ടലുകള്‍ അടച്ചിട്ട് പ്രതിഷേധിക്കും.

കേരള ഹോട്ടല്‍ ആന്‍ഡ് റെസ്റ്റോറന്റ് അസോസിയേഷന്റെ നേതൃത്വത്തിലാണ് പണിമുടക്ക്. സംസ്ഥാനത്തെ ഹോട്ടല്‍, റെസ്റ്റോറന്റ്, ബേക്കറി, ക്യാന്റീനുകള്‍ അടക്കം 24 മണിക്കൂര്‍ അടച്ചിടും. ഓണ്‍ലൈന്‍ ഡെലിവറിയും ഉണ്ടാകില്ല. 19 കിലോ വരുന്ന വാണിജ്യ സിലിണ്ടറിന് 993 രൂപ കൂട്ടിയ സാഹചര്യത്തിലാണ് പ്രതിഷേധ പണിമുടക്ക്.

ഉയര്‍ത്തിയ പാചക വാതക വില പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് സംസ്ഥാന വ്യാപകമായി പെട്രോളിയം കമ്പനികളുടെ ഓഫീസിന് മുന്നിലേക്കും കേന്ദ്രസര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്ക് മുന്നിലേക്കും പ്രതിഷേധ മാര്‍ച്ചും ധര്‍ണ്ണയും നടത്തുമെന്നും പ്രതിഷേധക്കാര്‍ അറിയിച്ചിട്ടുണ്ട്. കേരള വ്യാപാരി വ്യവസായി ഏകോപനസമിതി, കേരള വ്യാപാരി വ്യവസായി സമിതി, ഓള്‍ കേരള കാറ്റേഴ്സ് അസോസിയേഷന്‍, ഹോസ്റ്റല്‍ ഓണേഴ്സ് ഫെഡറേഷന്‍ അടക്കമുള്ള നിരവധി വ്യാപാര സംഘടനകള്‍ സമരത്തിന് പിന്തുണ പ്രഖ്യാപിച്ചതായി കേരള ഹോട്ടല്‍ ആന്‍ഡ് റെസ്റ്റോറന്റ് അസോസിയേഷന്‍ ഭാരവാഹികള്‍ അറിയിച്ചു.

പാചക വാതക വില വര്‍ധനവ് ഹോട്ടല്‍ വ്യവസായത്തെ പ്രതിസന്ധിയിലാക്കുന്നതാണെന്നും എല്‍പിജി വില കുറച്ചില്ലെങ്കില്‍ അനിശ്ചിതകാല സമരത്തിലേക്ക് പോകുമെന്നും കേരള ഹോട്ടല്‍ ആന്‍ഡ് റെസ്റ്റോറന്റ് അസോസിയേഷന്‍ നേരത്തെ അറിയിച്ചിരുന്നു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/357637/cooking-gas-price-hike-hotels-in-the-state-on-strike-today)